നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്ണൂരില്‍ അറസ്റ്റിലായ വില്ലേജ് ഓഫീസര്‍ കൈക്കൂലി ആവശ്യപ്പെട്ടത് നിര്‍ദ്ധനനായ വ്യക്തിയോട്

  കണ്ണൂരില്‍ അറസ്റ്റിലായ വില്ലേജ് ഓഫീസര്‍ കൈക്കൂലി ആവശ്യപ്പെട്ടത് നിര്‍ദ്ധനനായ വ്യക്തിയോട്

  ജീവിതത്തിൽ മറ്റെല്ലാം മാർഗ്ഗങ്ങളും അടഞ്ഞപ്പോൾ ഭൂമി വിൽക്കാനുള്ള രേഖകൾക്ക് എത്തിയതായിരുന്നു  പ്രകാശൻ

  New18 Malayalam

  New18 Malayalam

  • Share this:
  കണ്ണൂര്‍: കണ്ണൂരിൽ അറസ്റ്റിലായ വില്ലേജ് ഓഫീസർ കൈക്കൂലി ആവശ്യപ്പെട്ടത് നിർധനനായ വ്യക്തിയോട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പട്ടുവം വില്ലേജ് ഓഫീസർ കൊല്ലം കച്ചേരി മുതാക്കരയിലെ ജസ്റ്റസ് ബഞ്ചമിൻ കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിലായത്. ജീവിതത്തിൽ മറ്റെല്ലാം മാർഗ്ഗങ്ങളും അടഞ്ഞപ്പോൾ ഭൂമി വിൽക്കാനുള്ള രേഖകൾക്ക് എത്തിയതായിരുന്നു  പ്രകാശൻ . ഇയാളോടാണ് കൈക്കൂലി നൽകാതെ രേഖകൾ നൽകില്ലന്ന്  വില്ലേജ് ഓഫീസർ പറഞ്ഞത്.

  മുംബൈയിലെ ഒരു ചെറിയ തുണിക്കടയിൽ ജീവനക്കാരനായിരുന്നു പ്രകാശൻ. എന്നാൽ കോവിഡ് മഹാമാരി പടർന്നു പിടിച്ചതോടെ ജോലി നഷ്ടമായി. ഉപജീവനത്തിനുള്ള മാർഗ്ഗം അടഞ്ഞപ്പോൾ നാട്ടിലേക്ക് തിരിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തു.

  തൊഴിലുറപ്പ് പദ്ധതിയുമായി അങ്ങനെ ജീവിതം തട്ടിമുട്ടി മുന്നോട്ടു പോകുമ്പോഴാണ് പ്രകാശൻ ഒരു കച്ചവടം തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചത്. മരിച്ചുപോയ മാതാപിതാക്കളുടെ ഭൂമി വിറ്റ് എന്തെങ്കിലും തുടങ്ങാനായിരുന്നു പദ്ധതി.

  Also Read-കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂരില്‍ വില്ലേജ് ഓഫിസര്‍ വിജിലന്‍സിന്റെ പിടിയിലായി

  ഫാമിലി മെമ്പർ സർട്ടിഫിക്കറ്റിനാണ് കഴിഞ്ഞ ഏപ്രിൽ 16ന് പ്രകാശ് അപേക്ഷ നൽകിയത്. രണ്ടു സാക്ഷികളെ വിളിച്ചു വരുത്തി ഏഴു ദിവസംകൊണ്ട് രേഖകൾ നൽകണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാൽ 5000 രൂപ കൈക്കൂലി കിട്ടണമെന്ന് വില്ലേജ് ഓഫീസർ വ്യക്തമാക്കി.

  തൻറെ കയ്യിൽ 5000 രൂപ ഇല്ലന്ന് പ്രകാശ വില്ലേജ് ഓഫീസറോട് പറഞ്ഞു. സർട്ടിഫിക്കറ്റ് നൽകണമെന്ന് പരമാവധി കേണ് അപേക്ഷിച്ചു. ഒടുവിൽ 2000 രൂപയെങ്കിലും നൽകിയില്ലെങ്കിൽ സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്ന് വില്ലേജ് ഓഫീസർ തറപ്പിച്ച് പറഞ്ഞു. കയ്യിൽ പണമില്ലാത്ത പ്രകാശൻ മറ്റൊരു വഴിയും ഇല്ലാതെയാണ് വിജിലൻസിനെ സമീപിച്ചത്.

  Also Read-അടിമലത്തുറയിലെ നായയ്ക്ക് ഹൈക്കോടതിയുടെ ആദരം; സ്വമേധയാ ഫയലില്‍ സ്വീകരിച്ച പൊതുതാല്‍പര്യ ഹര്‍ജിക്ക് 'ബ്രൂണോ'യുടെ പേര്

  കൈക്കൂലി നൽകാനായി പണം നൽകിയത് വിജിലൻസ് ആയിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പണം ഓഫീസിൽ എത്തിക്കുമ്പോൾ വിജിലൻസ് സംഘം സമീപത്ത് കാത്തുനിന്നു . പണം വാങ്ങിയ ഉടൻ വില്ലേജ് ഓഫീസറെ അറസ്റ്റ് ചെയ്തു.

  താമസിക്കുന്ന വാടക ക്വാർട്ടേഴ്സിൽ വിജിലൻസ് സംഘം പരിശോധന നടത്തി. അവിടെനിന്നും ഒരു ലക്ഷത്തിലധികം രൂപ അന്വേഷണസംഘം കണ്ടെടുത്തു. ഈ പണത്തിൻറെ സ്രോതസ്സിനെ സംബന്ധിച്ച് വ്യക്തമായ മറുപടി നൽകാൻ വില്ലേജ് ഓഫീസർക്ക് ആയിട്ടില്ല.

  Also Read-കൊടകര കുഴല്‍പ്പണ കേസ്; കെ സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടീസ്

  കോവിഡ് മഹാമാരി മൂലം ജീവിതത്തിലെ മറ്റെല്ലാ വഴികളും അടഞ്ഞ സാധാരണക്കാരായ മനുഷ്യരെ കൃത്യമായി ശമ്പളം ലഭിക്കുന്ന ഉദ്യോഗസ്ഥർ സഹായിക്കണം എന്നിരിക്കെയാണ് , ഇത്തരം ക്രൂരമായ പെരുമാറ്റം അരങ്ങേറുന്നത്.
  Published by:Jayesh Krishnan
  First published:
  )}