നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വില്ലേജ് ഓഫീസറുടെ ആത്മഹത്യ ശ്രമം: പുത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെ എട്ട് പേർക്കെതിരെ കേസ്

  വില്ലേജ് ഓഫീസറുടെ ആത്മഹത്യ ശ്രമം: പുത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെ എട്ട് പേർക്കെതിരെ കേസ്

  പുത്തൂർ വില്ലേജ് ഓഫീസിനുള്ളിൽവെച്ചാണ് വില്ലേജ് ഓഫീസർ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പുത്തൂർ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ വില്ലേജ് ഓഫീസറെ ഘെരാവോ ചെയ്യുന്നതിനിടയിലായിരുന്നു സംഭവം

  puthur village officer

  puthur village officer

  • Share this:
  തൃശൂർ : പുത്തൂർ വില്ലേജ് ഓഫീസിൽ വിലേജ് ഓഫീസർ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെ എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. വില്ലേജ് ഓഫീസർ സിമിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.

  പുത്തൂർ വില്ലേജ് ഓഫീസിനുള്ളിൽവെച്ചാണ് വില്ലേജ് ഓഫീസർ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പുത്തൂർ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ വില്ലേജ് ഓഫീസറെ ഘെരാവോ ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. സംഭവത്തിൽ വില്ലേജ് ഓഫീസർ സിമിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒല്ലൂർ പൊലീസ് കേസെടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് മിനി രവീന്ദ്രൻ, മെമ്പർ ഗോപി ഉൾപ്പെടെയുള്ള എട്ട് പേർക്ക് എതിരെയാണ് കേസ്.

  Also Read- തൃശൂരിൽ പൊലീസ് നോക്കി നിൽക്കെ വില്ലേജ് ഓഫീസർ കൈ ഞരമ്പ് മുറിച്ചു 

  ഔദ്യോഗിക കൃത്യനിർവഹണം നടത്തുന്നത് തടസ്സപ്പെടുത്തൽ, തടഞ്ഞുവയ്ക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. വർഷങ്ങളായി പഞ്ചായത്ത് പ്രസിഡണ്ട് തന്നെ പീഡിപ്പിക്കുകയാണെന്ന് വില്ലേജ് ഓഫീസർ മൊഴി നൽകി.

  You may also like:Unique Village|ഉപ്പ് ഒഴികെ മറ്റെല്ലാം സ്വന്തം മണ്ണിൽ തന്നെ ഉത്പാദിപ്പിക്കുന്നു; കാടിനെ അറിഞ്ഞ് കാടിന്റെ മക്കളുടെ ഗ്രാമം [NEWS]കൈക്കുഞ്ഞുമായി കിണറ്റിൽ ചാടി യുവതിയുടെ ആത്മഹത്യാശ്രമം: രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു [NEWS] കറക്കാന്‍ തൊഴുത്തിലെത്തിയപ്പോൾ പശുവിനു പകരമൊരു കടുവ; കിട്ടിയ ചൂലെടുത്ത് ഓടിച്ച് അപ്പച്ചൻ [NEWS]
  ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷ നൽകിയവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് ആരോപിച്ച് ആണ് പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ വില്ലേജ് ഓഫീസറെ ഘെരാവോ ചെയ്തത്. മധ്യസ്ഥ ശ്രമങ്ങൾക്കിടെ മേശയിൽ നിന്ന് ബ്ലേഡ് എടുത്ത് വില്ലേജ് ഓഫീസർ കയ്യിലെ ഞരമ്പ് മുറിയ്ക്കുകയായിരുന്നു.
  Published by:Anuraj GR
  First published:
  )}