കൊല്ലം: പ്രളയകാലത്ത് കൈകുഞ്ഞിനെ രക്ഷപെടുത്തി, വാർത്തകളിൽ ഇടംനേടിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ വിനീതിന്റെ ആകസ്മിക വേർപാട് ഒരു നാടിനാകെ നൊമ്പരമായി. കൊല്ലം മൈനാഗപ്പള്ളി സ്വദേശിയായ വിനീത് ഇന്നു രാവിലെ ഉണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. കൊല്ലത്തുനിന്ന് ജോലിസ്ഥലമായ തിരുവല്ലയിലേക്കു പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. വിനീത് ഓടിച്ചിരുന്ന ബൈക്കിന് പിന്നിൽ മിനിലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ വിനീതിന്റെ ശരീരത്തിലൂടെ മിനിലോറി കയറി ഇറങ്ങുകയായിരുന്നു. തൽക്ഷണം തന്നെ മരണം സംഭവിച്ചു. 34കാരനായ വിനീതിന് ഭാര്യയും ഒരു മകനും ഉണ്ട്.
2018ലെ മഹാപ്രളയകാലത്താണ് കൈക്കുഞ്ഞിനെ രക്ഷപെടുത്തുന്ന വിനീതിന്റെ ചിത്രം വൈറലായത്. കുഞ്ഞിനെയും എടുത്ത് വെളളംകയറിയ വീട്ടില് നിന്ന് പുറത്തിറങ്ങി വന്ന വിനീത് എന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ ചിത്രം അത്ര എളുപ്പം മലയാളിക്കു മറക്കാനാകില്ല.
പ്രളയ കാല ഹീറോ വില്ലനായപ്പോൾതാനൂർ ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ ജെയ്സൽ താനൂരിനെതിരെ പൊലീസ് കേസെടുത്തു. 2018ലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ സ്ത്രീകൾക്ക് തോണിയിലേക്ക് ചവിട്ടിക്കയറാൻ സ്വന്തം മുതുക് കാട്ടിക്കൊടുത്ത ജെയ്സൽ ശ്രദ്ധേയനായിരുന്നു. താനൂർ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് കേസ്.
താനൂർ തൂവൽ കടപ്പുറത്തെത്തിയ യുവാവും യുവതിയും സഞ്ചരിച്ച കാറിന്റെ താക്കോൽ ഊരിയെടുത്ത ശേഷം ഒന്നിച്ചു നിർത്തി ഫോട്ടോയെടുത്തു. ഒരു ലക്ഷം ലക്ഷം രൂപ തന്നാൽ വിട്ടയക്കാമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഗൂഗിൾ പേ വഴി 5000 രൂപ നൽകിയാണ് രക്ഷപ്പെട്ടതെന്നാണ് പരാതി. ജെയ്സലിനും കണ്ടാൽ തിരിച്ചറിയാവുന്ന മറ്റൊരാൾക്കുമെതിരെയാണ് താനൂർ പൊലീസ് കേസെടുത്തത്. എന്നാൽ താൻ നാട്ടിലില്ലെന്നാണ് ജെയ്സൽ പൊലീസിനെ അറിയിച്ചിട്ടുള്ളത്.
പ്രളയത്തിൽ പെട്ടുപോയ മനുഷ്യരെ രക്ഷിക്കാൻ കേരളത്തിന്റെ സൈന്യമായിരുന്നു മത്സ്യത്തൊഴിലാളികൾ. ആയിരക്കണക്കിന് പേരെയാണ് അവർ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇതിനിടയിലാണ് വൈറൽ ആയ ഒരു വീഡിയോ ആയിരുന്നു ബോട്ടിൽ കയറാൻ പറ്റാത്തവരെ സ്വന്തം മുതുകിൽ ചവിട്ടി രക്ഷപ്പെടുത്താൻ സഹായിച്ച ജെയ്സലിന്റേത്. വേങ്ങരയിൽ നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോയാണ് വൈറലായത്. ജെയ്സലിന് അഭിനന്ദനവുമായി നിരവധി പേർ എത്തിയിരുന്നു.
സമാനതകളില്ലാത്ത ദുരന്തത്തിൽ തളർന്ന കേരളത്തിന് ആശ്വാസകരമായാണ് അന്ന് നല്ല വാർത്തകൾ എത്തിയത്. സ്വന്തം മുതുകിൽ ചവുട്ടി ബോട്ടിലേക്ക് കയറാൻ വഴിയൊരുക്കി കൈയടി നേടുകയാണ് മത്സ്യത്തൊഴിലാളിയായ യുവാവ്. താനൂർ സ്വദേശിയായ ജയ്സൽ കെ.പി എന്ന യുവാവാണ് സമൂഹമാധ്യമങ്ങളിലൂടെ അന്ന് മനംകവർന്നത്. പ്രളയബാധിതമേഖലയിൽ രക്ഷപെട്ട് എത്തിയ സ്ത്രീകൾ ബോട്ടിൽ കയറാനാകാതെ വിഷമിച്ചുനിൽക്കുമ്പോഴാണ് ജയ്സൽ കമിഴ്ന്ന് കിടന്ന് മുതുക് കാട്ടി വഴിയൊരുക്കിയത്. മൂന്നു സ്ത്രീകൾ ജയ്സലിന്റെ ശരീരത്തിൽ ചവുട്ടി ബോട്ടിലേക്ക് കയറി. വേങ്ങരയ്ക്ക് അടുത്ത് മുതലമാടിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു ദുരിതബാധിതർക്ക് ജയ്സൽ വഴിയൊരുക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.