ലോക്ക് ഡൗൺ പ്രോട്ടോകോള്‍ ലംഘിച്ചെന്ന് പൊലീസ്; കൊടിക്കുന്നില്‍ സുരേഷ് എം.പി.ക്കെതിരെ കേസെടുത്തു

കോണ്‍ഗ്രസ് നേതാക്കള്‍ സമരം നടത്തുമ്പോള്‍ മാത്രം സര്‍ക്കാര്‍ കേസെടുക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് കൊടിക്കുന്നിൽ

News18 Malayalam | news18-malayalam
Updated: May 19, 2020, 4:28 PM IST
ലോക്ക് ഡൗൺ പ്രോട്ടോകോള്‍  ലംഘിച്ചെന്ന് പൊലീസ്; കൊടിക്കുന്നില്‍ സുരേഷ് എം.പി.ക്കെതിരെ കേസെടുത്തു
കൊടിക്കുന്നിൽ സുരേഷ് MP
  • Share this:
ആലപ്പുഴ: ലോക്ക് ഡൗണ്‍ പ്രോട്ടോകോള്‍ ലംഘിച്ചെന്ന് ആരോപിച്ച് കൊടിക്കുന്നിൽ സുരേഷം എം.പിക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടനാട്ടില്‍ 'ജല ദുരന്ത ജാഗ്രതാ യാത്ര' എന്ന  പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിനാണ്  എം.പി.ക്കെതിരെ പോലീസ് കേസെടുത്തത്. പ്രതിഷേധ പരിപാടിയിൽ സാമൂഹ്യ അകലം പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി രാമങ്കരി പൊലീസിന്റേതാണ് നടപടി.
You may also like:കോവിഡ് തകർത്ത ചെറുകിട വ്യവസായ മേഖല; ഇതുവരെയുള്ള നഷ്ടം 25,000 കോടിയിലേറെ [NEWS]KSRTC നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും; തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ സര്‍വീസുകള്‍ [NEWS]കുടിയേറ്റ തൊഴിലാളികൾക്ക് ട്രെയിൻ യാത്ര: പരിഷ്ക്കരിച്ച മാർഗനിർദേശങ്ങളുമായി റെയിൽവേ [NEWS]

രാവിലെ പതിനൊന്നരയോടെ കെ.സി. പാലം മുതല്‍ ചങ്ങനാശ്ശേരി ബോട്ട് ജെട്ടി വരെയുള്ള ജലപാതയിലാണ് സമരം നടത്തിയത്.  സമരത്തില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്ത് കോവിഡ് പ്രോട്ടോകോള്‍ ലംഘനം നടത്തിയെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. എം.പി. ഉള്‍പ്പെടെ 12 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം പൊലീസിന്റേത് രാഷ്ട്രീയ പരമായ നടപടിയാണെന്ന്  കൊടിക്കുന്നില്‍ സുരേഷ് എം.പി. പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ സമരം നടത്തുമ്പോള്‍ മാത്രം സര്‍ക്കാര്‍ കേസെടുക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു പറഞ്ഞു.
First published: May 19, 2020, 4:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading