• HOME
 • »
 • NEWS
 • »
 • kerala
 • »
 • കേരള സംഗീത നാടക അക്കാദമിക്കെതിരെ നാടക്; 'എല്ലാവരെയും കടക്കെണിയിലാക്കി ഒരാള്‍ക്ക് മാത്രം ആനുകൂല്യം നല്‍കുന്നതെന്ത് നീതി?'

കേരള സംഗീത നാടക അക്കാദമിക്കെതിരെ നാടക്; 'എല്ലാവരെയും കടക്കെണിയിലാക്കി ഒരാള്‍ക്ക് മാത്രം ആനുകൂല്യം നല്‍കുന്നതെന്ത് നീതി?'

കരാർ ഉണ്ടക്കിയവർ തന്നെ അത് തെറ്റിക്കാൻ കൂട്ട് നിൽക്കുന്നതിൻ്റെ ന്യായം അക്കാഡമി നാടക സമൂഹത്തോട് തുറന്ന് പറയണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു

 • Share this:
  കേരള സംഗീത നാടക അക്കാദമി സ്വജനപക്ഷപാതപരമായി പെരിമാറുന്നു എന്ന ആരോപണവുമായി നാടക്. കോവിഡ് പ്രതിസന്ധിയില്‍ ദുരിതത്തിലായ നാടക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്നതിനായി സംഗീത നാടക അക്കാദമി നടത്തിയ സമാശ്വാസ ധനസഹായം പദ്ധതി കേരളത്തിലെ നിരവധി നാടക സമിതികള്‍ക്ക് ഏറെ ഗുണം ചെയ്തിരുന്നു.ഒരോ സമിതിക്കും 2 ലക്ഷം രൂപ വീതം നൽകി 25 നാടകങ്ങൾ നിര്‍മ്മിക്കുക എന്നതാണ് പദ്ധതികൊണ്ട് അക്കാദമി ലക്ഷ്യം വെച്ചത്. അക്കാദമി നിര്‍ദേശിച്ച നിബന്ധനകള്‍ പാലിച്ചുകൊണ്ടാണ് തിരഞ്ഞെടുക്കപ്പെട്ട സമിതികള്‍ അക്കാദമിയുമായി കരാര്‍ ഒപ്പുവെച്ചത്. എന്നാല്‍ കോഴിക്കോട് ബ്ലാക്ക് സ്റ്റേജ് തിയറ്റര്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് നാടകം അവതരിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി നാടക പ്രവര്‍ത്തകരുടെ സംഘടനയായ നാടക് രംഗത്തെത്തി.

  70 ലധികം അപേക്ഷകളിൽ നിന്നാണ് വിദഗ്ദ്ധ സമിതി 25 സ്ക്രിപ്റ്റുകൾ തെരഞ്ഞെടുത്തത്. സ്ക്രിപ്റ്റുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഈ പദ്ധതിയിലേക്ക് നാടകങ്ങൾ തെരഞ്ഞെടുത്തത് . അക്കാദമി ആവശ്യപ്പെട്ട പ്രകാരം അവതരണം സംബന്ധിച്ച് ഒരു കരാറിൽ എല്ലാ ഗ്രൂപ്പുകളും ഒപ്പ് വച്ചിട്ടുണ്ട്. 80 അവതരണങ്ങൾ കരാർ പ്രകാരം ഇതിനോടകം നടന്നു കഴിഞ്ഞു. ഇതിനിടെയാണ് കോഴിക്കോട് ബ്ലാക്ക് സ്റ്റേജ് തിയറ്റര്‍ കരാര്‍ നിബന്ധനകള്‍ ലംഘിച്ചതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്.

  Also Read- കെ.വി. തോമസിനെ പുറത്താക്കില്ല; പദവികളിൽ നിന്നൊഴിവാക്കും; താക്കീത് ചെയ്യാനും അച്ചടക്ക സമിതി ശുപാർശ

  2/5/2022 ന് ഞാറക്കലിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ള അവതരണങ്ങളിൽ കോഴിക്കോട് ' ബാക് സ്റ്റേജ് ' അവതരിപ്പിക്കുന്നത് അക്കാദമി തിരഞ്ഞെടുത്ത സ്ക്രിപ്റ്റോ നാടകമോ അല്ല എന്നാണ് പരാതി. മറ്റ് സമിതികൾ പാലിച്ച കരാറിലെ എല്ലാ നിബന്ധനകളും കാറ്റിൽ പറത്തി കോഴിക്കോട് ബാക് സ്റ്റേജിന് നാടകം അവതരിപ്പിക്കാൻ അക്കാദമി അനുവാദം നല്‍കിയതിനെതിരെ നാടക സമിതികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാവുകയാണ്.

  കരാർ ഉണ്ടക്കിയവർ തന്നെ അത് തെറ്റിക്കാൻ കൂട്ട് നിൽക്കുന്നതിൻ്റെ ന്യായം അക്കാഡമി നാടക സമൂഹത്തോട് തുറന്ന് പറയണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.തിരഞ്ഞെടുത്ത സ്ക്രിപ്റ്റ് പൂർണ്ണമായും മാറി, നാടകം സോളോ പെർഫോർമൻസ് ആയി മാറി,അക്കാഡമി നിശ്ചയിച്ച അദ്യ അവതരണത്തിന് മുന്നേ 200 രൂപ പാസ്സ് വച്ച് പ്രീമിയർ ഷോ നടത്തുന്നു എന്നിവയാണ് ബ്ലാക്ക് സ്റ്റേജ് തിയേറ്റര്‍ നടത്തിയ കരാര്‍ ലംഘനങ്ങളെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

  Also Read- ബഷീറിന്റെ 'ഭാർഗ്ഗവീനിലയം' ആഷിഖ് അബുവിന്റെ 'നീലവെളിച്ചം' ആവുന്നു; ചിത്രീകരണം ആരംഭിച്ചു

  പല സംഘങ്ങൾക്കും കേരളത്തിന് അകത്തും പുറത്തും അവതരണ അവസരങ്ങൾ വന്നപ്പോൾ അക്കാദമിയെ ബന്ധപ്പെട്ടിരുന്നു. കരാർ പ്രകാരമുള്ള അവതരണങ്ങൾക്ക് മുൻപ് പുറത്ത് കളിച്ചാൽ നിയമ നടപടി നേരിടേണ്ടി വരും എന്നായിരുന്നു കിട്ടിയ മറുപടി.മറ്റാർക്കും ഇല്ലാത്ത ഈ ഇളവ് എന്തു കൊണ്ട് ബാക് സ്റ്റേജിന് മാത്രം ലഭിച്ചെന്ന് ഇവര്‍ ചോദിക്കുന്നു.

  'നാടക കലാകാരർക്കിടയിൽ ഉച്ചനീചത്വം സൃഷ്ടിക്കുന്ന അക്കാദമിയുടെ നിലപാട് അവസാനിപ്പിക്കണം. സർക്കാർ സാമ്പത്തിക സഹായവും അവസരങ്ങളും അർഹതപ്പെട്ട എല്ലാ ആർട്ടിസ്റ്റുകൾക്കും തുല്യതയോടെ നൽകാനുള്ള മാതൃകാപരമായ പ്രവർത്തനമാണ് അക്കാദമി നടത്തേണ്ടത്. നിരന്തരം ചൂണ്ടി കാണിച്ചിട്ടും പക്ഷപാതപരമായ തീരുമാനങ്ങൾ എടുക്കുന്നത് ആർട്ട് സമൂഹത്തിൻ്റെ ഐഡൻ്റിറ്റിയെ ചോദ്യം ചെയ്യലാണ്.  ബാക് സ്റ്റേജിൻ്റെ നാടകം കരാർ ലംഘിച്ചതിൻ്റെ അടിസ്ഥാനത്തിൽ അക്കാഡമി അവതരണത്തിൽ നിന്നും അവരെ മാറ്റി നിർത്തുകയും ആ സംഘത്തിന് എതിരെ കരാർ ലംഘിച്ചതിനുള്ള നിയമനടപടികൾ കൈക്കൊള്ളണമെന്നും വിഷയത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്നും നാടക് സംസ്ഥാന സമിതി പ്രസിഡന്‍റ്  പി.രഘുനാഥനും സെക്രട്ടറി ജെ.ശൈലജയും ആവശ്യപ്പെട്ടു.

  Published by:Arun krishna
  First published: