• HOME
  • »
  • NEWS
  • »
  • kerala
  • »
  • പശുക്കൾക്ക് നേരെ അതിക്രമം; കൊമ്പ് മുറിച്ചു; പൊലീസ് അന്വേഷണം തുടങ്ങി

പശുക്കൾക്ക് നേരെ അതിക്രമം; കൊമ്പ് മുറിച്ചു; പൊലീസ് അന്വേഷണം തുടങ്ങി

കഴിഞ്ഞ ദിവസം അർദ്ധരാത്രിക്കുശേഷം മൂന്ന് മണിയോടെയാണ് സംഭവം. പശുക്കളുടെ നിലവിളി കേട്ട് പുറത്തിറങ്ങിയപ്പോഴാണ് പശുക്കളെ അവശനിലയില്‍ കണ്ടെത്തിയത്

  • Last Updated :
  • Share this:
    മലപ്പുറം: തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കൾക്കുനേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. മൂന്ന് പശുക്കളിൽ ഒരെണ്ണത്തിന്‍റെ കൊമ്പ് മുറിച്ചു മാറ്റിയ നിലയിൽ കണ്ടെത്തി. മലപ്പുറം ജില്ലയിലെ പുറത്തൂര്‍ അത്താണിപ്പടിയില്‍ മണ്ണത്ത് മണികണ്ഠന്റെ മൂന്ന് പശുക്കള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

    കഴിഞ്ഞ ദിവസം അർദ്ധരാത്രിക്കുശേഷം മൂന്ന് മണിയോടെയാണ് സംഭവം. പശുക്കളുടെ നിലവിളി കേട്ട് പുറത്തിറങ്ങിയപ്പോഴാണ് പശുക്കളെ അവശനിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ഉടന്‍ തന്നെ മൃഗ ഡോക്ടറെ വിളിച്ചുവരുത്തി.

    വീട്ടിലുണ്ടായിരുന്ന ബൈക്കും സാമൂഹ്യ വിരുദ്ധര്‍ കേടുപാടുകള്‍ വരുത്തി. മണികണ്ഠന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി മണികണ്ഠന്‍ പശുക്കളെ വളര്‍ത്തുന്നുണ്ടെങ്കിലും ഇത്തരമൊരു സംഭവം ഇതാദ്യമായിട്ടാണ്.

    കളമശേരി ബസ് കത്തിക്കൽ കേസ്: തടിയന്‍റവിട നസീറിനും സാബിറിനും ഏഴ് വർഷം കഠിന തടവ്; താജുദ്ദീന് ആറു വർഷം കഠിന തടവ്

    കളമശേരി ബസ് കത്തിക്കൽ കേസിൽ മുഖ്യപ്രതികളായ തടിയന്‍റവിട നസീറിനും സാബിർ ബുഹാരിക്കും ഏഴ് വർഷം കഠിന തടവ്. മറ്റൊരു പ്രതിയായ താജുദ്ദീന് ആറു വർഷം കഠിന തടവും ശിക്ഷ ലഭിച്ചു. കൊച്ചി എൻ ഐ എ കോടതിയാണ് ശിക്ഷ വിധിച്ചത്. കഠിന തടവ് കൂടാതെ മൂന്നു പ്രതികൾക്കും പിഴശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. തടിയന്റവിട 1,75000 രൂപയും സാബിർ 1,75000 രൂപയും താജുദ്ദീൻ 1,10000 രൂപയും പിഴയായി ഒടുക്കണം.

    തടിയൻറവിട നസീർ, സാബിർ, താജുദ്ദീൻ എന്നിവരാണ് കേസിലെ കുറ്റക്കാർ. പ്രതികൾ കുറ്റം സമ്മതിച്ചതിനാൽ വിചാരണ പൂ‍ർത്തിയാക്കാതെയാണ് എൻഐഎ കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചത്. റിമാൻഡ് കാലാവധി ശിക്ഷാകാലവധിയായി കണക്കാക്കുമെന്നതിനിലാണ് പ്രതികൾ കോടതിയിൽ കുറ്റം സമ്മതിച്ചതെന്നും സൂചനയുണ്ട്. കേസിലെ 11 പ്രതികളിൽ ഒരാളെ നേരത്തെ വെറുതെ വിട്ടിരുന്നു.

    കോയമ്പത്തൂർ സ്ഫോടന കേസിൽ ജയിലിൽ കഴിയുന്ന പിഡിപി നേതാവ് അബ്ദുൽ നാസർ മദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ 2005 സെപ്റ്റംബർ 9 നാണ് കളമശ്ശേരിയിൽ പ്രതികൾ ബസ് കത്തിക്കുന്നത്. ബസ് കത്തിക്കൽ കേസിൽ അഞ്ചാം പ്രതിയായ കെ. എ. അനൂപിന് കഴിഞ്ഞ വർഷം ജൂലൈയിൽ ആറ് വർഷം കഠിന തടവും 1,60,000 രൂപ പിഴയും വിധിച്ചിരുന്നു. അനൂപ് ഒഴികെയുള്ള പ്രതികൾ പല കേസുകളിലായി തടവിൽ തുടരുന്നതാണ് വിചാരണ വൈകാൻ ഇടയാക്കിയത്. 2010ൽ കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും കേസിന്റെ വിചാരണ 2019 ൽ മാത്രമാണ് തുടങ്ങിയത്. തടിയന്റവിട നസീർ, സൂഫിയ മഅ്ദനി ഉൾപ്പെടെ 13 പ്രതികളുടെ വിചാരണയായിരുന്നു നടന്നിരുന്നത്.
    Published by:Anuraj GR
    First published: