• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍: കര്‍ശന നടപടിക്ക് ഡി.ജി.പിയുടെ നിര്‍ദേശം

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍: കര്‍ശന നടപടിക്ക് ഡി.ജി.പിയുടെ നിര്‍ദേശം

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത് പോലീസ് മേധാവിയുടെ പുതിയ ഉത്തരവ്

ഡിജിപി അനിൽ കാന്ത്

ഡിജിപി അനിൽ കാന്ത്

  • Share this:
തിരുവനന്തപുരം:ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശം.ഇതു സംബന്ധിച്ച ഉത്തരവ് ഡി.ജി.പി പുറപ്പെടുവിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത് പോലീസ് മേധാവിയുടെ പുതിയ ഉത്തരവ്.

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളില്‍ ആശുപത്രിയോ ആശുപത്രി ജീവനക്കാരോ പൊതുജനങ്ങളോ നല്‍കുന്ന പരാതിയില്‍ ഉടനടി നടപടി സ്വീകരിക്കാനാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.,
ആശുപത്രി ജീവനക്കാര്‍ക്കെതിരെ അക്രമം നടത്തുന്നവര്‍ക്കെതിരെ ചുമത്തുന്ന കേസുകളില്‍ കാര്യക്ഷമവും കൃത്യതയാര്‍ന്നതുമായ അന്വേഷണം നടക്കുന്നുവെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ ഉറപ്പുവരുത്തണം. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ കാലതാമസം വരുത്താതെ നടപടി സ്വീകരിക്കണമെന്നും ഡി ജി പി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

സോണ്‍ ഐ.ജിമാര്‍, റെയ്ഞ്ച് ഡി.ഐ.ജിമാര്‍ എന്നിവര്‍ ജില്ലാ പോലീസ് മേധാവിമാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വേണ്ട നിര്‍ദ്ദേശം നല്‍കണമെന്നു ഉത്തരവില്‍ പറയുന്നുണ്ട്.
ആശുപത്രിയിലെ പോലീസ് എയ്ഡ് പോസ്റ്റ് സംവിധാനം ശക്തിപ്പെടുത്തന്നതിനും ഇതിലൂടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷയൊരുക്കുന്നതിനും എല്ലാ കമ്മീഷണര്‍മാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍കും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആരോഗ്യ പ്രവര്‍ത്തകയെ കടത്തിക്കൊണ്ട് പോകാന്‍ ശ്രമം; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

തൃക്കുന്നപ്പുഴയിൽ കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യ പ്രവർത്തകയെ കവർച്ചാ ശ്രമത്തിന് ശേഷം തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിൽ  പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്. സുബിന ആക്രമിക്കപ്പെട്ട് പൊലീസ് വാഹനത്തിൻ്റെ മുന്നിലേക്ക് വീണിട്ടും ഉടൻ പ്രതികളെ പിൻതുടരാനോ  സുബിനയെ ആശുപത്രിയിലെത്തിക്കാനോ പോലും പൊലീസ് ശ്രമിച്ചില്ലെന്ന് കുടുംബം ആരോപിച്ചു.

ഇന്നത്തെ ഡ്യൂട്ടി അവസാനിക്കാറായെന്നും നാളെ പരിശോധിക്കാമെന്നുമാണ് പൊലീസ് വ്യക്തമാക്കിയതെന്ന് യുവതിയുടെ ഭർത്താവ് നവാസ് പറഞ്ഞു. മാത്രമല്ല അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി സ്റ്റേഷനിലെത്തി മൊഴി നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടതായും കുടുംബം ആരോപിക്കുന്നു.

പരാതിക്കടിസ്ഥാനമായ സംഭവം ഇങ്ങനെയാണ്വണ്ടാനം മെഡിക്കൽ കോളേജിലെ നഴ്സിംഗ് അസിസ്റ്റൻ്റായ സുബിന ഇന്നലെ രാത്രി കോ വിഡ് ഡ്യൂട്ടി കഴിഞ്ഞ്   അർധരാത്രിയോടെയാണ് മടങ്ങിയത്.തീരദേശ റൂട്ടായ തോട്ടപ്പള്ളി പല്ലന റൂട്ടിലൂടെയായിരുന്നു മടക്കം. .ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് മടങ്ങിയ യുവതിയെ ബൈക്കിൽ രണ്ടംഗ സംഘം പിൻതുടർന്ന്. വേഗതയിൽ പോയ സുബിനെയെ പിൻതുടർന്നവർ തലക്കടിക്കുക ആയിരുന്നു.

അടിയുടെ ആഘാതത്തിൽ വാഹനം നിയന്ത്രണം വിട്ട്   പോസ്റ്റിലിടിച്ചു.സ്വർണ ഭരണങ്ങൾ കവർച്ച ചെയ്യാനായി ശ്രമിച്ച അക്രമികൾ അതില്ലെന്ന് മനസിലാക്കിയതോടെ യുവതിയെ  ഇരുചക്രവാഹനത്തിന്റെ നടുവിലിരുത്തി കടത്തിക്കൊണ്ട് പോകാൻ  ശ്രമിച്ചു. വാഹനം പോസ്റ്റിലിടിച്ച് ഉണ്ടായ അപകടത്തിൽ നിന്ന് തലനാരിഴക്കാണ് അവർ രക്ഷപെട്ടത്. തുടർന്ന് തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി.കോവിഡ് മരണം സംഭവിച്ച വീടായിരുന്നതിനാൽ അവിടെ ആരുമില്ലായിരുന്നു. തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും രക്ഷ ഉണ്ടായിരുന്നില്ല.ആഭരണം ഇല്ല എന്ന് മനസിലാക്കിയ അക്രമികൾ പിന്നെ സുബിനയെ കടത്തിക്കൊണ്ട് പോകാനായി ശ്രമം.

Also Read - കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

ഇരുചക്രവാഹനത്തിലേക്ക് വലിച്ചിഴച്ച് കയറ്റി. പിടിവലിക്കിടയിൽ പട്രോളിംഗിനായി എത്തിയ പൊലീസ് ജീപ്പിന് മുന്നിലേക്ക് യുവതി  വീണതോടെ അക്രമികൾ രക്ഷപ്പെടുക ആയിരുന്നു. തലനാരിഴയ്ക്കാണ് യുവതി മരണത്തിൽ നിന്ന് രക്ഷപ്പെട്ട് ബന്ധുക്കളുടെ കൈകളിൽ എത്തയത്. ഇത്രയും പ്രധാനമായ ഗുരുതരമായ പ്രശ്നം സംഭവിച്ചട്ടും സംഭവത്തിൽ പൊലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്നാണ്  കുടുംബത്തിന്റെ ആരോപണം. യുവതിയെ ആശുപത്രിയിൽ എത്തിക്കാനോ പ്രതികൾക്കായി തെരച്ചിൽ  നടത്താനോ പൊലീസ് തയ്യാറായില്ല.ആക്രമണത്തിൻ്റെ ഭാഗമായി കാലുകളിൽ എല്ലാം മുറിവ് സംഭവിച്ചിട്ടുണ്ട്.

മാനസീകമായി ഏറെ ഭയന്ന അവസ്ഥയിലാണ്. വണ്ടാനം മെഡിക്കൽ കോളേജിൽ ബന്ധുക്കൾ തന്നെയാണ് സുബിനയെ എത്തിച്ചത്.അക്രമികളെ പിൻതുടരാൻ ശ്രമിക്കാതിരുന്ന പൊലീസ് യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ പോലും ശ്രമിച്ചില്ല എന്നത് പൊലീസിൻ്റെ നിസഹകരണ മെന്ന ബന്ധുക്കളുടെ ആരോപണത്തിന് ബലം കൂട്ടുന്നതാണ്അവശനിലയിലായ യുവതിക്ക് ഭയമകറ്റാൻ കൗൺസിലിംഗ് അടക്കം ആശുപത്രിയിൽ നൽകി വരുന്നതിനിടയിൽ മൊഴി രേഖപ്പെടുത്താനാവി യുവതിയെ മൊഴി രേഖപ്പെടുത്താൻ പൊലീസ് സ്റ്റേഷനിലേക്ക് എത്താനായി ആവശ്യപ്പെട്ടെന്നും ആരോപണം ഉണ്ട്.സി സി ടി  വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നീങ്ങുന്നത്. സ്ഥലത്തെ ലഹരി മരുന്നു സംഘങ്ങളാണ് അക്രമത്തിന് പിന്നിലെന്ന  നിഗമനത്തിലാണ്   പൊലീസ്
Published by:Jayashankar AV
First published: