നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കെ ബി ഗണേഷ് കുമാർ MLAയുടെ ഓഫീസിന് നേരെ മദ്യപാനിയുടെ അക്രമം; MLAയുടെ സ്റ്റാഫംഗത്തിന് തലക്കടിയേറ്റു

  കെ ബി ഗണേഷ് കുമാർ MLAയുടെ ഓഫീസിന് നേരെ മദ്യപാനിയുടെ അക്രമം; MLAയുടെ സ്റ്റാഫംഗത്തിന് തലക്കടിയേറ്റു

  തിരഞ്ഞെടുപ്പ് സമയത്ത് ശരണ്യ മനോജ് ഗണേഷ് മാറിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. സരിതയെ ഉപയോഗിച്ചു യു ഡി എഫ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയത് ഗണേഷ് കുമാർ ആയിരുന്നു എന്നായിരുന്നു മനോജിന്റെ ആരോപണം

  കെ ബി ഗണേഷ് കുമാർ

  കെ ബി ഗണേഷ് കുമാർ

  • News18
  • Last Updated :
  • Share this:
  തിരുവനന്തപുരം: കെ ബി ഗണേഷ് കുമാർ എം എൽ എയുടെ ഓഫീസിന് നേരെ മദ്യപാനിയുടെ അക്രമം. എം എൽ എയുടെ സ്റ്റാഫ് അംഗം ബിജുവിന് തലക്കടിയേറ്റു. കമുകും ചേരി സ്വദേശി ഉണ്ണികൃഷ്ണനാണ് അക്രമം നടത്തിയത്. ഇയാൾ നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ്.

  ഇന്ന് രാവിലെ ആറ് മണിയോടെ ആയിരുന്നു കെ ബി ഗണേഷ് കുമാർ എം എൽ എയുടെ ഓഫീസിന് നേരെയുള്ള അക്രമം. ഓഫീസ് വളപ്പിൽ കടന്ന ഉണ്ണി കൃഷ്ണൻ ടെറസിലേക്ക് കയറി. ഇത് കണ്ട ജീവനക്കാർ ആക്രമിയെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും പ്രതി കൂട്ടാക്കിയില്ല. തുടർന്ന് കീഴ്പ്പെപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സ്റ്റാഫ് അംഗം ബിജുവിനെ തലയ്ക്ക് അടിക്കുകയായിരുന്നു.

  തുടർന്ന് പൊലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തിയപ്പോഴേക്കും നാട്ടുകാർ ചേർന്ന് പ്രതിയെ കീഴ്പ്പെടുത്തി. ഈ സമയവും പ്രതി അക്രമാസക്തനായിരുന്നു. തന്നെ ലക്ഷ്യമിട്ടായിരുന്നു പ്രതി എത്തിയതെന്ന് കെ ബി ഗണേഷ് കുമാർ ആരോപിച്ചു. പ്രതി സ്ഥിരം മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും ഇയാൾ നിരവധി ആക്രമ കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. പരിക്കേറ്റ സ്റ്റാഫംഗം ബിജുവിന് തലയ്ക്ക് ഒൻപത് തുന്നിക്കെട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതി ഉണ്ണി കൃഷ്ണനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

  സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണു; ഇൻസ്റ്റാഗ്രാം താരത്തിന് ദാരുണാന്ത്യം

  നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഗണേഷ് കുമാറിനൊപ്പമുള്ളവരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ പത്തനാപുരം മണ്ഡലത്തിൽ ഏറ്റുമുട്ടിയിരുന്നു. പാൽ സൊസൈറ്റി ഉദ്ഘാടനവുമായി ബന്ധപ്പെട്ട തർക്കമാണ് അന്ന് അക്രമത്തിന് ഇടയാക്കിയത്. കോൺഗ്രസ് വാർഡ് മെമ്പറെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചില്ല എന്ന് ആരോപിച്ചു പ്രവർത്തകർ കെ ബി ഗണേഷ് കുമാർ എം എൽ എയുടെ വാഹനം തടഞ്ഞു. ഈ സമയം ഗണേഷ് കുമാറിനൊപ്പം ഉണ്ടായിരുന്ന കേരള കോൺഗ്രസ് ബി പ്രവർത്തകർ ഇത് തടഞ്ഞു. തുടർന്നുണ്ടായ വാക്കേറ്റമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. വാഹനത്തിലിരുന്ന് എം എൽ എ അന്ന് ഇടപെട്ടു തർക്കം പരിഹരിച്ചില്ലെന്ന് ചില കേന്ദ്രങ്ങളിൽ നിന്ന് ആരോപണം ഉയരുകയും ചെയ്തിരുന്നു.

  നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലും ഗണേഷ് കുമാറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം അടുത്തിടെ വിവാദത്തിൽപ്പെട്ടിരുന്നു. പ്രദീപ് കോട്ടാത്തല എന്ന സ്റ്റാഫ് അംഗത്തിനെതിരെ ആണ് അക്കാലത്ത് കേസ് ഉണ്ടായത്. കേസിലെ മാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്. എം എൽ എയുടെ ഓഫീസിൽ അന്ന് പൊലീസ് റെയ്ഡും നടന്നു.

  IGNOU ഇഗ്നോ അഡ്മിഷന്‍ 2021: അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

  തിരഞ്ഞെടുപ്പ് സമയത്ത് ശരണ്യ മനോജ് ഗണേഷ് മാറിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. സരിതയെ ഉപയോഗിച്ചു യു ഡി എഫ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയത് ഗണേഷ് കുമാർ ആയിരുന്നു എന്നായിരുന്നു മനോജിന്റെ ആരോപണം.

  ആർ ബാലകൃഷ്ണപിള്ളയുടെ മരണശേഷം കുടുംബസ്വത്ത് വീതം വയ്ക്കുന്നതിനും തർക്കമുണ്ടായി. ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വിൽപത്രത്തിൽ ഗണേഷ് കുമാർ കൃത്രിമം കാട്ടി എന്നായിരുന്നു മൂത്ത സഹോദരി ഉഷയുടെ പരാതി. ഈ മന്ത്രിസഭയിൽ ഗണേഷിന് ഇടം ലഭിക്കാതെ പോയതിനു പിന്നിൽ ആ പരാതിയും കാരണമായി എന്നു കരുതുന്നവരുണ്ട്.
  Published by:Joys Joy
  First published:
  )}