• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആശുപത്രിയിൽ അതിക്രമം: സിപിഎം പ്രാദേശിക നേതാക്കളുൾപ്പടെ 8 പേർ പിടിയിൽ

ആശുപത്രിയിൽ അതിക്രമം: സിപിഎം പ്രാദേശിക നേതാക്കളുൾപ്പടെ 8 പേർ പിടിയിൽ

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്.

  • Last Updated :
  • Share this:
    കായംകുളം : സംഘട്ടനത്തിൽ പരുക്കേറ്റതിനെ തുടർന്ന് ചികിത്സയ്ക്കെത്തിയയാളെ പിന്തുടർന്നെത്തിയ ഗുണ്ടാ സംഘം താലൂക്ക് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഉപകരണങ്ങൾ തല്ലിത്തകർക്കുകയും ചെയ്ത സംഭവത്തിൽ സിപിഎം പ്രാദേശിക നേതാക്കളടക്കം 8 പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തു.

    വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് സംഭവം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. സിപിഎം ടൗൺഹാൾ എ ബ്രാഞ്ച് സെക്രട്ടറി സുധീർ, ടൗൺഹാൾ ബി ബ്രാഞ്ച് സെക്രട്ടറി അരുൺ, ചിറക്കടവം ലോക്കൽ കമ്മിറ്റി അംഗം സാജിദ് എന്നിവരും കണ്ടാലറിയാവുന്ന 5 പ്രതികൾ സംഭവത്തിലുൾപ്പെട്ടിട്ടുണ്ട്. കെപിഎസി ജംക്‌ഷനിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ കല്ലുംമൂട് സ്വദേശി സുരേഷിന് പരുക്കേറ്റിരുന്നു. സുരേഷ് താലൂക്ക് ആശുപത്രിയിൽ എത്തിയതിന് പിന്നാലെ സിപിഎം നേതാക്കളുടെ നേതൃത്വത്തിലുള്ള അക്രമി സംഘം ആശുപത്രിയിലെത്തി വീണ്ടും സുരേഷിനെ മർദിച്ചു.

    also read : ഉത്രാടദിനത്തിൽ നവവധു തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

    ഡോക്ടറുടെ കാബിനിൽ കയറി വാതിൽ പൂട്ടിയശേഷം സുരേഷ് മറ്റൊരു വഴിയിലൂടെ ഓടിമാറി. കാബിന്റെ വാതിൽച്ചില്ലുകളും കസേരകളും ആശുപത്രി ഉപകരണങ്ങളും അക്രമി സംഘം തല്ലിത്തകർത്തു.
    Published by:Amal Surendran
    First published: