• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അപകടത്തില്‍പ്പെടുമ്പോള്‍ ബാലഭാസ്‌കറിന്റെ കാറിലുണ്ടായിരുന്നത് 44 പവനും രണ്ടു ലക്ഷം രൂപയും; സ്വര്‍ണം കുട്ടിയുടേതെന്ന് ലക്ഷ്മിയുടെ മൊഴി

കുട്ടിയുടേതടക്കം സ്വര്‍ണാഭരണങ്ങളാണ് ഹാന്‍ഡ് ബാഗിലുണ്ടായിരുന്നത്. പരിപാടിക്ക് വേണ്ടിയോ മറ്റോ പുറത്തുപോകുമ്പോള്‍ വീട്ടിലുള്ള തുക ഇത്തരത്തില്‍ കൈയില്‍ കരുതാറുണ്ടെന്നും ലക്ഷ്മി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.

news18
Updated: June 9, 2019, 9:36 AM IST
അപകടത്തില്‍പ്പെടുമ്പോള്‍ ബാലഭാസ്‌കറിന്റെ കാറിലുണ്ടായിരുന്നത് 44 പവനും രണ്ടു ലക്ഷം രൂപയും; സ്വര്‍ണം കുട്ടിയുടേതെന്ന് ലക്ഷ്മിയുടെ മൊഴി
news18
news18
Updated: June 9, 2019, 9:36 AM IST
തിരുവനന്തപുരം: അപകടത്തിപ്പെടുമ്പോള്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ കാറില്‍ ഉണ്ടായിരുന്നത് 44 പവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും. അതേസമയം കാറില്‍ നിന്നുമെടുത്ത സ്വര്‍ണവും പണവും തങ്ങളുടെതാണെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിട്ടുണ്ട്. വീട്ടില്‍ വച്ചാല്‍ സുരക്ഷിതമല്ലാത്തതിനാലാണ്  യാത്രയിലും സ്വർണം കൈയില്‍ കരുതിയെന്നാണ് ലക്ഷമിയുടെ മൊഴി.

കുട്ടിയുടേതടക്കം സ്വര്‍ണാഭരണങ്ങളാണ് ഹാന്‍ഡ് ബാഗിലുണ്ടായിരുന്നത്. പരിപാടിക്ക് വേണ്ടിയോ മറ്റോ പുറത്തുപോകുമ്പോള്‍ വീട്ടിലുള്ള തുക ഇത്തരത്തില്‍ കൈയില്‍ കരുതാറുണ്ടെന്നും ലക്ഷ്മി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. സെപ്റ്റംബര്‍ 29 നാണ് ഈ സ്വര്‍ണവും പണവും ലക്ഷ്മിയുടെ കുടുംബം പൊലീസില്‍ നിന്നും മടക്കി വാങ്ങിയത്.

നിലവിലെ സാഹചര്യത്തില്‍ ലക്ഷ്മി  നല്‍കിയ മൊഴിയും ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുകയാണ്. കുട്ടിയുടെ ചെറിയ വളയും കമ്മലുകളും ഉള്‍പ്പെടെയുള്ള ആഭരണങ്ങളാണ് വാഹനത്തിലുണ്ടായിരുന്നത്. ഇത് ലക്ഷ്മിയുടെ മൊഴിയെ സാധൂകരിക്കുന്നതാണെന്നാണ് വിവരം.

Also Read 'ബാലഭാസ്കറിന്റെ വാഹനം ഓടിച്ചത് അർജുൻ'; പ്രകാശ് തമ്പിയുടെ മൊഴി പുറത്ത്



 
First published: June 9, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...