ബാലഭാസ്കറിന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കരിക്കും

news18india
Updated: October 3, 2018, 7:27 AM IST
ബാലഭാസ്കറിന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കരിക്കും
  • News18 India
  • Last Updated: October 3, 2018, 7:27 AM IST IST
  • Share this:
തിരുവനന്തപുരം: വയലിൻ വാദകൻ ബാലഭാസ്കറിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും. രാവിലെ പത്തുമണിക്ക് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരചടങ്ങുകൾ. തിരുമലയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചിരിക്കുന്ന മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ നിരവധി പേരാണ് എത്തുന്നത്. ഔദ്യോഗിക ബഹുമതികളോടെ ആവും സംസ്കാരം.

തന്ത്രികൾ നിലച്ചു; നിലയ്ക്കാതെ നാദം

തിങ്കളാഴ്ച പുലർച്ചെ 12.50 നായിരുന്നു ബാലഭാസ്കർ മരിച്ചത്. സെപ്തംബർ 25നുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മകൾ തേജസ്വിനി ബാല അപകടത്തിൽ മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി ചികിത്സയിൽ തുടരുകയാണ്.

ഇനിയില്ല...വയലിനിലെ ആ മാന്ത്രിക സ്പർശം

ചെറുപ്രായത്തിൽ ഒപ്പമുള്ള കുട്ടികൾ അക്ഷരങ്ങൾ എഴുതാനും വായിക്കാനും തുടങ്ങിയ പ്രായത്തിൽ വേദികളിൽ മാന്ത്രികവിസ്മയം തീർത്തുതുടങ്ങിയ വിരലുകളാണ് ബാലഭാസ്കറിന്‍റേത്. ആ വിരലുകൾ പിന്നെയും എത്രയോ വേദികളിൽ, പുരുഷാരങ്ങൾക്ക് മുന്നിൽ സംഗീതധാരയായി ഒഴുകി. 40ാം വയസിൽ ആ വിരലുകൾ നിലയ്ക്കുമ്പോഴും സംഗീതലോകത്ത് തന്‍റേതായ ഒരിടം സൃഷ്ടിച്ചാണ് ബാലഭാസ്കർ മടങ്ങിയത്.

ബാലഭാസ്ക്കർ-ലക്ഷ്മി വിവാഹ ചിത്രങ്ങൾ

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 3, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍