പരീക്ഷകളില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ നല്കുന്ന കിടിലന്‍ ഉത്തരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എല്ലായ്പ്പോഴും വൈറലാണ്. കുറിക്കുകൊള്ളുന്ന ഇത്തരം രസകരമായ ഉത്തരക്കടലാസുകള്‍ അധ്യാപകര്‍ തന്നെ പലപ്പോഴും പങ്കുവെക്കാറുണ്ട്. അങ്ങനെ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയ ഒരു ഉത്തരക്കടലാസാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്.
രാമകൃഷ്ണന് കുമരനല്ലൂരിന്റെ തൂവല്‍ എന്ന കൃതിയിലെ പുഞ്ചിരി എന്ന കവിതയ്ക്ക് ആസ്വാദനക്കുറിപ്പ് തയാറാക്കാനാണ് ചോദ്യം. കവിതയും ചോദ്യവും വായിച്ച ശേഷം വിദ്യാര്‍ഥി നല്കിയ ഉത്തരം കണ്ടാണ് എല്ലാവരും ഞെട്ടി. 'എനിക്ക് രാമകൃഷ്ണന് സാറിന്റെ തൂവല്‍ എന്ന കൃതിയിലെ പുഞ്ചിരിയെന്ന കവിത ഇഷ്ടപ്പെട്ടു. ഞാന്‍ നന്നായിട്ട് ആസ്വദിച്ചു'.
തീര്‍ന്നില്ല അടുത്ത ചോദ്യത്തിനും വിദ്യാര്‍ഥി മികച്ച മറുപടി തന്നെ നല്കി. അനന്തു എന്ന കുട്ടി സൈക്കിള്‍ സവാരിക്കിടെ കണ്ടുമുട്ടിയ പെണ്‍കുട്ടിയ്ക്ക് പുസ്തകം വായിക്കാന്‍ പഠിപ്പിച്ച സംഭവത്തെ കുറിച്ചുള്ള കുറിപ്പ് വായിച്ച ശേഷം അനന്തുവിന്റെ പ്രവൃത്തിയെ കുറിച്ച് എന്ത് തോന്നുന്നു എന്ന് വ്യക്തമാക്കാനാണ് ചോദ്യം.
'എനിക്ക് നല്ല അഭിപ്രായമാണ് ഇതിനേക്കുറിച്ച്. അനന്തു നല്ല കുട്ടിയാണ്, ഞാനാണ് അനന്തുവിന്റെ ഭാഗത്തെങ്കില്‍ ഞാനും ഇങ്ങനെ തന്നെയാണ് ചെയ്യുക'. രണ്ട് വരിയില്‍ വിദ്യാര്‍ഥി ഉത്തരം നല്കി.
അമന് ഷസിയ അജയ് എന്ന നാലാം ക്ലാസുകാരനാണ് ഈ വൈറല്‍ ഉത്തരങ്ങള്‍ക്ക് പിന്നില്‍. ഉത്തരക്കടലാസ് വായിച്ച അമ്മ ഷസിയ തന്നെയാണ് ഉത്തരക്കടലാസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. 'മകന്റെ മലയാളവും സ്കൂളിലെ മലയാളവും ടാലിയായിപ്പോവുമെന്നെനിക്ക് തോന്നുന്നില്ല' എന്നായിരുന്നു അമ്മയുടെ കമന്റ്.
അമന്റെ ഉത്തരം വായിച്ച നാട്ടുകാരും കുട്ടിയെ അഭിന്ദിച്ച് രംഗത്തെത്തി. ഉത്തരങ്ങള്‍ യുക്തി ഭദ്രമാണെന്നും വിദ്യാഭ്യാസം കൊണ്ട് അത്യാവശം ഉണ്ടാകേണ്ടതും ഇതൊക്കെ തന്നെ ആണെന്നും സംവിധായകന് ജിയോ ബേബി കമന്റ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.