News18 MalayalamNews18 Malayalam
|
news18-malayalam
Updated: July 23, 2020, 12:55 PM IST
vt balram, bineesh kodiyeri
കേരളത്തിൽ ഒരു ദിവസത്തെ കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നപ്പോൾ കോൺഗ്രസുകാർ സന്തോഷിക്കുന്നുവെന്ന ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി വി.ടി ബൽറാം എം.എൽ.എ.
ഇത്തരം ക്രൂരമായ ഒരു നറേറ്റീവ് സൃഷ്ടിച്ചെടുക്കാൻ നോക്കുന്നതിലൂടെ എന്ത് നേട്ടമാണ് ഈ സൈക്കോകൾക്ക് ഉണ്ടാവുന്നതെന്നായിരുന്നു ബൽറാമിന്റെ ചോദ്യം. സ്വന്തം ഉള്ളിലെ വികൃതചിന്തകൾ മറ്റുള്ളവർക്ക് മേൽ ആരോപിച്ച് രക്ഷപ്പെടുന്ന മാടമ്പള്ളിയിലെ യഥാർഥ മനോരോഗികളാണ് ഇത്തരം പോസ്റ്റിടുന്നവരെന്നും ബൽറാം ഫേസ്ബുക്ക് കുറിപ്പിലെഴുതി.
കോൺഗ്രസുകാർ മരണത്തിന്റെ വ്യാപാരികൾ എന്ന ഹാഷ്ടാടോഗ് കൂടിയായിരുന്നു ബിനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ബിനീഷ് കോടിയേരിയുടെ പോസ്റ്റും ബൽറാമിന്റെ മറുപടിയും ഇരു രാഷ്ട്രീയ പക്ഷത്തുനിന്നുള്ളവരും ഏറ്റെടുത്തതോടെ സോഷ്യൽ മീഡിയയിൽ ചർച്ച ചൂടുപിടിച്ചു.
TRENDING:'കോവിഡ് രോഗിയുടെ മൃതദേഹത്തിന് മേല് രോഗമില്ലാത്തയാളുടെ മൃതദേഹം വെച്ചു:' വി.വി രാജേഷ് [NEWS]Covid19|സാഹചര്യം ഗുരുതരം; സമ്പൂർണ ലോക്ക്ഡൗൺ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി [NEWS]Covid 19 in Kerala| സംസ്ഥാനത്ത് പുതിയതായി 51 ഹോട്ട്സ്പോട്ടുകൾ കൂടി; ആകെ 397 ഹോട്ട്സ്പോട്ടുകൾ [NEWS]
Published by:
user_49
First published:
July 23, 2020, 12:53 PM IST