വഴിയരികില്‍ നിന്ന ഒരാളോട് രണ്ട് യുവാക്കള്‍ ചോദിക്കുകയാണ് 'ഇവിടെ ഇരുന്ന് കള്ള ് കുടിച്ചാല്‍ പോലീസ് വരുമോ ? ' ചോദിച്ചതാകട്ടെ ഒരു പോലീസുകാരനോടും പിന്നെ നടന്നതെല്ലാം സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന രസകരമായ നിമിഷങ്ങള്‍. വ്യാഴാഴ്ച പാലാ മീനച്ചിലാര്‍ കടവില്‍ മദ്യപിക്കാനെത്തിയ രണ്ട് യുവാക്കള്‍ക്കാണ് 'കടുവയെ പിടിച്ച കിടുവ' എന്ന് പറയും പോലയുള്ള അക്കിടി പറ്റിയത്.
മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും റെയ്ഡിനായി സ്ക്വാഡുകാരുടെ കൂടെ പാലാ മീനച്ചിലാർ കടവിൽ മഫ്തി വേഷത്തിൽ നിന്ന പാല പോലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ടോംസൺ പീറ്റർ കുരിയാലിമല എന്ന കെ.പി.ടോംസണിനോടായിരുന്നു യുവാക്കളുടെ ചോദ്യം. പൊതുസ്ഥലത്ത് മദ്യപിച്ചതിനുള്ള വകുപ്പു ചുമത്തി യുവാക്കൾക്കെതിരെ പിന്നാലെ കേസെടുത്തു.
‘മീനച്ചിലാർ തീരത്തിരുന്നു മദ്യപിച്ച ചിലരെ റെയ്ഡിന്റെ ഭാഗമായി പിടികൂടിയിരുന്നു. ഇവരെ റോഡിലേക്ക് എത്തിക്കുന്നത് നോക്കി നിന്ന തന്നോടാണ് ആളറിയാതെ രണ്ടു പേർ ഇവിടിരുന്നു കള്ളുകുടിച്ചാൽ പോലീസ് വരുമോയെന്ന് ചോദിച്ചത്. മറുപടി കേൾക്കാൻ നിൽക്കാതെ തീരത്തെ പടികളിറങ്ങിപ്പോയ ഇവർ പടികളിലൊന്നിൽ ഇരുന്ന് ബീയർ കുപ്പി തുറക്കാൻ തുനിഞ്ഞതോടെയാണ് സ്ക്വാഡിലെ മറ്റ് അംഗങ്ങൾ യുവാക്കളെ കൈയ്യോടെ പൊക്കിയത്.
ഡ്യൂട്ടിക്കിടയിലെ രസകരമായ സംഭവം എസ്.ഐ ടോംസണ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കേസെടുത്ത ശേഷം യുവാക്കളെ താക്കീത് നല്കി വിട്ടയച്ചു.
സേവ് ദി ഡേറ്റ് വീഡിയോക്കിടെ വെള്ളത്തിൽ മുങ്ങി യുവാവും യുവതിയും; വീഡിയോ വൈറൽ
എങ്ങനെയെല്ലാം വ്യത്യസ്തത പുലർത്താമോ, അത്രയേറെ വ്യത്യസ്തമാണ് ഓരോ സേവ് ദി ഡേറ്റ് വീഡിയോയും (Save the Date Video). ഫോട്ടോഗ്രാഫർമാരും നവവരനും വധുവും ചേർന്ന് പല ഐഡിയകൾ ചർച്ച ചെയ്ത ശേഷമാവും ഒടുവിൽ ഏതെങ്കിലും ഒന്ന് തീരുമാനിച്ചുറപ്പിക്കുക. രണ്ടുപേരും അതിന് തയാറായി എത്തിയാൽ പിന്നെ ഫോട്ടോയോ വീഡിയോയോ എന്തെന്ന് വച്ചാൽ ഷൂട്ട് ചെയ്യാം. ഇപ്പോൾ വിവാഹ തിയതി വെറുമൊരു കല്യാണക്കുറിയായി ഒതുങ്ങാതെ, നാട്ടുകാരെയും ബന്ധുക്കളെയും അറിയിക്കാൻ സോഷ്യൽ മീഡിയ വഴി പ്രചരിക്കാവുന്ന രീതിയായി ഏറെക്കുറെ മാറിക്കഴിഞ്ഞു.
ചില വീഡിയോകൾ ഇത്തരം വ്യത്യസ്തതയുടെ പേരിൽ വൈറലാവാറുണ്ട്. പലപ്പോഴും, വീഡിയോ എടുത്ത രീതി മാത്രമാവില്ല, ഷൂട്ടിനിടെ സംഭവിച്ച തമാശകളും അബദ്ധങ്ങളുമെല്ലാം ഈ രീതിയിൽ പ്രചരിക്കാറുണ്ട്. അത്തരമൊരു വീഡിയോ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഈ വീഡിയോ എവിടെ നിന്നുള്ളതാണെന്നോ, ആരാണ് വീഡിയോയിൽ ഉള്ളതെന്നോ എങ്ങും പരാമർശിച്ചിട്ടില്ല.
യുവതിയെ വെള്ളത്തിൽ നിന്നും എടുത്തുയർത്തുന്ന യുവാവാണ് വീഡിയോയിൽ. എന്നാൽ നിനച്ചിരിക്കാതെ കാര്യങ്ങൾ കൈവിട്ടു പോയത് വളരെ പെട്ടെന്നാണ്. നവവധുവിനെ എടുത്തുയർത്തുന്നതിനിടയിൽ വരന്റെ ബാലൻസ് തെറ്റുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പെട്ടെന്ന് പുഴയിലേക്ക് മറിഞ്ഞ യുവാവും യുവതിയും ഭയചകിതരാവുന്നതും കാണാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.