HOME » NEWS » Kerala » VIRAL PAROTTA MAKER ANASWARA CAN PRACTICE UNDER A SUPREME COURT LAWYER SURESH GOPI EXPRESSES FULL SUPPORT RV TVG

പൊറോട്ട അടിച്ച് ഹിറ്റായ അനശ്വരയ്ക്ക് സുപ്രീംകോടതി അഭിഭാഷകന്റെ കീഴിൽ പ്രാക്ടീസ് ചെയ്യാം; പിന്തുണയുമായി സുരേഷ് ഗോപിയും

രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിയും അനശ്വര ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ഒരു സ്ത്രീയെന്ന നിലയിൽ ഈ ജോലി ചെയ്യുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞതായി അനശ്വര ന്യൂസ് 18 നോട് പറഞ്ഞു. 

News18 Malayalam | news18-malayalam
Updated: June 11, 2021, 2:12 PM IST
പൊറോട്ട അടിച്ച് ഹിറ്റായ അനശ്വരയ്ക്ക് സുപ്രീംകോടതി അഭിഭാഷകന്റെ കീഴിൽ പ്രാക്ടീസ് ചെയ്യാം; പിന്തുണയുമായി സുരേഷ് ഗോപിയും
സോഷ്യൽ മീഡിയയിൽ വൈറലായ അനശ്വരയും അമ്മ സുബിയും
  • Share this:
കോട്ടയം: ഉപജീവനമാർഗ്ഗമായി കുടുംബം നടത്തുന്ന ഹോട്ടലിൽ  പൊറോട്ട അടിച്ച്  ജനങ്ങളുടെ അഭിനന്ദനം പിടിച്ചുപറ്റിയ അനശ്വര ഇന്ന് സന്തോഷത്തിലാണ്. അനശ്വരയെക്കുറിച്ച്  വാർത്തകൾ വന്നതോടെ പൊതുജനവും കൈ/ടിച്ചു. ഇതിന് പിന്നാലെ നിരവധി പ്രമുഖർ അനശ്വരയെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഇതിൽ വലിയ സന്തോഷമുണ്ടെന്ന് അനശ്വര ന്യൂസ് 18 നോട് പറഞ്ഞു.

സുപ്രീം കോടതിയിൽ അഭിഭാഷകനായ മനോജ്‌ വി ജോർജ് വിളിച്ചിരുന്നു. അദ്ദേഹത്തിനു കീഴിൽ പ്രാക്ടീസ് ചെയ്യാൻ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യയും അവിടെ തന്നെ ആണ്. എന്ത് കാര്യത്തിനും വിളിക്കാൻ അനുമതി തന്നിട്ടുണ്ട്. ഇക്കാര്യത്തിൽ വലിയ സന്തോഷം ഉണ്ടെന്ന് അനശ്വര പറഞ്ഞു.  തൊടുപുഴ അൽ അസർ കോളേജിൽ നിയമവിദ്യാർഥിനിയെ അനശ്വര. കുടുംബം നടത്തുന്ന ഹോട്ടലിൽ ജോലി ചെയ്യാൻ സന്തോഷം മാത്രമേ ഉള്ളുവെന്ന് അനശ്വര പറയുന്നുള്ളൂ. ജോലി കിട്ടിയാലും അതിനൊപ്പം പൊറോട്ട അടിക്കും.

Also Read- ലോ പോയിന്റ് പറയാൻ മാത്രമല്ല പൊറോട്ട അടിക്കാനും അറിയാം അനശ്വരയ്ക്ക്

രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിയും അനശ്വര ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ഒരു സ്ത്രീയെന്ന നിലയിൽ ഈ ജോലി ചെയ്യുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞതായി അനശ്വര ന്യൂസ് 18 നോട് പറഞ്ഞു.  അനശ്വരയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ എന്ത് സഹായം വേണമെങ്കിലും നൽകാമെന്നും സുരേഷ് ഗോപി വാഗ്ദാനം ചെയ്തിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിൽ ലക്ഷക്കണക്കിനാളുകളാണ് അനശ്വരയുടെ പൊറോട്ട അടി കണ്ട് കയ്യടിച്ചത്.

അനശ്വര പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. ചെറുപ്പം മുതൽ തന്നെ ഈ ജോലി ചെയ്യുന്നുണ്ട്. ഏതാണ്ട് 13 വർഷം ആയി. പലരും ചെറുപ്പത്തിൽ തന്നെ സ്കൂളിൽ വച്ച് തന്നെ പൊറോട്ട എന്ന് ഇരട്ടപ്പേര് വിളിച്ചിട്ടുണ്ട്. പലരും പല കാര്യങ്ങളും ചൂണ്ടിക്കാട്ടി പരിഹസിക്കുമായിരുന്നു. അപ്പോഴൊക്കെ ചെറിയ വിഷമം ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ തനിക്ക് ഇതൊന്നും ഒരു പ്രശ്നവുമല്ല എന്ന് അനശ്വര പറയുന്നു. സ്വന്തമായി ഒരു വീടു ഉണ്ടാകണം എന്നത് വലിയ സ്വപ്നമാണ്. അമ്മയും അമ്മയുടെ ചേച്ചിയും അനിയത്തിമാരും എല്ലാം അടങ്ങിയ വലിയ കുടുംബമാണ് അനശ്വരയുടേത്. അമ്മയാണ് തന്റെ റോൾ മോഡൽ. തൊഴിൽ ആക്കുക അല്ല ലക്ഷ്യം ഉപജീവനമാർഗമാണ്. അമ്മ ചെയ്യുന്ന കാര്യം തുടരാനായി എന്നതാണ് വലിയ സന്തോഷം. അമ്മയ്ക്ക് നാണക്കേട് ഉണ്ടാക്കാത്ത കാര്യം എന്ന നിലയിൽ ഈ ജോലി  ഇഷ്ടപ്പെടുന്നു.

ഒരുപാട് പേർ ഞാൻ ഈ ജോലി ചെയ്യുന്നത് കണ്ട് എന്നെ പുച്ഛിച്ചു തള്ളിയിട്ടുണ്ട്.  അതിനൊന്നും എനിക്കൊരു പ്രശ്നവും തോന്നിയിട്ടില്ല. അമ്മ ചെയ്യുന്നത് നോക്കിയാൽ അത്ര കഷ്ടപ്പാട് ഞാൻ അനുഭവിച്ചിട്ടില്ല. അമ്മയുടെ അത്ര ഒന്നും ഞാൻ ആയിട്ടില്ല.  എല്ലാവരോടും പറയാൻ ഒരു കാര്യം ആണ് ഉള്ളത്. "ആരെയും അനുകരിക്കുക എന്നതല്ല വേണ്ടത്. നിങ്ങളെ നിങ്ങൾ തിരിച്ചറിയണം, നിങ്ങൾ ആരാണ് എന്ന് മറ്റുള്ളവരുടെ മുന്നിൽ പ്രകടിപ്പിക്കുക, സ്വന്തം വ്യക്തിത്വം കാണിക്കുന്നതാണ് നല്ലത്".

Also Read- 'ഒറ്റുകാർ ഒറ്റപ്പെടും, ഞാൻ തളരില്ല'; രാജ്യദ്രോഹ കുറ്റം ചുമത്തിയതിൽ പ്രതികരണവുമായി ഐഷ സുൽത്താന

അനശ്വര ചെയ്യുന്ന ജോലി മാത്രമല്ല അനശ്വരയുടെ വാക്കുകളും ഒരുപാട് പേർക്ക് പ്രചോദനമായി കഴിഞ്ഞു. ലോക്ക്ഡൗൺ കഴിഞ്ഞാൽ എരുമേലിയിലെ ആര്യ ഹോട്ടലിലേക്ക് അനശ്വരയുടെ പൊറോട്ട കഴിക്കാൻ എത്തുന്നവരുടെ എണ്ണം കൂടും എന്ന് ഉറപ്പ്.
Published by: Rajesh V
First published: June 11, 2021, 2:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories