• HOME
  • »
  • NEWS
  • »
  • kerala
  • »
  • ‘ഇത് പഴംപൊരി’; മന്ത്രി റിയാസിനൊപ്പം തട്ടുകടയിൽ നാടൻ രുചി അറിഞ്ഞ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ

‘ഇത് പഴംപൊരി’; മന്ത്രി റിയാസിനൊപ്പം തട്ടുകടയിൽ നാടൻ രുചി അറിഞ്ഞ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ

മലയാളികൾ അല്ലാത്ത ഉദ്യോഗസ്ഥർക്ക് ബനാന ഫ്രൈ എന്നു പറഞ്ഞുകൊണ്ട് പഴംപൊരി പരിചയപ്പെടുത്തി കൊടുക്കാനും മന്ത്രി മറന്നില്ല

  • Share this:
കണ്ണൂർ: മന്ത്രി മുഹമ്മദ് റിയാസിനൊപ്പം തട്ടുകടയിൽ നിന്ന് നാടൻ രുചിയറിഞ്ഞ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ. കണ്ണൂർ ജില്ലയിലെ ദേശീയപാത വികസന പ്രവർത്തനത്തിന്റെ പുരോഗതി പരിശോധിക്കുന്നതിനിടയിൽ മന്ത്രി മുഹമ്മദ് റിയാസും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും തട്ടുകടയിൽ കയറി ചായയും പഴംപൊരിയും കഴിച്ചത് കണ്ട് നിന്നവർക്കും കൗതുകമായി.

മലയാളികൾ അല്ലാത്ത ഉദ്യോഗസ്ഥർക്ക് ബനാന ഫ്രൈ എന്നു പറഞ്ഞുകൊണ്ട് പഴംപൊരി പരിചയപ്പെടുത്തി കൊടുക്കാനും മന്ത്രി മറന്നില്ല. ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. കോഴിക്കോട് ജില്ലയിലെ വടകര മുതൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂർ വരെയുള്ള ദേശീയപാത വികസന പ്രവർത്തനത്തിൻ്റെ പുരോഗതിയാണ് മന്ത്രിയുടെ നേതൃത്വത്തിൽ പരിശോധിക്കുന്നത്.

Also Read-കേരളത്തിന്റെ കടലാസ് രഹിത നിയമസഭ; നേരിൽ കണ്ട് മനസ്സിലാക്കാൻ മധ്യപ്രദേശ് സ്പീക്കറും സംഘവും എത്തി

അതേസമയം ബദൽ പഴംപൊരിയോ എന്ന് ചോദിച്ച് കോൺഗ്രസുകാരും ചിത്രം ഏറ്റെടുത്തിട്ടുണ്ട്. രാഹുലിനെ പരിഹസിച്ച് ഡിവൈഎഫ്ഐ വച്ച ബാനറുകൾക്കുള്ള മറുപടിയായിട്ടാണ് കോൺഗ്രസുകാരുടെ പരിഹാസം.
Published by:Jayesh Krishnan
First published: