'ഇത്രയും ശക്തിയുണ്ടല്ലേ?'; പാത്രത്തിന്റെ കരുത്ത് തെളിയിക്കാനുള്ള ശ്രമം പാളിയതെങ്ങനെ?

ആ പരീക്ഷണം പാളുകയും പാത്രം പൊട്ടിച്ചിതറുകയുമായിരുന്നു.

news18
Updated: January 22, 2019, 11:21 AM IST
'ഇത്രയും ശക്തിയുണ്ടല്ലേ?'; പാത്രത്തിന്റെ കരുത്ത് തെളിയിക്കാനുള്ള  ശ്രമം പാളിയതെങ്ങനെ?
POT SELLING
  • News18
  • Last Updated: January 22, 2019, 11:21 AM IST
  • Share this:
തിരുവനന്തപുരം: തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ പല അടവുകളും പ്രയോഗിക്കുന്നവരാണ് കച്ചവടക്കാര്‍. വീടുകള്‍ തോറും കയറിയിറങ്ങി കച്ചവടം ചെയ്യുന്നവരാണെങ്കില്‍ നാവുകൊണ്ടും തങ്ങളുടെ ഉത്പ്പന്നങ്ങള്‍ കൊണ്ടുമാകും അവര്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുക. പ്ലാസ്റ്റിക് പാത്രങ്ങളും മറ്റും കച്ചവടത്തിനായി എത്തിക്കുന്നവര്‍ പാത്രത്തിന്റെ കരുത്ത് തെളിയിക്കുന്നത് സ്ഥിരം കാഴ്ചയുമാണ്.

ഇത്തരത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയായ കച്ചവടക്കാരന്‍ തന്റെ പാത്രത്തിന്റെ ശക്തി തെളിയിക്കുന്ന രസകരമായ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുകയാണ്. പാത്രം രണ്ടും കൂട്ടിയടിച്ച് ശക്തി തെളിയിക്കുന്നതാണ് വീഡിയോയിലുള്ളത്. എന്നാല്‍ ആ പരീക്ഷണം പാളുകയും പാത്രം പൊട്ടിച്ചിതറുകയുമായിരുന്നു.

Also Read:  പ്രതിപക്ഷ ഐക്യ റാലിക്ക് മറുപടി; ബംഗാളില്‍ അമിത് ഷാ നയിക്കുന്ന റാലി ഇന്ന്

ആദ്യം പാത്രം വാങ്ങുന്നയാള്‍ പാത്രങ്ങള്‍ കൂട്ടയടിച്ചെങ്കിലും അതിനേക്കാള്‍ ശക്തിയില്‍ അടിച്ച കാണിക്കുകയായിരുന്നു കച്ചവടക്കാരന്‍. മൂന്നാമത്തെ അടിക്ക് തന്നെ പാത്രം പൊട്ടിയതോടെ വാങ്ങാനെത്തിയാളും കണ്ടുനിന്നവരും ചിരിതുടങ്ങുകയായിരുന്നു. കച്ചവടം പാളിയെങ്കിലും വിതരണത്തിനെത്തിച്ചയാള്‍ക്കും ചിരിയടക്കാന്‍ കഴിഞ്ഞില്ല. 'വെറൈറ്റി മീഡിയ'യാണ് ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

First published: January 22, 2019, 11:21 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading