HOME » NEWS » Kerala » VIRAL VIDEO PRIME MINISTER NARENDRA MODI GREETS NDA WOMEN CANDIDATE

Viral Video | എൻഡിഎ വനിതാ സ്ഥാനാർഥിയുടെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

എൻ. ഡി. എ മുന്നണിയിൽ മത്സരിക്കുന്ന ഏക മുസ്ലീം വനിതാ സ്ഥാനാർത്ഥിയാണ് നസീമയുടെ കാൽതൊട്ടു വന്ദിച്ച് പ്രധാനമന്ത്രി- വീഡിയോ കാണാം

News18 Malayalam | news18-malayalam
Updated: March 30, 2021, 10:45 PM IST
Viral Video | എൻഡിഎ വനിതാ സ്ഥാനാർഥിയുടെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
modi palakkad
  • Share this:
പാലക്കാട്: വനിതാ സ്ഥാനാർത്ഥിയുടെ കാൽ തൊട്ട് വന്ദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ വൈറലാകുന്നു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ടെ എൻ. ഡി. എ സ്ഥാനാർത്ഥി പി. നസീമയെയാണ് പൊതുവേദിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരിച്ചത്. എൻ. ഡി. എ മുന്നണിയിൽ മത്സരിക്കുന്ന ഏക മുസ്ലീം വനിതാ സ്ഥാനാർത്ഥിയാണ് നസീമ.

തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നരേന്ദ്ര മോദിയുടെ സംസ്ഥാനത്തെ ആദ്യ പൊതുപരിപാടി ഇന്ന് പാലക്കാട് കോട്ട മൈതാനത്ത് നടന്നിരുന്നു. ഈ വേദിയിലാണ് മോദിയുടെ കാൽ നസീമ തൊട്ട് വന്ദിച്ചത്. ഈ സമയം തന്നെ നസീമയുടെ കാൽ തൊട്ട് വന്ദിക്കുന്ന മോദിയെയും കാണാം. ഇതിന്‍റെ വീഡിയോ ബി ജെ പി നേതാക്കളാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇതിനോടകം വീഡിയോ വൈറലായി കഴിഞ്ഞു. ഫേസ്ബുക്കിലും വാട്സാപ്പ് ഗ്രൂപ്പുകളിലും ഈ വീഡിയോയാണ് ഇപ്പോൾ ചർച്ചാ വിഷയം.


നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ. പാലക്കാട് കോട്ടമൈതാനിയിൽ എൻ ഡി എ തെരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. സംസ്ഥാനത്ത് പരസ്യമായിട്ടുള്ള രഹസ്യമാണ് എൽ ഡി എഫും യു ഡി എഫും തമ്മിലുള്ള സൗഹൃദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു അഞ്ചു വർഷം ഒരു കൂട്ടർ കൊള്ളയടിക്കുന്നു. അടുത്ത അഞ്ചു വർഷം അടുത്തവർ കൊള്ളയടിക്കുന്നു. ബംഗാളിൽ ഇടതും കോൺഗ്രസും ഒരുമിച്ചാണ് തെരഞ്ഞെടുപ്പിന് നേരിടുന്നതെന്നും മോദി പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് ആരോപണം പരസ്പരം ഉന്നയിക്കുന്നർ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആരോപണത്തിൽ ഒരു നടപടിയുമില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. എൽ ഡി എഫും യു ഡി എഫും പണമുണ്ടാക്കാൻ അവരവരുടേതായ മാർഗങ്ങൾ കണ്ടെത്തുന്നു. സൂര്യന്റെ രശ്മികളെ പോലും യു ഡി എഫ് വെറുതെ വിട്ടില്ല. എൽ ഡി എഫ് ആണെങ്കിൽ ഏതാനും സ്വർണനാണയങ്ങൾക്ക് വേണ്ടി കേരളത്തെ ഒറ്റു കൊടുത്തെന്നും പ്രധാനമന്ത്രി പറഞ്ഞു.





നമ്മുടെ രാഷ്ട്രീയം അഞ്ച് രോഗങ്ങളിൽ കൂടി കടന്നു പോകുകയാണ്. അഴിമതി, ജാതീയത, വർഗീയത, സ്വജന പക്ഷപാതം, ക്രിമിനൽ വൽക്കരണം എന്നിവയാണ് അത്. അതിന് കാരണം വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. എൽ ഡി എഫിനും യു ഡി എഫിനും രണ്ട് ലക്ഷ്യങ്ങളാണ് ഉള്ളത്. അതിലൊന്ന് വോട്ട് ബാങ്ക് രാഷ്ട്രീയവും രണ്ടാമത്തേത് സ്വന്തം കീശ വീർപ്പിക്കലാണ്.

'ലൈംഗികച്ചുവയുള്ള പരാമർശം; ജോയ്സ് ജോർജിന് എതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണം': രമേശ് ചെന്നിത്തല

പാലക്കാട് മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി ഇ ശ്രീധരനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇ ശ്രീധരൻ കേരളത്തിന്റെ അഭിമാന പുത്രനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വികനത്തിൽ വലിയ പങ്കു വഹിച്ച വ്യക്തിത്വം. ശ്രീധരന്റെ വരവ് ബി ജെ പിക്ക് കരുത്ത് പകരുമെന്നും കേരളത്തിലെ പ്രൊഫഷണലുകൾ ബി ജെ പിയെ പിന്തുണയ്ക്കുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവിധ പ്രൊഫഷണലുകൾ ബി ജെ പിയിലേക്ക് വരും. മെട്രോമാൻ ശ്രീധരന്റെ തീരുമാനം ഇതാണ് സൂചിപ്പിക്കുന്നത്. ബി ജെ പി വികസനത്തോടൊപ്പം നിൽക്കുന്ന പാർട്ടിയാണ്. എല്ലാവരെയും ഒരുമിച്ച് നിർത്താനാണ് ബി ജെ പി ശ്രമം.
Published by: Anuraj GR
First published: March 30, 2021, 10:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories