പത്തനംതിട്ട: ഡിവൈഎഫ്ഐ (DYFI) സെമിനാറിൽ പങ്കെടുത്തില്ലെങ്കിൽ പിഴ (Fine) ഈടാക്കുമെന്ന് കുടുംബശ്രീ പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്ത്. പത്തനംതിട്ട ചിറ്റാറിലെ കുടുംബശ്രീ (Kudumbashree) സിഡിഎസ് ചെയർപഴ്സനാണ് വാട്സാപ്പ് ഗ്രൂപ്പിൽ ശബ്ദസന്ദേശം അയച്ചത്. ചിറ്റാറിൽ ഇന്നു മുൻ മന്ത്രി പി കെ ശ്രീമതി പങ്കെടുക്കുന്ന സെമിനാറിൽ കുടുംബശ്രീ ഗ്രൂപ്പിൽനിന്നും 5 പേർ വീതം പങ്കെടുക്കണമെന്നും ഇല്ലെങ്കിൽ പിഴ ഈടാക്കുമെന്നുമാണ് സന്ദേശം.
Also Read-
Leech| കൃഷിയിടത്തിലെ ഒഴുക്കുവെള്ളത്തിൽ മുഖം കഴുകി; മൂന്നാഴ്ചയ്ക്കുശേഷം കുളയട്ട മൂക്കിൽ നിന്ന് ജീവനോടെ പുറത്ത്'ലിംഗപദവിയും ആധുനിക സമൂഹവും' എന്ന വിഷയത്തിലുള്ള സെമിനാറാണ് പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യുന്നത്. സെറ്റുസാരിയും മെറൂൺ ബ്ലൗസും പ്രവർത്തകർക്ക് നിർബന്ധമാണെന്ന് ശബ്ദസന്ദേശത്തിൽ വ്യക്തമാക്കുന്നു. ആളുകൂടണം, എല്ലാവരും നിർബന്ധമായും വരണമെന്നും ചെയർപഴ്സൻ ഭീഷണി മുഴുക്കുന്നുണ്ട്. ശബ്ദസന്ദേശത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി.
Also Read-
Accident| വാഹനാപകടത്തിൽ CPI ബ്രാഞ്ച് സെക്രട്ടറി അടക്കം രണ്ടു പേർ മരിച്ചു; അപകടം നിർത്തിയിട്ടിരുന്ന തടിലോറിയില്‍ ബൈക്കിടിച്ച്മുഖ്യമന്ത്രിക്കും ഡിജിപിക്കും ഉൾപ്പെടെ പരാതി നൽകുമെന്നു പ്രാദേശിക കോൺഗ്രസ് നേതൃത്വം അറിയിച്ചു. അധികാരം ദുരുപയോഗിച്ചു സാധാരണക്കാരായ വീട്ടമ്മമാരെ ഭീഷണിപ്പെടുത്തി, പാർട്ടി പരിപാടികളിൽ നിർബന്ധിച്ചു പങ്കെടുപ്പിക്കുകയാണെന്നാണ് ആക്ഷേപം. ഇതു പതിവാണെന്ന പരാതികൾക്കിടെയാണു ശബ്ദസന്ദേശം പുറത്തുവന്നത്. സിപിഎമ്മോ ഡിവൈഎഫ്ഐയോ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കോൺഗ്രസ് പ്രതിഷേധിച്ചുഡിവൈഎഫ്ഐയുടെ സംസ്ഥാന സമ്മേളനത്തിന് ആളെ കൂട്ടാൻ ചിറ്റാർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ, എഡിഎസ്, സിഡിഎസ് യൂണിറ്റ് ഭാരവാഹികളെ ഭീഷണിപ്പെടുത്തിയ നടപടി ഹീനവും ജനാധിപത്യ വിരുദ്ധവുമാണെന്ന് കോൺഗ്രസ് ചിറ്റാർ മണ്ഡലം കമ്മിറ്റി ആരോപിച്ചു. സ്വതന്ത്രമായി പ്രവർത്തിച്ചുവരുന്ന ത്രിതല, പഞ്ചായത്ത് സംവിധാനങ്ങളെ രാഷ്ട്രീയവൽക്കരിക്കാനുള്ള സിപിഎം നയത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
Also Read-
വാഹന ദുരുപയോഗം: ഇടതുയൂണിയൻ നേതാവ് എം.ജി. സുരേഷ് കുമാറിന് 6.72 ലക്ഷം രൂപ പിഴയിട്ട് KSEBകോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബഷീർ വെള്ളത്തറയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. സുനിൽ എസ് ലാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് റോയിച്ചൻ എഴിക്കകത്ത്, പഞ്ചായത്ത് അംഗങ്ങളായ എ ബഷീർ, ജോർജ് കുട്ടി, രവി കണ്ടത്തിൽ, റീനാ ബിനു, സൂസമ്മാദാസ് എന്നിവര്‍ സംസാരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.