തൊടുപുഴ: സംസ്ഥാനത്തെ നിപ ബാധയുടെ ഉറവിടം തേടി പരിശോധന തുടങ്ങി. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥര്‍ തൊടുപുഴയില്‍ പരിശോധന നടത്തി. വവ്വാലുകളെ പിടികൂടി പരിശോധനയ്ക്ക് സ്രവങ്ങള്‍ എടുക്കുന്നതിനായി തൊടുപുഴ പ്രൈവറ്റ് ക്ലബിനടുത്ത് കെണി വച്ചു.
ഇത് കൂടാതെ മുട്ടത്തും നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാര്‍ഥിയുടെ നാടായ വടക്കന്‍ പറവൂരിലെ രണ്ടിടത്തും പരിശോധന നടത്തും. ഈ സാമ്പിളുകള്‍ പൂനൈയിലെത്തിച്ച് പരിശോധന നടത്തിയാല്‍ ഉറവിടം കണ്ടെത്താനാകുമെന്നാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതരുടെ പ്രതീക്ഷ.
നിപ ഭീതി അകലുന്നുവെങ്കിലും ഉറവിടം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇതിനെ തുടർന്ന് ജാഗ്രത തുടരുന്നുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.