ഓണക്കാലത്ത് പുലി കളി കണ്ടില്ലെന്ന വിഷമം മറക്കാം. ഇതാ ലൈവായി പുളി കളി കാണാൻ അവസരം. അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതിയാണ് ലൈവായി പുലികളി കാണാൻ സൗകര്യം ഒരുക്കുന്നത്.
പുലികൾ അവരവരുടെ മടകളിലിരുന്ന് (വീടുകളിലിരുന്ന്) സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓൺലൈൻ ആയി ഒരു വിർച്വൽ കളിത്തട്ടിലേക്ക് മാറുന്നു എന്ന സവിശേഷ കാഴ്ചക്കാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. ആദ്യമായിട്ടാണ് ഒരു പുലിക്കളി സംഘം ഇത്തരമൊരു ഹൈടെക് പുലിക്കളി നടത്തുന്നത്.
എല്ലാ പുലിക്കളി കലാകാരൻമാരേയും ഇത്തരത്തിലൊരു പുതിയ രീതി പഠിപ്പിക്കലയിരുന്നു സംഘാടകർക്ക് മുന്നിലുള്ള വെല്ലുവിളി. എന്നാൽ സ്വന്തം കുട്ടികൾ ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്നതു പോലെ ഞങ്ങൾക്കും ഓൺലൈനിൽ കയറണം എന്ന പുലികളുടെ അതിയായ ആഗ്രഹത്തിന് മുന്നിൽ അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതി പ്രവർത്തകർ തോൽക്കാൻ തയ്യാറായില്ല. കാണാം... ആസ്വദിക്കാം...!!! പുലിക്കളി...ഒരു കളറ് പുലിക്കളി... ഓൺലൈൻ ആയി...!!!
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.