ബി.ജെ.പി. നേതാവ് പത്മരാജൻ പ്രതിയായ പാലത്തായി കേസ്; ക്രൈം ബ്രാഞ്ചിനെതിരെ വെർച്വൽ പെൺ പ്രതിഷേധം

കേസിൽ മന്ത്രി കെ.കെ ശൈലജ നിരുത്തരവാദിത്തപരമായ സമീപനമാണ് കൈകൊള്ളുന്നതെന്നു പ്രതിഷേധക്കാർ ആരോപിച്ചു.

News18 Malayalam | news18-malayalam
Updated: July 12, 2020, 7:30 PM IST
ബി.ജെ.പി. നേതാവ് പത്മരാജൻ പ്രതിയായ പാലത്തായി കേസ്; ക്രൈം ബ്രാഞ്ചിനെതിരെ വെർച്വൽ പെൺ പ്രതിഷേധം
news18
  • Share this:
തിരുവനന്തപുരം: പാലത്തായിയിൽ ബി.ജെ. പി നേതാവ് നാലാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ, ക്രൈം ബ്രാഞ്ചിൻ്റെ അനാസ്ഥക്കെതിരെ 'വെർച്വൽ പെൺപ്രതിഷേധം'. പ്രമുഖ വനിത നേതാക്കളെയും ആക്റ്റിവിസ്റ്റുകളെയും പങ്കെടുപ്പിച്ച് വിമൻ ജസ്റ്റിസ് മൂവ്മെന്റാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

പാലത്തായി പോക്സോ കേസിൽ പ്രതി അറസ്റ്റിലായി മൂന്നു മാസം പൂർത്തിയാകാറായിട്ടും കുറ്റപത്രം സമർപ്പിക്കപ്പെടാത്തത് പ്രതിയെ രക്ഷിച്ചെടുക്കുവാനുള്ള ശ്രമത്തിൻെറ ഭാഗമാണെന്നാണ് വിമൻ ജസ്റ്റിസ് മൂവ്മെന്റിന്റെ ആരോപണം.

മറ്റൊരാൾ കൂടി പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന
കുട്ടിയുടെ മാതാവിൻ്റെ പരാതിയിൽ ഇത് വരെ കുട്ടിയുടെ മൊഴി എടുക്കുകയോ FIR ഇടുകയോ ചെയ്തിട്ടില്ലെന്നും വിമൺ ജസ്റ്റിസ് ആരോപിക്കുന്നു.   മന്ത്രി കെ.കെ ശൈലജ നിരുത്തരവാദിത്തപരമായ സമീപനമാണ് കൈകൊള്ളുന്നതെന്നു പ്രതിഷേധക്കാർ ആരോപിച്ചു.
TRENDING:'മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് സ്വർണക്കടത്തുമായി ബന്ധം'; ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ [NEWS]ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കോവിഡ് [NEWS]സ്വർണക്കടത്ത് കേസിൽ NIA തേടുന്ന മൂന്നാം പ്രതി ഫൈസൽ ഫരീദ് ആരാണ്? [NEWS]
ആലത്തൂർ എം. പി രമ്യ ഹരിദാസ്, വിമൺ ജസ്റ്റിസ് പ്രസിഡന്റ് ജബീന ഇർഷാദ് , എം.എസ്.എഫ് ദേശീയ സെക്രട്ടറി ഫാത്തിമ തഹ്ലിയ, അഡ്വ. കെ. പി മറിയുമ്മ(വനിതാ ലീഗ്), ലതിക സുഭാഷ് (മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട്), സോയ ജോസഫ്(മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി) ഇ. സി ആയിശ (ദേശീയ സെക്രട്ടറി, വെൽഫെയർ പാർട്ടി), ഗോമതി, അജിത(അന്വേഷി) തുടങ്ങി നാൽപതോളം വനിതകൾ പ്രതിഷേധത്തിൽ പങ്കെടുത്തു.
Published by: Aneesh Anirudhan
First published: July 12, 2020, 7:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading