നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമല ആചാരലംഘനങ്ങള്‍ക്കു ശേഷം കേരളത്തില്‍ പ്രകൃതി ദുരന്തങ്ങളും അശാന്തിയും; പ്രാര്‍ത്ഥനാനിരത വൃശ്ചിക മാസാചരണവുമായി VHP

  ശബരിമല ആചാരലംഘനങ്ങള്‍ക്കു ശേഷം കേരളത്തില്‍ പ്രകൃതി ദുരന്തങ്ങളും അശാന്തിയും; പ്രാര്‍ത്ഥനാനിരത വൃശ്ചിക മാസാചരണവുമായി VHP

  കേരളത്തില്‍  ഉണ്ടായി കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ക്കും അശാന്തിയ്ക്കും പരിഹാരമായി കേരളത്തില്‍ പ്രാര്‍ത്ഥനാ നിരത വൃശ്ചിക മാസാചരണം സംഘടിപ്പിക്കാന്‍ VHP

  • Share this:
   തിരുവനന്തപുരം: ശബരിമല(Sabarimala) ആചാരലംഘനങ്ങള്‍ക്കു ശേഷം കേരളത്തില്‍  ഉണ്ടായി കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ക്കും അശാന്തിയ്ക്കും പരിഹാരമായി കേരളത്തില്‍ പ്രാര്‍ത്ഥനാ നിരത വൃശ്ചിക മാസാചരണം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് വിശ്വഹിന്ദു പരിഷത്ത്(VHP) സംസ്ഥാന ഘടകം തീരുമാനിച്ചു.

   അമൃതാനന്ദമയിയുടെ നിര്‍ദ്ദേശ പ്രകാരം വൃശ്ചികം ഒന്നു മുതല്‍ ഒരു മാസക്കാലമാണ് പ്രാര്‍ത്ഥനാനിരത മാസാചാരണം നടത്തുക. ഇതിന്റെ ഭാഗമായി ഹൈന്ദവ ക്ഷേത്രങ്ങളിലും ഭവനങ്ങളിലും സന്ധ്യാ സമയത്ത് 'ഭൂതനാഥ സദാനന്ദ' എന്ന മന്ത്രം നൂറ്റിയെട്ട് തവണ ജപിച്ച് അയ്യപ്പ പൂജ ചെയ്യാനാണ് വിശ്വഹിന്ദു പരിഷത്ത് തീരുമാനം.

   പ്രകൃതി ദുരന്ത നിവാരണത്തിനും മനുഷ്യര്‍ക്കും സര്‍വ്വ ജീവജാലങ്ങള്‍ക്കും ശാന്തിക്കും സമാധനത്തിനുമായി നടത്തുന്ന പ്രാര്‍ത്ഥനാ നിരത മാസാചരണത്തില്‍ എല്ലാ അയ്യപ്പ വിശ്വാസികളും ക്ഷേത്ര സമിതികളും പങ്കു ചേരണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് വിജി തമ്പി, ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

   RAIN ALERT| സംസ്ഥാനത്ത് ന്യൂനമർദം കൂടുതൽ ശക്തമാകും; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

   സംസ്ഥാനത്ത് ഇന്നും അതി ശക്തമായ മഴ(Kerala Rain) തുടരും. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് (Orange Alert) പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലേട്ട്. നാളെയും ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

   ഏഴ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് കൂടുതൽ ശക്തമാകും. തുടർന്നുള്ള ദിവസങ്ങളിൽ ശക്തിപ്രാപിച്ച് തമിഴ്നാട് തീരത്തേയ്ക്ക് പ്രവേശിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

   കേരളാ തീരത്ത് 40 മുതല്‍ 50 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം.

   പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍:

   മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാണ്.

   അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണ്.

   സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.

   ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം.

   ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്.

   ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.

   ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.

   അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം.

   മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക.

   കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
   Published by:Jayesh Krishnan
   First published:
   )}