Hijab Row| 'ഹിജാബ്' വിധി കേരളത്തിലും നടപ്പാക്കണം; ഇല്ലെങ്കിൽ നിയമനടപടികളും പ്രത്യക്ഷ സമരവും: വിശ്വഹിന്ദു പരിഷത്ത്
Hijab Row| 'ഹിജാബ്' വിധി കേരളത്തിലും നടപ്പാക്കണം; ഇല്ലെങ്കിൽ നിയമനടപടികളും പ്രത്യക്ഷ സമരവും: വിശ്വഹിന്ദു പരിഷത്ത്
''ഈ വിധി കേരളത്തിലും നടപ്പിലാക്കാൻ പിണറായി വിജയന്റെ സർക്കാർ തയാറാവണം. അല്ലാത്ത പക്ഷം അതിനായുള്ള നിയമനടപടികൾക്കും പ്രത്യക്ഷ സമര പരിപാടികൾക്കും വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വം നൽകും''
കൊച്ചി: ഹിജാബ് (Hijab) മതാചാരത്തിന്റെ അനിവാര്യ ഘടകമല്ലായെന്ന കർണാടക ഹൈക്കോടതി (Karnataka High Court) വിധി സ്വാഗതാർഹമെന്ന് വിശ്വഹിന്ദു പരിഷത്ത് (Vishwa Hindu Parishad). പല വിദേശ രാജ്യങ്ങളും നിരോധിച്ച ഹിജാബ് രാജ്യത്ത് വ്യാപകമായി പ്രചരിപ്പിക്കാനുള്ള ചില ശക്തികളുടെ ശ്രമത്തിനേറ്റ കനത്ത തിരിച്ചടിയാണ് കോടതി വിധി. ഈ വിധി കേരളത്തിലും നടപ്പിലാക്കാൻ പിണറായി വിജയന്റെ സർക്കാർ തയാറാവണം. അല്ലാത്ത പക്ഷം അതിനായുള്ള നിയമനടപടികൾക്കും പ്രത്യക്ഷ സമര പരിപാടികൾക്കും വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വം നൽകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്യത്തിനും മുകളിൽ കൂടുതൽ സ്വാതന്ത്യം മതത്തിന്റെ പേരു പറഞ്ഞ് നേടാൻ വേണ്ടി വിദ്യാർഥികളെ തെരുവിലിറക്കാൻ ഗൂഢാലോചന നടത്തിയ ശക്തികളെ പൊതു സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് നടത്താൻ കോളജ് കുട്ടികളെ സഹായിക്കുന്ന തീവ്രവാദ ശക്തികൾ ഇത്തരം രാഷ്ട്ര വിരുദ്ധ നടപടികളിൽ നിന്നും പിൻമാറണമെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറൽ സെക്രട്ടറി വി ആർ രാജശേഖരൻ എന്നിവർ ആവശ്യപ്പെട്ടു.
ചില സംസ്ഥാനങ്ങളെ രാഷ്ട വിരുദ്ധ ശക്തികൾ അവരുടെ പരീക്ഷണശാലകളാക്കുകയാണ്. കേരളത്തിൽ നടത്തിയ ഓൺലൈൻ ഹർത്താലും, തീവ്രവാദ സംഘടനകളുടെ ക്യാമ്പുകളുംസർവ്വ രംഗത്തും ഹലാൽ വൽക്കരണ ശ്രമവും, സ്റ്റുഡന്റ് പോലീസിൽ ശിരോവസ്ത്രത്തിനുള്ള ആവശ്യവും പോലെയുളള ഒന്നാണ് കർണ്ണാകയിലെ ഹിജാബ് വിവാദം.
കുട്ടികളുടെ ഇടയിൽ മതചിഹ്നങ്ങൾ കടന്നു വന്നാൽ ഉണ്ടായേക്കാവുന്ന അപകടം മനസ്സിലാക്കാൻ ബഹുമാനപ്പെട്ട കോടതിക്കു കഴിഞ്ഞു എന്നത് ആശ്വാസം നൽകുന്നതാണെന്ന് വിഎച് പി സംസ്ഥാന പ്രചാർ പ്രമുഖ് എസ്സ് സഞ്ജയൻ അഭിപ്രായപ്പെട്ടു.
ഹിജാബ് ധരിക്കുന്നത് അനിവാര്യമായ മതാചാരമല്ലെന്നാണ് കർണാടക ഹൈക്കോടതി വിധിച്ചത്. ഉഡുപ്പി പ്രി-യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. മൂന്നംഗ ബെഞ്ച് ഏകകണ്ഠമായാണ് വിധി പറഞ്ഞത്. നിരോധനത്തിനെതിരായ ഹർജികൾ കോടതി തള്ളി. ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ വിദ്യാഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.