• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കേന്ദ്ര സംഘം വരും ദിവസം വാളയാർ പെൺകുട്ടികളുടെ അമ്മയെ തിരുവനന്തപുരത്ത് കൊണ്ടുപോയതെന്തിന്?

വാളയാർ പെൺകുട്ടികളുടെ രക്ഷിതാക്കൾ ബുധനാഴ്ച രാത്രി കെ.പി.എം.എസ്സ്. നേതാക്കളുടെ കൂടെ തീവണ്ടി കയറിയത് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തുന്നു

news18-malayalam
Updated: October 31, 2019, 6:31 PM IST
കേന്ദ്ര സംഘം വരും ദിവസം വാളയാർ പെൺകുട്ടികളുടെ അമ്മയെ തിരുവനന്തപുരത്ത് കൊണ്ടുപോയതെന്തിന്?
കുട്ടികളുടെ അമ്മ മാധ്യമങ്ങൾക്ക് മുൻപിൽ
  • Share this:
വാളയാർ പെൺകുട്ടികളുടെ രക്ഷിതാക്കൾ ബുധനാഴ്ച രാത്രി കെ.പി.എം.എസ്സ്. നേതാക്കളുടെ കൂടെ തീവണ്ടി കയറിയത് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തുന്നു. മുൻ നിശ്ചയിക്കാത്ത, അല്ലെങ്കിൽ പുറത്ത് ആരും അറിയാത്ത ഈ യാത്ര വാളയാറിലേക്ക്‌ ദേശീയ ബാലാവകാശ കമ്മീഷൻ അംഗം യശ്വന്ത് ജെയിൻ എത്തുന്നതിനു തലേ രാത്രി ആയിരുന്നു.

വാളയാറിൽ ഉള്ള സമര ആക്ഷൻ കമ്മിറ്റി ആണ് ആക്ഷേപം ആദ്യം ഉന്നയിച്ചത്. സമര സമിതി നേതാക്കളെ പോലും അറിയിക്കാതെ പെൺകുട്ടിയുടെ രക്ഷിതാക്കൾ തിരുവനന്തപുരം വരെ പോയത് ദേശീയ ബാലാവകാശ കമ്മീഷന്റെ സന്ദർശനത്തിൽ നിന്നും ഒഴിവാക്കാൻ ആണെന്ന് സംശയിച്ചാൽ തെറ്റ് പറയാൻ പറ്റില്ലെന്ന് ആയിരുന്നു അവരുടെ പ്രതികരണം. ഈ യാത്രക്ക് ചുക്കാൻ പിടിച്ചത് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം ഉള്ള കെ.പി.എം.എസ്സ്. നേതാവ് പുന്നല ശ്രീകുമാറും

ഉച്ചയ്ക്ക് ശേഷം ദേശീയ ബാലാവകാശ കമ്മീഷൻ അംഗം യശ്വന്ത് ജെയിൻ തന്നെ ഇക്കാര്യം തുറന്നു പറഞ്ഞു. തന്റെ സന്ദർശനം ദിവസങ്ങൾക്ക് മുമ്പേ അറിയിച്ചത് ആണ്. പക്ഷേ ഞാൻ വരുന്നതിന് തലേന്ന് തന്നെ എന്തിന് ഈ കൂടിക്കാഴ്ച നിശ്ചയിച്ചു എന്ന് അദ്ദേഹം ചോദിച്ചു. കേസിലെ രാഷ്ട്രീയ ഇടപെടൽ ഏറെ വിവാദമായ സമയത്ത് തന്നെയാണ് കേന്ദ്ര സംഘത്തിന്റെ സന്ദർശന ദിവസത്തെ രക്ഷിതാക്കളുടെ യാത്ര. അദ്ദേഹം വാർത്താസമ്മേളനം പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെ.

ഞാൻ അവരെ കാണാൻ പരമാവധി ശ്രമിക്കും. നാളെ 11 മണിക്ക് ആണ് തനിക്ക് തിരിച്ചു പോകേണ്ടത്. അതിന് മുൻപ് അവരെ കാണാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. പക്ഷേ താൻ കാത്തിരിക്കുന്നു എന്നറിഞ്ഞാൽ അവർ തിരിച്ചു വരവ് വൈകിപ്പിക്കുമോ എന്ന് അറിയില്ല.

കേന്ദ്ര സംഘം വരും ദിവസം പെൺകുട്ടികളുടെ അമ്മയെ തിരുവനന്തപുരം കൊണ്ടുപോയത് ഗൂഢാലോചന ആണെന്ന് പറഞ്ഞ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ ഒരു പടി കൂടി കടന്ന് പാർട്ടി നിലപാട് വ്യക്തമാക്കി. കുട്ടികളുടെ അമ്മയെ ചോദ്യം ചെയ്യണം എന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ചുരുക്കത്തിൽ ഇവിടെ നടക്കുന്ന ഓരോ കാര്യങ്ങളും നേരിട്ടോ അല്ലാതെയോ പ്രതിസന്ധിയിലും പ്രതിക്കൂട്ടിലും ആക്കുന്നത് ഇടത് പക്ഷത്തെ ആണ്.കേന്ദ്ര ബാലാവകാശ കമ്മീഷൻ അംഗത്തിൽ നിന്നും പെൺകുട്ടികളുടെ രക്ഷിതാക്കളെ ഒളിപ്പിച്ചു എന്ന ആക്ഷേപം സിപിഎമ്മിനെതിരെ ബിജെപി രാഷ്ട്രീയ ആയുധം ആക്കുന്നതോടെ വിവാദങ്ങൾ അടുത്ത തലത്തിലേക്ക് കടക്കുകയാണ്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 31, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍