news18-malayalam
Updated: August 31, 2019, 7:26 AM IST
nehru trophy boat race
ആലപ്പുഴ: അറുപത്തിയേഴാമത് നെഹ്റു ട്രോഫി ജലോത്സവം നടക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, ചിത്രീകരണത്തിന് ദൃശ്യമാധ്യമങ്ങൾക്കു വിലക്ക്. ചാമ്പ്യൻസ് ട്രോഫി ചിത്രീകരിക്കുന്ന ചാനലിന്റെ സമ്മർദ്ദമാണെന്നാണ് സൂചന. പുന്നമടക്കായലിൽ ഇന്ന് രാവിലെ മുതലാണ് മത്സരം. 23 ചുണ്ടൻവള്ളങ്ങൾ പങ്കെടുക്കും. നെഹ്റു ട്രോഫിക്കൊപ്പം പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിന് കൂടി നാളെ തുടക്കമാകും. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ മുഖ്യാഥിതി ആകും.
വിവിധ വിഭാഗങ്ങളിലായി 79 വള്ളങ്ങൾ മത്സരിക്കും. രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ മത്സരത്തോടെ ജലോത്സവത്തിന് തുടക്കമാകും.
ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സ് നടക്കും. മികച്ച സമയത്തിൽ ഫിനിഷ് ചെയ്യുന്ന നാല് വള്ളങ്ങൾ ഫൈനലിൽ നെഹ്റു ട്രോഫിക്കായി തുഴയെറിയും. നെഹ്റു ട്രോഫിക്കൊപ്പമാണ് ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) മത്സരങ്ങളും നടക്കുക. ഒമ്പത് ക്ലബുകൾ സിബിഎല്ലിൽ പങ്കെടുക്കും. ആറു ജില്ലകളിലായി 12 മത്സരങ്ങളാണ് സിബിഎല്ലിൽ ഉള്ളത്.
First published:
August 31, 2019, 7:24 AM IST