• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കാനാവില്ല; മുഖ്യമന്ത്രി പിണറായി വിജയന്‍

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കാനാവില്ല; മുഖ്യമന്ത്രി പിണറായി വിജയന്‍

തുറമുഖ നിർമാണം നിർത്തി വയ്ക്കണമെന്ന ആവശ്യത്തിൽ മത്സ്യത്തൊഴിലാളികൾ ഉറച്ചുനിന്നു.

  • Last Updated :
  • Share this:
    തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ ലത്തീൻ അതിരൂപതാ അധികൃതർ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ച പരാജയം. തുറമുഖ നിർമാണം നിർത്തിവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കി. ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും വികാരി ജനറൽ യൂജിൻ പെരേരയുമാണ് ചർച്ചയിൽ പങ്കെടുത്തത്.

    ക്ലിഫ് ഹൗസിൽ വൈകുന്നേരം മൂന്ന് മണിക്കായിരുന്നു ചർച്ച. ഫിഷറീസ് മന്ത്രിയുമായി നടത്തിയ രണ്ട് ചര്‍ച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. അതേസമയം തുറമുഖ നിർമാണം നിർത്തി വയ്ക്കണമെന്ന ആവശ്യത്തിൽ മത്സ്യത്തൊഴിലാളികൾ ഉറച്ചുനിന്നു.

    Also Read-'കണ്ണൂർ വിസിയുടെ പുനർനിയമനം മുഖ്യമന്ത്രി അപേക്ഷിച്ചത് കൊണ്ട്; ഏത് ബില്ലും സര്‍ക്കാരിന് പാസാക്കാം'; ഗവർണർ

    നിർമാണം നിർത്തിവയ്ക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയിലും വ്യക്തമാക്കിയിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ പദ്ധതി പ്രദേശത്തേക്ക് പത്താം ദിവസവും മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം നടന്നു.

    Also Read-Lavalin Case| ലാവലിന്‍ കേസ് സെപ്റ്റംബര്‍ 13 ന് സുപ്രീംകോടതി പരിഗണിക്കും; കേസ് മാറ്റരുതെന്ന് നിർദേശം

    അതിനിടെ വിഴിഞ്ഞത് കേന്ദ്ര സേനയുടെ സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ ഹർജി നൽകി. റമുഖ നിര്‍മാണത്തിന്റെ കരാര്‍ കമ്പനിയും ഹര്‍ജി നല്‍കിയിട്ടുണ്ട്. പദ്ധതി പ്രദേശത്തെ പല സാധനസാമഗ്രികളും സമരക്കാർ നശിപ്പിച്ചെന്ന് ഹര്‍ജിയിൽ പറയുന്നു.
    Published by:Jayesh Krishnan
    First published: