നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'നീയാരാടാ തടയാന്‍?' റോഡ് ഉപരോധം തടയാന്‍ കയ്യില്‍ കയറി പിടിച്ച പൊലീസുകാരനോട് വി കെ ശ്രീകണ്ഠന്‍ എം പി

  'നീയാരാടാ തടയാന്‍?' റോഡ് ഉപരോധം തടയാന്‍ കയ്യില്‍ കയറി പിടിച്ച പൊലീസുകാരനോട് വി കെ ശ്രീകണ്ഠന്‍ എം പി

  റോഡ് ഉപരോധം തടയാൻ കയ്യിൽ കയറി പിടിച്ച പൊലീസുകാരനോടായിരുന്നു വി കെ ശ്രീകണ്ഠൻ്റെ കടുത്ത ഭാഷയിലുള്ള പ്രതികരണം. 

  • Share this:
  പാലക്കാട് നടന്ന കോൺഗ്രസിൻ്റെ  ചക്ര സ്തംഭന സമരത്തിലാണ് കോൺഗ്രസ്(Congress) നേതാക്കളും  പൊലീസും(Police) തമ്മിൽ വാക്കേറ്റമുണ്ടായത്.  പതിനൊന്ന് മണിയോടെ റോഡ് ഉപരോധത്തിനായി സുൽത്താൻ പേട്ട ജംഗ്ഷനിലേക്ക് വി.കെ ശ്രീകണ്ഠൻ എം.പിയുടെ(VK Sreekandan MP) നേതൃത്വത്തിൽ പ്രവർത്തകരെത്തിയതോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.  റോഡ് ഉപരോധിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളുമായി.

  ചില പ്രവർത്തകർ താഴെ വീണതോടെ വി.കെ ശ്രീകണ്ഠൻ എം പി യും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.  പാലക്കാട് നടന്ന കോൺഗ്രസിൻ്റെ ചക്ര സ്തംഭന സമരത്തിനിടെയാണ്  വികെ ശ്രീകണ്ഠനും പൊലീസും  തമ്മിൽ കടുത്ത വാക്കേറ്റമുണ്ടായത്. ഉപരോധം തടയാനായി തൻ്റെ കയ്യിൽ കയറി പിടിച്ച പൊലീസുകാരനോട് നീയാരാടാ തടയാൻ  എന്നായിരുന്നു എം പി യുടെ ചോദ്യം. പിണറായി വിജയൻ നേരിട്ട് വന്ന് തടഞ്ഞാലും ഞങ്ങൾ സമരം നടത്തുമെന്ന് എം പി വ്യക്തമാക്കി.  അഞ്ചു മിനിറ്റിലേറെ വാക്കേറ്റം നീണ്ടു.

  പൊലീസിനെതിരെ ശ്രീകണ്ഠൻ തന്നെ മുദ്രാവാക്യം വിളിച്ചതോടെ പ്രവർത്തകരും ആവേശത്തിലായി. സമരത്തെക്കുറിച്ച് അറിയിപ്പ് നൽകിയിട്ടും പൊലീസ് മന:പൂർവ്വം സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതായി ശ്രീകണ്ഠൻ ആരോപിച്ചു.സമരം അവസാനിച്ചതിന് പിന്നാലെ പൊലീസ് നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി.

  Also Read-ഉദ്ഘാടകനായ കെ. മുരളീധരനെത്തിയത് ചക്രസ്തംഭന സമരം അവസാനിച്ച ശേഷം; മുറുമുറുപ്പോടെ കോൺഗ്രസ് നേതാക്കൾ

  Congress | ചക്രസ്തംഭന സമരം ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

  വഴിതടഞ്ഞുള്ള സമരത്തോട് വിജോയിപ്പുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോൺഗ്രസ് സംഘടിപ്പിച്ച ചക്രസ്തംഭന സമരത്തിൽ നിന്ന് വിട്ടുനിന്നു. കോൺഗ്രസിൽ പ്രശ്നരഹിതമായ കാലം ഉണ്ടായിട്ടില്ലെന്ന് കെ.പി.സി.സി. പ്രസിഡണ്ട് കെ. സുധാകരൻ പ്രതികരിച്ചു. മുല്ലപ്പെരിയാർ പോലെ ഗൗരവമുള്ള വിഷയം ഉള്ളതുകൊണ്ടാണ് സഭയിൽ തുടർന്നത് എന്നായിരുന്നു സതീശന്റെ വിശദീകരണം.

  ചക്രസ്തംഭന സമരത്തിൽ തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പങ്കെടുക്കുമെന്നായിരുന്നു കോൺഗ്രസ് അറിയിച്ചിരുന്നത്. എന്നാൽ പ്രതിപക്ഷ നേതാവ് സമരം ബഹിഷ്കരിക്കുകയാണ് ഉണ്ടായത്. ചക്രസ്തംഭന സമരം നടക്കുന്ന സമയത്ത് നിയമസഭയിലായിരുന്നു പ്രതിപക്ഷ നേതാവ്.

  മുല്ലപ്പെരിയാർ പോലെ ഗൗരവമുള്ള വിഷയമാണ് സഭയിൽ നടന്നത്. ഇവിടെ ഞാൻ തന്നെ വേണ്ടേ എന്നും, സമരത്തിന് കെ.പി.സി.സി. പ്രസിഡൻ്റ് ഒക്കെയുണ്ടല്ലോ എന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. സമരത്തിനു പിന്തുണയുണ്ടോ എന്ന ചോദ്യത്തിന്  പ്രതിപക്ഷ നേതാവ് മറുപടിയും പറഞ്ഞില്ല.

  Also Read-Kerala Rains| സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  കോൺഗ്രസിൽ ഭിന്നത ഉണ്ടെന്ന് വ്യക്തമാക്കിയായിരുന്നു കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ പ്രതികരണം. കോൺഗ്രസിൽ  പ്രശ്നരഹിതമായ കാലം ഇല്ല. ഇതൊന്നും ഒരു പ്രശ്നമല്ല. കടലിലെ തിരമാല പോലെയാണ് കോൺഗ്രസിലെ പ്രശ്നങ്ങൾ. അത്തരം തിരമാലകൾ നാടിനെ ആക്രമിക്കില്ലെന്നും കെ. സുധാകരൻ ന്യൂസ് 18 നോട് പറഞ്ഞു.

  വിഷയത്തിലെ പ്രതികരണത്തോടെ കോൺഗ്രസ് നേതൃത്വത്തിലെ ഭിന്നത മറനീക്കി പുറത്തുവരികയായിരുന്നു. നേരത്തെ തന്നെ കൊച്ചിയിൽ നടന്ന വഴി തടയൽ സമരത്തിൽ പ്രതിപക്ഷ നേതാവ് എതിർപ്പ് പരസ്യമാക്കിയിരുന്നു. അത്തരം സമരങ്ങളോട് യോജിപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് പൂർണമായും വിട്ടുനിന്നത്.
  Published by:Jayesh Krishnan
  First published:
  )}