• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Live TV
 • Year Ender 2018

മാണി ചാഞ്ചാട്ടക്കാരൻ; മാണിക്ക് രാജ്യസഭ സീറ്റ് നൽകിയത് ഹിമാലയൻ ബ്ലെണ്ടറെന്ന് വിഎം സുധീരൻ

news18india
Updated: June 13, 2018, 4:56 PM IST
മാണി ചാഞ്ചാട്ടക്കാരൻ; മാണിക്ക് രാജ്യസഭ സീറ്റ് നൽകിയത് ഹിമാലയൻ ബ്ലെണ്ടറെന്ന് വിഎം സുധീരൻ
news18india
Updated: June 13, 2018, 4:56 PM IST
തിരുവനന്തപുരം: രാജ്യസഭ സീറ്റ് കേരള കോൺഗ്രസ് (എം)ന് നൽകിയത് ഹിമാലയൻ മണ്ടത്തരമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെ പി സി സി അധ്യക്ഷനുമായ വി എം സുധീരൻ. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് സുധീരൻ നേതൃത്വത്തിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയത്. ബി ജെ പിക്കെതിരെ മറ്റു പ്രതിപക്ഷ പാർട്ടികൾക്കൊപ്പം ചേർന്ന് ബി ജെ പിക്കും മോദി സർക്കാരിനുമെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മുന്നോട്ടു പോകുമ്പോൾ അതിനെ പരാജയപ്പെടുത്താനുള്ള ശ്രമമാണ് കേരളത്തിലെ കോൺഗ്രസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭയിലെ ഒരു സീറ്റിലേക്ക് ജോസ് കെ മാണി വിജയിച്ചു വരുമ്പോൾ ലോക്സഭയിൽ ഒരു സീറ്റു കുറയുകയാണ്. എന്നാൽ, യു പി എയ്ക്കുള്ള അംഗബലം കുറയ്കാക്നുള്ള ഈ തീരുമാനം ഒരു ഹിമാലയൻ മണ്ടത്തരമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയ നേതൃത്വത്തിനും ഇത്തരമൊരു തീരുമാനമെടുക്കാൻ കഴിയില്ല. സാമാന്യബുദ്ധിയുള്ളവർ ആരായാലും ഇത്തരമൊരു തീരുമാനം എടുക്കില്ല. ലോക്സഭയിൽ യു പി എയ്ക്ക് ഒരു സീറ്റു കുറയുമെന്ന് ഓർക്കണമായിരുന്നെന്നും സുധീരൻ പറഞ്ഞു.

നേരത്തെ, ബിജെപിയുമായും സിപിഎമ്മുമായും വില പേശിയ കേരള കോൺഗ്രസ് ചെയർമാൻ നാളെ ബി ജെ പിയുടെ കൂടെ പോകില്ലെന്ന് എന്താണുറപ്പെന്നും സുധീരൻ ചോദിച്ചു. ആർ എസ് പി ക്ക് രാജ്യസഭാ സീറ്റ് നൽകിയത് അഞ്ചു മിനിറ്റത്തെ ചർച്ച കൊണ്ടാണെന്ന് നേതാക്കൾ പറയുന്നത് തെറ്റാണ്. ചില നിബന്ധനകൾ ആർ എസ് പിക്കു മുമ്പിൽ വെച്ചിരുന്നു. സോണിയ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കണം, യു ഡി എഫുമായി യോജിച്ച് പ്രവർത്തിക്കണം എന്നിവ ആയിരുന്നു നിബന്ധനകൾ. അവർ അതെല്ലാം അംഗീകരിച്ചതിനു ശേഷമാണ് സീറ്റ് നൽകാൻ ധാരണയായത്. അന്ന് ഒരു തരത്തിലുള്ള പ്രതിഷേധം ഒരാളിൽ നിന്നും ഉയർന്നുവന്നില്ലെന്നും സുധീരൻ പറഞ്ഞു. ചാഞ്ചാട്ടമില്ലാത്ത പാർട്ടിയാണ് ആർ എസ് പി, എന്നാൽ മാണി ചാഞ്ചാട്ടക്കാരൻ ആണെന്നും അദ്ദേഹം പറഞ്ഞു.
Loading...

രാഹുൽ ഗാന്ധിയുടെ പരിശ്രമങ്ങളെ ശക്തിപ്പെടുത്താനല്ല, ദുർബലപ്പെടുത്താനാണ് കേരളത്തിലെ നേതാക്കൾ ശ്രമിച്ചത്. അവരുടെ താൽപര്യം, വിശാലമല്ല, സങ്കുചിതമാണ്. കോൺഗ്രസിൽ നിന്ന് ആരും രാജ്യസഭാ സ്ഥാനത്തു വരരുതെന്ന ഒളിയജണ്ടയുടെ ഭാഗമാണിത്. എന്നാൽ, താൻ രാജ്യസഭാസീറ്റ് ആഗ്രഹിച്ചിട്ടില്ലെന്നും സുധീരൻ വ്യക്തമാക്കി. നേരത്തെ തന്നെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെറ്റു പറ്റിയാൽ തെറ്റു തുറന്നു സമ്മതിക്കണം. നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കണം. എന്നാൽ, അതിനുപകരം പരസ്യപ്രസ്താവനകൾ പാടില്ലായെന്ന ഒറ്റമൂലിയുമായി ഇറങ്ങിയിരിക്കുകയാണെന്നും സുധീരൻ പറഞ്ഞു. വയലാർ രവിയും എ കെ ആന്‍റണിയും ഉമ്മൻ ചാണ്ടിയുമാണ് നേതാക്കളെന്ന് പറയുന്ന ആളാണ് ഞാൻ. എന്നാൽ, അവരുടെ ഭാഗത്തു നിന്ന് പോരായ്മകൾ ഉണ്ടാകുമ്പോൾ അത് തുറന്നു പറയും. കേരളത്തിലെ കോൺഗ്രസിലേക്ക് തന്നെയാരും കെട്ടിയിറക്കിയതല്ല. ആരോടും അഭ്യർത്ഥിച്ചിട്ടല്ല കെ പി സി സി പ്രസിഡന്‍റ് ആയത്. കെ പി സി സി പ്രസിഡന്‍റ് ആകാൻ താൻ യോഗ്യനായിരുന്നെന്നും വി എം സുധീരൻ പറഞ്ഞു. എന്നാൽ, താൻ ചുമതലയേറ്റെടുക്കുന്ന ചടങ്ങിൽ ഉമ്മൻ ചാണ്ടി എത്തിയിരുന്നില്ലെന്നും അദ്ദേഹം ഓർമ്മിച്ചു.

കെ പി സി സി അധ്യക്ഷനായതിനു ശേഷം നടത്തിയ പിന്നീടുള്ള പല പ്രവർത്തനങ്ങളിലും ഉമ്മൻ ചാണ്ടിയിൽ നിന്ന് നിസകരണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കെ പി സി സി അധ്യക്ഷനായ താൻ നടത്തിയ ജനപക്ഷയാത്രയെയും ജനരക്ഷായാത്രയെയും പരാജയപ്പെടുത്താൻ ഉമ്മൻ ചാണ്ടി ശ്രമിച്ചു. രണ്ട് യാത്രകളും ഉദ്ഘാടനം ചെയ്തത് ഉമ്മൻ ചാണ്ടി തന്നെയായിരുന്നു. എന്നാൽ, ജനരക്ഷായാത്രയുടെ ഉദ്ഘാടനച്ചടങ്ങിൽ തന്‍റെ പേര് പരാമർശിച്ചില്ല. സോളാർ വിഷയത്തിൽ ശക്തമായി മുഖ്യമന്ത്രിയെ താൻ പ്രതിരോധിച്ചിരുന്നു. ഇതിനുശേഷമാണ് ജനരക്ഷായാത്രയിൽ ആദ്യമായി ഉമ്മൻ ചാണ്ടി തന്‍റെ പേര് പരമാർശിച്ചതും പ്രകീർത്തിച്ചതുമെന്നും സുധീരൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ഭാഗത്തുനിന്ന് ക്രൂരമായ നിസംഗത ആയിരുന്നു ഉണ്ടായത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പരസ്പരം കാലു വാരാതിരുന്നെങ്കിൽ കോൺഗ്രസിന് അധികാരത്തിൽ തിരിച്ചെത്താമായിരുന്നു എന്നും സുധീരൻ പറഞ്ഞു. ജയസാധ്യതയുള്ളവരുടെ പേര് നേതാക്കൾ വെട്ടി. ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ അവസാനകാല തീരുമാനങ്ങൾ യാഥാർത്ഥ്യബോധ്യം ഇല്ലാത്തതായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം ഗ്രൂപ്പുകളി ആയിരുന്നു. ഏറ്റവും താഴെയുള്ള പ്രവർത്തകരാണ് പാർട്ടിയുടെ ശക്തി. എന്നാൽ, താഴെ തട്ടിലുള്ള പ്രവർത്തകരെ ഒന്നിച്ചു കൊണ്ടുപോകാൻ ഗ്രൂപ്പുനേതാക്കളുടെ നിലപാടുകൾ തന്നെ അനുവദിച്ചില്ല. കെ പി സി സി അധ്യക്ഷസ്ഥാനത്തു നിന്ന് രാജിവെച്ചപ്പോൾ നേതാക്കൾക്കെതിരെ ഒരു പരാമർശം പോലും നടത്താതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. അതിനാലാണ് അന്ന് വീഴ്ചയുടെ കാര്യം മാത്രം പറഞ്ഞ് രാജി വെച്ചൊഴിഞ്ഞത്.

കെ പി സി സിയിൽ താൻ സംസാരിക്കാനിരിക്കുമ്പോൾ ജൂനിയർമാരായ രണ്ടുപേർ തന്നെ സംസാരിക്കുന്നതിൽ നിന്ന് തടസപ്പെടുത്തി. ഗ്രൂപ്പു നേതാക്കൻമാരോടുള്ള കൂറു തെളിയിക്കാൻ അവർ ശ്രമിച്ചതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് സങ്കുചിത ഗ്രൂപ്പ് രാഷ്ട്രീയത്തിന്‍റെ തടങ്കലിലാണെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂർ പരാജയത്തിന്‍റെ ഒരു ഘടകം പ്രതിപക്ഷത്തിന്‍റെ പ്രവർത്തനം ആണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ പ്രവർത്തനം കേരളത്തിലെ ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കുന്ന രീതിയിലല്ല. കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിനു കൈമാറിയപ്പോൾ പോലും പ്രതിപക്ഷ കാര്യമായ രീതിയിൽ പ്രതികരിച്ചില്ലെന്നും സുധീരൻ കുറ്റപ്പെടുത്തി. വിഴിഞ്ഞം പദ്ധതിയിൽ തീരുമാനം കൈക്കൊണ്ടത് ഹൈക്കമാൻഡ് തീരുമാനം മറികടന്നെന്നും സുധീരൻ. ഹൈക്കമാൻഡ് തീരുമാനം വരുന്നതിനു മുമ്പ് ഉമ്മൻ ചാണ്ടി കരാറിൽ ഒപ്പു വെയ്ക്കുകയായിരുന്നെന്നും അദാനിയുടെ താൽപര്യം സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.

താൻ ഗ്രൂപ്പുണ്ടാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഈ രണ്ടു ഗ്രൂപ്പുകളും തകരുമായിരുന്നു എന്നും സുധീരൻ പറഞ്ഞു. കുറച്ചു പേരുടെ സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള തട്ടിക്കൂട്ടലാണ് ഗ്രൂപ്പ്. കരുണാകരനും ആന്‍റണിയും ഗ്രൂപ്പു കളിച്ചത് മാന്യമായാണെന്നും മികച്ചവരെയാണ് അവർ വളർത്തിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇപ്പോൾ ഗ്രൂപ്പുകളിൽ പോലും ഐക്യമില്ലെന്ന് സുധീരൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഗ്രൂപ്പുനേതാക്കളാണെന്നും ബാക്കിയുള്ളവർ ഗ്രൂപ്പു മാനേജർമാരാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവർക്കും കൊടുക്കേണ്ട ബഹുമാനം താൻ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

updating...
First published: June 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍