നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ശബരിമല: മോദി പറയുന്നതിലെ പൊള്ളത്തരം ആർക്കും മനസ്സിലാകുമെന്ന് സുധീരൻ

    ശബരിമല: മോദി പറയുന്നതിലെ പൊള്ളത്തരം ആർക്കും മനസ്സിലാകുമെന്ന് സുധീരൻ

    ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നതിലെ പൊള്ളത്തരം ആർക്കും മനസിലാകുമെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് സുധീരൻ പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയത്.

    vm sudheeran

    vm sudheeran

    • Share this:
      തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നതിലെ പൊള്ളത്തരം ആർക്കും മനസിലാകുമെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് സുധീരൻ പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയത്. ശബരിമല വിഷയത്തിൽ പരിഹാരമുണ്ടാക്കാൻ കഴിയുന്ന പ്രധാനമന്ത്രി അതിനൊന്നും ശ്രമിക്കാതെ തങ്ങളുടേതാണ് വ്യക്തമായ നിലപാടെന്ന് പറയുന്നതിലെ പൊള്ളത്തരം ആർക്കും മനസ്സിലാകുമെന്നും സുധീരൻ പറഞ്ഞു.

      വി എം സുധീരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,

      'വേണമെന്ന് തീരുമാനിച്ചാൽ ശബരിമല വിഷയത്തിൽ പരിഹാരമുണ്ടാക്കാൻ കഴിയുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി അതിനൊന്നും ഇതേവരെ ശ്രമിക്കാതെ തങ്ങളുടേതാണ് വ്യക്തമായ നിലപാടെന്ന് പറയുന്നതിലെ പൊള്ളത്തരം ആർക്കും മനസ്സിലാകും.

      പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകൾ ദുർബലമാക്കിയ സുപ്രീം കോടതിവിധിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ഉയർന്നുവന്നതിനെ തുടർന്ന് വളരെ വേഗത്തിൽ തന്നെ കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തി പ്രശ്നപരിഹാരം ഉണ്ടാക്കിയത് എല്ലാവർക്കും അറിയാവുന്നതാണ്.

      എന്നാൽ ശബരിമലയുടെ കാര്യത്തിൽ അതേരീതിയിൽ നിയമനിർമ്മാണത്തിന് നരേന്ദ്രമോഡി എന്തുകൊണ്ട് തയ്യാറാകുന്നില്ല.?

      ഇതെല്ലാം വ്യക്തമാക്കുന്നത് നരേന്ദ്രമോഡിയുടേയും ബി.ജെ.പി. നേതൃത്വത്തിന്‍റെയും രാഷ്ട്രീയ കാപട്യമാണ്.

      തങ്ങളുടെ അധികാരപരിധിക്കുള്ളിൽ നിന്ന് നിയമപരമായി ചെയ്യാനുള്ളത് ചെയ്യാതെ കേരളത്തിൽ വന്ന് നരേന്ദ്രമോഡി വീരസ്യം പറയുന്നത് അങ്ങേയറ്റം പരിഹാസ്യമാണ്."

      First published: