'കുളിപ്പിച്ചു കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കുന്ന പണി'; യൂത്ത് കോൺഗ്രസിലെ തെരഞ്ഞെടുപ്പ് രീതിക്കെതിരെ വി.എം സുധീരൻ

യൂത്ത്‌ കോൺഗ്രസ് അംഗത്വം മുൻകാല പ്രാബല്യത്തോടെ ഞാൻ തിരിച്ചെടുക്കുന്നെന്ന് അനിൽ അക്കര MLA

News18 Malayalam | news18-malayalam
Updated: February 24, 2020, 10:16 PM IST
'കുളിപ്പിച്ചു കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കുന്ന പണി'; യൂത്ത് കോൺഗ്രസിലെ തെരഞ്ഞെടുപ്പ് രീതിക്കെതിരെ വി.എം സുധീരൻ
Sudheeran
  • Share this:
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തെര‍ഞ്ഞെടുപ്പ് രീതിയെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം സുധീരൻ. പരിഷ്കൃത തെരഞ്ഞെടുപ്പിന്റെ പേരിൽ യൂത്ത് കോൺഗ്രസിനെ നാശത്തിലേക്ക് എത്തിക്കുന്നതു കാണുമ്പോൾ അതിയായി ദുഖിക്കുന്നു. വോട്ടർമാരായ പ്രവർത്തകർ നേരിട്ട് വോട്ട് രേഖപ്പെടുത്താതെ മൊബൈൽ ഫോൺ വഴിയുള്ള വോട്ടിങ് സമ്പ്രദായത്തെക്കുറിച്ച് അവസാന ഘട്ടത്തിൽ മാത്രം അറിയുന്ന ദുരവസ്ഥയാണെന്നും സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു.

'കുളിപ്പിച്ചു കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കുന്ന പണിയാണ് ഇപ്പോൾ നടക്കുന്നത്. കണ്ണു തുറന്ന് കാണാനും യാഥാർഥ സ്ഥിതി വിലയിരുത്തി യൂത്ത് കോൺഗ്രസിനെ രക്ഷിക്കാനും ബന്ധപ്പെട്ട എല്ലാവരും ഇനിയെങ്കിലും തയ്യാറാകണം'- സുധീരൻ ആവശ്യപ്പെട്ടു.

ഇതിനിടെ തെരഞ്ഞെടുപ്പ് രീതിയെ പരിഹസിച്ച് അനിൽ അക്കര എം.എൽ.എയും രംഗത്തെത്തിയിട്ടുണ്ട്. ''യൂത്ത്‌ കോൺഗ്രസ്സ്
അംഗത്വം മുൻകാല പ്രാബല്യത്തോടെ ഞാൻ തിരിച്ചെടുക്കുന്നു.
നാണക്കേട്.... ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലേ???"- അനിൽ അക്കര ചോദിക്കുന്നു.

വി.എം സുധീരന്റെ കുറിപ്പ്

പരിഷ്കൃത തെരഞ്ഞെടുപ്പിന്റെ പേരിൽ യൂത്ത് കോൺഗ്രസിനെ നാശത്തിലേക്ക് എത്തിക്കുന്നതു കാണുമ്പോൾ അതിയായി ദുഖിക്കുന്നു.. വോട്ടർമാരായ പ്രവർത്തകർ നേരിട്ട് വോട്ട് രേഖപ്പെടുത്താതെ മൊബൈൽ ഫോൺ വഴിയുള്ള വോട്ടിങ് സമ്പ്രദായത്തെക്കുറിച്ച് അവസാന ഘട്ടത്തിൽ മാത്രം അറിയുന്ന ദുരവസ്ഥയാണ് വന്നിട്ടുള്ളത്.
ഇതിലൂടെ സാധാരണക്കാരും താഴെതട്ടിൽ പ്രവർത്തിക്കുന്നവരുമായ യഥാർത്ഥ പ്രവർത്തകർക്ക് പ്രസ്ഥാനം അന്യമാകുന്ന ദയനീയ അവസ്ഥയാണ് സംജാതമായിട്ടുള്ളത്.
മത്സരരംഗത്ത് ഉള്ളവർക്കും വോട്ടർമാർക്കും മറ്റ് ബന്ധപ്പെട്ടവർക്കും തെരഞ്ഞെടുപ്പ് എന്താണെന്നോ എങ്ങനെയാണെന്നോ ഇപ്പോഴും പിടികിട്ടാത്ത അതി വിചിത്രവും അവ്യക്തവുമായ സ്ഥിതിവിശേഷമാണ് വന്നു ഭവിച്ചിട്ടുള്ളത്.
കുളിപ്പിച്ചു കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കുന്ന പണിയാണ് ഇപ്പോൾ നടക്കുന്നത്. കണ്ണു തുറന്ന് കാണാനും യാഥാർഥ സ്ഥിതി വിലയിരുത്തി യൂത്ത് കോൺഗ്രസിനെ രക്ഷിക്കാനും ബന്ധപ്പെട്ട എല്ലാവരും ഇനിയെങ്കിലും തയ്യാറാകണം...





Also Read 'ബി.ജെ.പി പിന്തുണ തേടി ആരുടെ അടുത്തും പോയിട്ടില്ല'; വി. മുരളീധരന് മറുപടിയുമായി സെൻകുമാർ
First published: February 24, 2020, 10:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading