• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സുപ്രീംകോടതിവിധി: സർക്കാരിനും കൂട്ടുനിന്ന പ്രതിപക്ഷത്തിനുമുള്ള താക്കീതെന്ന് സുധീരൻ


Updated: September 12, 2018, 5:57 PM IST
സുപ്രീംകോടതിവിധി: സർക്കാരിനും കൂട്ടുനിന്ന പ്രതിപക്ഷത്തിനുമുള്ള താക്കീതെന്ന് സുധീരൻ

Updated: September 12, 2018, 5:57 PM IST
സ്വകാര്യ-സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്മെന്റുകളുടെ തെറ്റായ നടപടികൾക്ക് വെള്ളപൂശിയ സംസ്ഥാന സർക്കാരിനും അതിന് കൂട്ടുനിന്ന പ്രതിപക്ഷത്തിനുമുള്ള ശക്തമായ താക്കീതാണ് സുപ്രീംകോടതിവിധിയെന്ന് വി.എം സുധീരൻ.

കണ്ണൂർ-കരുണ മെഡിക്കൽ കോളേജുകളിൽ ക്രമവിരുദ്ധമായി നടന്ന പ്രവേശനത്തെ സാധൂകരിക്കുന്നതിന് സംസ്ഥാന സർക്കാർ ഇറക്കിയ ഓർഡിനൻസ് റദ്ദാക്കിയ സുപ്രീം കോടതിവിധി സ്വാഗതാർഹമാണ്, നിയമ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതാണ്.

സ്വകാര്യ-സ്വാശ്രയ മെഡിക്കൽ കോളജുകളിൽ നടന്നു വരുന്ന വൻ കൊള്ള അവസാനിപ്പിക്കുന്ന കാര്യത്തിൽ ഇനിയെങ്കിലും ഫലപ്രദവും ശക്തവുമായ നടപടിയുമായി മുന്നോട്ടു പോകാൻ ഈ വിധി സംസ്ഥാന സർക്കാരിന് പ്രേരകമാകട്ടെയെന്നും സുധീരൻ പ്രതികരിച്ചു.
First published: September 12, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍