നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഹൈക്കമാൻഡ് ചർച്ചയും ഫലം കണ്ടില്ല; രാജി തീരുമാനത്തിൽ ഉറച്ച് വി എം സുധീരൻ

    ഹൈക്കമാൻഡ് ചർച്ചയും ഫലം കണ്ടില്ല; രാജി തീരുമാനത്തിൽ ഉറച്ച് വി എം സുധീരൻ

    നേതൃത്വത്തിന്റെ ശൈലിയിൽ മാറ്റം ഉണ്ടാകുമോയെന്നറിഞ്ഞ് തുടർ നിലപാടെടുക്കാൻ തീരുമാനം

    വി.എം. സുധീരൻ

    വി.എം. സുധീരൻ

    • Share this:
    തിരുവനന്തപുരം: വി എം സുധീരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് നടത്തിയ നീക്കങ്ങളും ഫലം കണ്ടില്ല. രാജി തീരുമാനത്തിൽ നിന്ന് പിന്നോട്ട് ഇല്ലെന്നതാണ് സുധീരന്റെ നിലപാട്. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്  സുധീരന്റെ വീട്ടിലെത്തി ചർച്ച നടത്തിയത്. കെപിസിസി നേതൃത്വത്തിന്റെ ശൈലിയിലുള്ള കടുത്ത വിയോജിപ്പ് സുധീരൻ ഹൈക്കമാൻഡ് പ്രതിനിധികളുമായി പങ്കുവച്ചു. താൻ മുന്നോട്ടുവെച്ച നിർദേശങ്ങളിൽ ഹൈക്കമാൻഡ് ഏതു തരത്തിൽ ഇടപെടൽ നടത്തുന്നു എന്നത് കണ്ടറിഞ്ഞ് ആയിരിക്കും സുധീരന്റെ അടുത്ത നീക്കം.

    'സുധീരൻ മുതിർന്ന നേതാവാണ്, തികഞ്ഞ കോൺഗ്രസുകാരനാണ്. ചർച്ചകൾ വളരെ പോസിറ്റീവ് ആയിരുന്നു. സുധീരന്റെ പരാതികളെ ഗൗരവത്തോടെ കാണുന്നു. സുധീരൻ ഉന്നയിച്ച പ്രശ്നങ്ങൾ സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തുമെന്നും'   കൂടിക്കാഴ്ചയ്ക്കുശേഷം  എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു.

    പുതിയ നേതൃത്വവും ഗ്രൂപ്പുകളുടെ വഴിയേ..

    വലിയ പ്രതീക്ഷ ഉയർത്തി ചുമതലയേറ്റെടുത്ത കെപിസിസിയുടെ പുതിയ നേതൃത്വവും ഗ്രൂപ്പുകളുടെ അതേ വഴിയിലാണ് സഞ്ചരിക്കുന്നത് എന്ന് സുധീരൻ ഹൈക്കമാൻഡിനെ അറിയിച്ചു. ചില നേതാക്കളുമായി മാത്രം ചർച്ച നടത്തുന്നു. ഡിസിസി അധ്യക്ഷൻ മാരെ നിയമിക്കുന്നതിന് മുമ്പ് ഫലപ്രദമായ ചർച്ച നടന്നില്ല. താൻ പരാതി ഉന്നയിച്ചപ്പോൾ, പ്രശ്നം പരിഹരിക്കുമെന്നാണ് കെപിസിസി അധ്യക്ഷൻ പറഞ്ഞത്. പക്ഷെ അതുണ്ടായില്ല. പുതിയ നേതൃത്വത്തെ ആദ്യം പ്രതീക്ഷയോടെ സ്വാഗതം ചെയ്ത വ്യക്തിയാണ് താൻ. പക്ഷേ പഴയ നേതൃത്വത്തിന്റെ അതേ ശൈലിയിലാണ്, കെ സുധാകരന്റെ നേതൃത്വവും ഇടപെടുന്നത്.

    തൻറെ പ്രതിഷേധം ഹൈക്കമാൻഡിനെ സുധീരൻ അറിയിച്ചത് ഇങ്ങനെയാണ്.

    ഫലത്തിൽ ഹൈക്കമാൻഡ് നടത്തിയ ഇടപെടലും ഫലം കണ്ടില്ല. സുധീരൻ ഉന്നയിച്ച വിഷയങ്ങൾ  ഹൈക്കമാൻഡ് പ്രതിനിധികൾ സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തും. പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും മാറ്റിയത് മുതൽ നേതൃത്വത്തോട് അതൃപ്തിയുള്ള രമേശ് ചെന്നിത്തലയുമായും താരിഖ് അൻവർ ചർച്ച നടത്തിയിട്ടുണ്ട്. ഹൈക്കമാൻഡിനെ ഇടപെടലുകൾ എത്രകണ്ട് ഫലം ചെയ്യും എന്ന് വരുംദിവസങ്ങളിൽ അറിയാം.

    Related News- 'രാജിതീരുമാനത്തിൽ ഉറച്ചു നിൽക്കുന്നു, ഹൈക്കമാൻഡ് നടപടികൾക്കായി കാത്തിരിക്കുന്നു': വി എം സുധീരൻ

    'പാര്‍ട്ടി പ്രസിഡന്റിനെ സ്ലോട്ട് വെച്ച് കാണേണ്ട ഗതികേട് തനിക്കുണ്ടായിട്ടില്ല': കെപിസിസി നേതൃത്വത്തോട് ഇടഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രനും

    വി.എം. സുധീരൻ എ.ഐ.സി.സി. അംഗത്വം രാജിവെച്ചു; കൂടുതൽ കടുത്ത നിലപാടിലേക്ക്
    Published by:Rajesh V
    First published:
    )}