നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • വി.എം. സുധീരൻ എ.ഐ.സി.സി. അംഗത്വം രാജിവെച്ചു; കൂടുതൽ കടുത്ത നിലപാടിലേക്ക്

    വി.എം. സുധീരൻ എ.ഐ.സി.സി. അംഗത്വം രാജിവെച്ചു; കൂടുതൽ കടുത്ത നിലപാടിലേക്ക്

    പാർട്ടിയുടെ ഒരു പദവികളിലും ഇനി തുടരാൻ ഇല്ല എന്നാണ് സുധീരന്റെ നിലപാട്

    വി.എം. സുധീരൻ

    വി.എം. സുധീരൻ

    • Share this:
    തിരുവനന്തപുരം: നേതൃത്വത്തിന്റെ അനുനയ നീക്കങ്ങൾക്കു വഴങ്ങാതെ കൂടുതൽ കടുത്ത നിലപാടിലേക്ക് വി.എം. സുധീരൻ. എഐസിസി അംഗത്വം രാജിവെച്ചു. പാർട്ടിയുടെ ഒരു പദവികളിലും ഇനി തുടരാൻ ഇല്ല എന്നാണ് സുധീരന്റെ നിലപാട്. സാധാരണ അംഗം മാത്രമായി തുടരും. ഇന്ന് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ അനുനയ ചർച്ചകൾ നടക്കാനിരിക്കെയാണ് സുധീരന്റെ പുതിയ നീക്കം.

    കേരളത്തിൽ തങ്ങുന്ന എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ സുധീരനുമായി ചർച്ച നടത്താൻ ഇരിക്കുകയായിരുന്നു. കെ.പി.സി.സി. നേതൃത്വം നടത്തിയ ചർച്ചകൾ പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് ഹൈക്കമാൻഡ് ദൗത്യം ഏറ്റെടുത്തത്. ഹൈക്കമാൻഡ് ഇടപെടലുകൾക്കും താൻ വഴങ്ങില്ലെന്ന മുന്നറിയിപ്പാണ് സുധീരന്റെ നീക്കത്തിൽ ഉള്ളത്.

    "സുധീരനുമായി ചർച്ച നടത്താൻ ശ്രമിക്കും. കൂടിക്കാഴ്ച എപ്പോഴാണെന്ന് തീരുമാനിച്ചിട്ടില്ല," എന്നായിരുന്നു സുധീരനുമായുള്ള ചർച്ച സംബന്ധിച്ച് താരിഖ് അൻവറിന്റെ പ്രതികരണം.



    സുധാകരന്റെ പ്രസ്താവന പ്രകോപിപ്പിച്ചു

    വി.എം. സുധീരനെതിരെ കെപിസിസി പ്രസിഡൻറ് കെ. സുധാകരൻ ഇന്നലെ നടത്തിയ പ്രസ്താവന സുധീരനെ പ്രകോപിപ്പിച്ചു എന്നാണ് സൂചന. സുധീരന്റെ പരാതികൾ നേരിട്ട് കേട്ടിരുന്നു എന്നും പരിഹരിച്ചു എന്നുമായിരുന്നു സുധാകരൻ പറഞ്ഞത്. ചർച്ചകൾക്കായി സുധീരനെ പലവട്ടം വിളിച്ചു, പക്ഷേ ഈ അവസരങ്ങളൊന്നും സുധീരൻ പ്രയോജനപ്പെടുത്തിയില്ല എന്നതായിരുന്നു കെപിസിസിയുടെ ആരോപണം. സുധീരനുമായുള്ള ആശയവിനിമയത്തിൽ കെപിസിസി നേതൃത്വത്തിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും സുധാകരൻ നിലപാടെടുത്തു. ഇതോടെ ഒരു അനുനയ നീക്കങ്ങൾക്കും ഇനി വഴങ്ങുന്നില്ലെന്ന് നിലപാടിലേക്ക് സുധീരൻ എത്തിച്ചേർന്നു എന്നാണ് സൂചന.

    മുല്ലപ്പള്ളിയെയും അനുനയിപ്പിക്കാൻ നീക്കം

    ഡിസിസി അധ്യക്ഷ നിയമനം തൊട്ട് മുൻ കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും നേതൃത്വവുമായി ഉടക്കിലാണ്. മുല്ലപ്പള്ളി രാമചന്ദ്രനുമായി കൂടിയാലോചന നടത്തിയില്ല എന്നതാണ് അദ്ദേഹത്തിന്റെയും ആരോപണം. മുല്ലപ്പള്ളിയെ അനുനയിപ്പിക്കാൻ താരിഖ് അൻവർ ഉൾപ്പെടെയുള്ള എ.സി. സംഘം അദ്ദേഹത്തിന്റെ വസതിയിൽ എത്തി ചർച്ച നടത്തി. താൻ ഫോൺ എടുക്കുന്നില്ല എന്നതടക്കമുള്ള കെ. സുധാകരന്റെ പ്രസ്താവനയ്ക്കെതിരെയുള്ള പ്രതിഷേധം മുല്ലപ്പള്ളി നേതാക്കളുമായി പങ്കുവെച്ചു.

    Summary: VM Sudheeran leaves his membership with All India Congress Committee (AICC). Sudheeran is supposedly taking a tougher stand despite the Congress high command making ways to have discussions with him 
    Published by:user_57
    First published:
    )}