• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കന്യാസ്ത്രീയ്ക്ക് നീതി ഉറപ്പാക്കാൻ സർക്കാർ ഉടൻ ഇടപെടണമെന്ന് വി.എം സുധീരൻ


Updated: September 8, 2018, 4:09 PM IST
കന്യാസ്ത്രീയ്ക്ക് നീതി ഉറപ്പാക്കാൻ സർക്കാർ ഉടൻ ഇടപെടണമെന്ന് വി.എം സുധീരൻ

Updated: September 8, 2018, 4:09 PM IST
തിരുവനന്തപുരം: ജലന്ധർ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയ്ക്ക് നീതി ഉറപ്പാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കോൺഗ്രസ് നേതാവ് വിഎം സുധീരൻ. നിയമാനുസൃതമായ നടപടികളിൽ കാലതാമസമുണ്ടാകുന്നത് നീതി നിഷേധമാണ്. പരാതിക്കാരിയായ കന്യാസ്ത്രീയെയും അവരെ പിന്തുണയ്ക്കുന്നവരെയും ആക്ഷേപിച്ച പി.സി.ജോർജിന്റെ നടപടി അപലപനീയമാണെന്നും സുധീരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രികൾ തെരുവിൽ; അറസ്റ്റ് ഉടൻ വേണം

സുധീരന്‍റെ ഫേസ്ബുക്ക് കുറിപ്പ്- പൂർണരൂപം

നീതിക്കുവേണ്ടിയുള്ള കന്യാസ്ത്രീകളുടെ സമരത്തെ അതീവ ഗൗരവത്തോടെ കാണാനും അവർക്ക് നീതി ഉറപ്പാക്കാനും സർക്കാരിൻറെ ഭാഗത്ത് നിന്നും അടിയന്തിര ഇടപെടൽ ഉണ്ടാകേണ്ടതാണ്.

ജലന്തർ ബിഷപ്പിനെതിരെ അവർ ഉന്നയിച്ച പരാതിയിൽ സത്യസന്ധവും കാര്യക്ഷമവുമായ രീതിയിൽ അന്വേഷണം നടത്തി നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിന് പോലീസ് ഇനിയും കാലതാമസം ഉണ്ടാക്കുന്നത് തികഞ്ഞ നീതിനിഷേധമാണ്.

പരാതിക്കാരിയായ കന്യാസ്ത്രീയെയും അവരെ പിന്തുണയ്ക്കുന്നവരെയും നിന്ദ്യവും നികൃഷ്ടവുമായ ഭാഷയിൽ ആക്ഷേപിച്ച പി.സി ജോർജ്ജിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണ്.

ഗതികെട്ട് കന്യാസ്ത്രീകൾ; പീഡനത്തിനിരയായ കന്യാസ്ത്രി മാധ്യമങ്ങളെ കണ്ടേക്കും

നീതി കിട്ടും വരെ സമരം; കേസ് പൊലീസ് അട്ടിറിക്കുമോയെന്ന് സംശയമെന്നും കന്യസ്ത്രീകൾ
First published: September 8, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍