• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'മദ്യശാലകള്‍ക്ക് അനുമതി നല്‍കരുത്'; തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് വി എം സുധീരന്‍

'മദ്യശാലകള്‍ക്ക് അനുമതി നല്‍കരുത്'; തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് വി എം സുധീരന്‍

മദ്യക്കച്ചവടവും മദ്യഉപയോഗവും മൗലീകാവകാശമല്ലെന്നും മദ്യം അവശ്യവസ്തുവല്ലെന്നുമുള്ള സുപ്രീംകോടതി വിധിക്ക് വിരുദ്ധവുമാണ്

വി എം സുധീരൻ

വി എം സുധീരൻ

 • Last Updated :
 • Share this:
  തിരുവനന്തപുരം:സംസ്ഥാനത്ത് പുതിയ 175 മദ്യശാലകള്‍ക്ക് അനുമതി നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍(vm Sudheeran) ആവശ്യം ഉന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് (Chief Minister) കത്തയച്ചു.

  മദ്യശാലകള്‍ക്കുമുന്നിലെ തിരക്കു കുറക്കാനെന്ന മറയില്‍ പുതിയ 175 മദ്യഷാപ്പുകള്‍ക്ക് അനുമതി നല്‍കാനുള്ള സര്‍ക്കാരിന്റെ നീക്കം പ്രതിഷേധാര്‍ഹമാണ്. കേരളത്തെ സമ്പൂര്‍ണ്ണ സാമൂഹിക അരാജക സംസ്ഥാനമായി മാറ്റിയെടുക്കാനുള്ള ഈ സമൂഹദ്രേഹ നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു.

  സംസ്ഥാനത്തെയും ജനങ്ങളെയും ബാധിക്കുന്ന അതിപ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിനെക്കാളും സര്‍ക്കാരിന്റെ ഏറ്റവും മുന്തിയ മുന്‍ഗണന മദ്യം,മയക്കുമരുന്ന് വ്യാപനത്തിലാണെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് പുതിയ മുടന്തന്‍ വാദങ്ങള്‍ ഉന്നയിച്ചുകൊണ്ട് മദ്യവ്യാപനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുന്നത്. ഈ നടപടികളെല്ലാം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 47ന്റെ അന്തസത്തയ്ക്ക് നിരക്കാത്തതാണ്.

  മദ്യക്കച്ചവടവും മദ്യഉപയോഗവും മൗലീകാവകാശമല്ലെന്നും മദ്യം അവശ്യവസ്തുവല്ലെന്നുമുള്ള സുപ്രീംകോടതി വിധിക്ക് വിരുദ്ധവുമാണ്. തന്നെയുമല്ല മദ്യലഭ്യതയും പ്രാപ്യതയും കുറച്ചുകൊണ്ടു വരികയെന്നതാണ് മദ്യവിപത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ അനിവാര്യമായിട്ടുള്ളതെന്ന ലോകാരോഗ്യ സംഘടനയുടെ അടിസ്ഥാന നിര്‍ദ്ദേശങ്ങളെ വെല്ലുവിളിക്കുന്നതുമാണ്.

  ഇടതുപക്ഷ ജനാധിപത്യമുന്നണി 2016-ലും 2021-ലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെ തകിടം മറിക്കുന്നതുമാണത്.
  മദ്യം കേരളത്തില്‍ ഗുരുതരമായ ഒരു സാമൂഹ്യ വിപത്തായി മാറിയിട്ടുണ്ടെന്നും മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയ അതേ ഇടതുമുന്നണി സര്‍ക്കാരാണ് ഈ നഗ്നമായ ജനവഞ്ചന നടത്തുന്നതെന്നത് തകച്ചും വിചിത്രമാണ്.

  മദ്യം ഒരു അവശ്യവസ്തുവല്ലെന്നത് കഴിഞ്ഞ 'ലോക്ക്ഡൗണ്‍' കാലത്ത് തെളിയിക്കപ്പെട്ടതാണ്. അക്കാലത്ത് മദ്യശാലകള്‍ സമ്പൂര്‍ണ്ണമായി അടച്ചുപൂട്ടിയതിന്റെ ഫലമായി സംസ്ഥാനത്തുണ്ടായ ഗുണപരമായ മാറ്റം ആര്‍ക്കും നിഷേധിക്കാനാകില്ല.

  മദ്യഉപയോഗം ഇല്ലാതായതിനെത്തുടര്‍ന്ന് അതില്‍പ്പെട്ടിരുന്നവരുടെ കുടുംബങ്ങള്‍ക്കുണ്ടായ സാമ്പത്തിക നേട്ടം ശ്രദ്ധേയമായിരുന്നു. ആധികാരിക പഠനങ്ങള്‍തന്നെ ഇതെല്ലാം വ്യക്തമാക്കിയിട്ടുണ്ട്.
  അതോടൊപ്പംതന്നെ അക്കാലത്ത് കുറ്റകൃത്യങ്ങളില്‍വന്ന ഗണ്യമായ കുറവ് പൊലീസിന്റെ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ രേഖപ്പെടുത്തിയിട്ടുണ്ട്.

  ഇതെല്ലാം കണക്കിലെടുത്തുകൊണ്ട് കേരളത്തിലെ സാമൂഹിക ജീവിതം വന്‍ദുരന്തത്തിലേയ്ക്ക് തള്ളിവിടുന്നതിനിടവരുത്തുന്ന മദ്യവ്യാപന നടപടികളില്‍നിന്നും സര്‍ക്കാര്‍ പിന്‍മാറണം.
  ഒരു കാരണവശാലും പുതിയ 175 മദ്യശാലകള്‍ക്ക് അനുമതി നല്‍കരുന്ന് സുധീരന്‍ ആവശ്യപ്പെട്ടു.

  K Surendran| തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രന് തിരിച്ചടി; ശബ്ദ പരിശോധന കേന്ദ്ര സർക്കാർ ലാബിൽ നടത്തണമെന്ന ആവശ്യം തള്ളി

  സുൽത്താൻ ബത്തേരി (Sultan Bathery) തെരഞ്ഞെടുപ്പ് കോഴക്കേസിൽ (election bribery case) ബിജെപി (BJP) സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് (K Surendran) തിരിച്ചടി. കോഴക്കേസുമായി ബന്ധപ്പെട്ട ശബ്ദ പരിശോധന (sound testing)കേന്ദ്ര സർക്കാർ ലാബിൽ (Central Government Lab) നടത്തണമെന്ന ആവശ്യം കോടതി (Court) തള്ളി. ഇതോടെ ശബ്ദ പരിശോധന സംസ്ഥാന സർക്കാറിനു കീഴിലുള്ള ഫോറൻസിക് ലാബിൽ തന്നെ നടത്തും. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

  സുൽത്താൻ ബത്തേരി കോഴക്കേസുമായി ബന്ധപ്പെട്ട ശബ്ദ പരിശോധന കേന്ദ്ര സർക്കാരിന് കീഴിലുള്ള ഫോറൻസിക് ലബോറട്ടറിയിൽ നടത്തണമെന്ന ആവശ്യം ഉന്നയിച്ച് അഭിഭാഷകൻ മുഖേന, സുരേന്ദ്രൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹർജിയാണ് തള്ളിയത്.

  Also Read- Akshaya AK 523, Kerala Lottery Results | അക്ഷയ AK 523 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

  കോടതി ഉത്തരവിനെ തുടർന്ന് ഒക്ടോബർ 11ന് സുരേന്ദ്രനും കേസിലെ മുഖ്യസാക്ഷി പ്രസീത അഴീക്കോടും കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി ശബ്ദ സാംപിള്‍ നൽകിയിരുന്നു. കേസ് അന്വേഷിക്കുന്ന വയനാട് ക്രൈം ബ്രാംഞ്ച് നൽകിയ ഹർജിയെ തുടർന്നായിരുന്നു ഉത്തരവ്. ശബ്ദ സാംപിൾ ശേഖരിച്ച് സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധന നടത്താൻ അനുമതി തേടിയാണ് ക്രൈം ബ്രാഞ്ച് സംഘം കോടതിയെ സമീപിച്ചത്.

  എന്നാൽ, സംസ്ഥാനത്തെ ലാബുകളേക്കാൾ വിശ്വാസ്യത കേന്ദ്ര സർക്കാറിന് കീഴിലുള്ള ഫോറൻസിക് ലാബുകൾക്കാണെന്നും സംസ്ഥാനത്തെ ലാബുകളിൽ കൃത്രിമം നടത്താനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രൻ കോടതിയിൽ ഹർജി നൽകിയത്.

  Also Read- mullaperiyar | മുല്ലപ്പെരിയാറിലെ മരം മുറി ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടെ; മന്ത്രിമാര്‍ നല്‍കുന്നത് വ്യത്യസ്ത മറുപടി : പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

  നിയമസഭ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയാകാൻ സുരേന്ദ്രൻ ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെ ആർ പി) സംസ്ഥാന അധ്യക്ഷ സി കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്നാണ് കേസ്. കേസിൽ സുരേന്ദ്രൻ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്.
  Published by:Jayashankar AV
  First published: