News18 MalayalamNews18 Malayalam
|
news18-malayalam
Updated: July 28, 2020, 3:18 PM IST
Sudheeran
തിരുവനന്തപുരം: തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരൻ. കഴിഞ്ഞ ദിവസം രാതി ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടുവെന്നും രാവിലെ ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതരെ വിവരം അറിയിച്ച് റിക്കവർ ചെയ്തുവെന്നുമുള്ള വിവരം സുധീരൻ തന്നെയാണ് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.
പേജ് റിക്കവർ ചെയ്യുന്നതിന് വേണ്ട സഹായങ്ങൾ ചെയ്ത ഫേസ്ബുക്ക് അധികൃതർക്ക് അടക്കം നന്ദി അറിയിച്ചു കൊണ്ടാണ് കുറിപ്പ്. പേജ് ഹാക്ക് ചെയ്യപ്പെട്ടു എന്ന വിവരം അറിയിച്ചുവെങ്കിലും ഇത് സംബന്ധിച്ച് കൂടുതൽ വിശാദംശങ്ങൾ സുധീരൻ നൽകിയിട്ടില്ല..
സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്:
എന്റെ ഫേസ്ബുക്ക് പേജ് ഇന്നലെ രാത്രി ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെയാണ് ഇക്കാര്യം ശ്രദ്ധയിൽപെട്ടത്. ഉടനെ തന്നെ ഫേസ്ബുക്ക് അധികൃതരെ വിവരമറിയിച്ചു. അവരുടെ ഫലപ്രദമായ ഇടപെടലിനെ തുടർന്ന് അല്പം മുമ്പ് മാത്രമാണ് ശരിയായത്.
പേജ് റിക്കവർ ചെയ്യുന്നതിന് വേണ്ടതെല്ലാം ചെയ്ത ഫേസ്ബുക്ക് അധികൃതരോടും ഇക്കാര്യത്തിൽ വേണ്ട രീതിയിൽ ഇടപെട്ട രഞ്ജിത്ത് ബാലനോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
Published by:
Asha Sulfiker
First published:
July 28, 2020, 9:27 AM IST