'പഠനം ആകര്‍ഷകമാക്കാം' ഇനി ഹയര്‍ സെക്കന്‍ഡറി തൊഴില്‍പഠനം മേഖലാടിസ്ഥാനത്തില്‍
389 വിഎച്ച്എസ്സി സ്കൂളുകളില്‍ 66 സര്‍ക്കാര്‍ സ്കൂളുകളിലാണ് 2018-19 അധ്യയനവര്‍ഷംമുതല്‍ പുതിയ കോഴ്സുകള്‍ തുടങ്ങിയത്.
news18
Updated: July 23, 2019, 11:48 AM IST

vhse
- News18
- Last Updated: July 23, 2019, 11:48 AM IST
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറിയിലെ തൊഴില്‍ലധിഷ്ഠിത പഠനം മേഖലാടിസ്ഥാനത്തില്‍ ക്രമീകരിക്കാന്‍ തീരുമാനമായി. ഇതിന്റെ ആദ്യഘട്ടമെന്നോണം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ നിലവിലുള്ള കോഴ്സുകള്‍ പുനക്രമീകരിക്കും. എന്‍സിഇആര്‍ടി ഡയറക്ടറുമായി കൂടിയാലോചന നടത്തി 2020-21 അധ്യയനവര്‍ഷംമുതല്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
2018-19 അധ്യനവര്ഷംമുതല് നാഷണല്‍ സ്കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക് പ്രകാരമായിരുന്നു വിഎച്ച്എസ്സി സ്കൂളുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിച്ചത്. എന്നാല്‍, അനുവദിച്ച കോഴ്സുകള്‍ പലതും പ്രാദേശികതലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് താത്പര്യമുള്ളവയല്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രാദേശികാടിസ്ഥാനത്തില്‍ കോഴ്സുകള്‍ തുടങ്ങാനുള്ള തീരുമാനം. Also Read: 'ഹൃദയത്തിൽ ഇന്ത്യൻ, ഹൃദയത്തുടിപ്പായി ഇന്ത്യൻ' ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
389 വിഎച്ച്എസ്സി സ്കൂളുകളില്‍ 66 സര്‍ക്കാര്‍ സ്കൂളുകളിലാണ് 2018-19 അധ്യയനവര്‍ഷംമുതല്‍ പുതിയ കോഴ്സുകള്‍ തുടങ്ങിയത്. എന്‍എസ്ക്യുഎഫ് പ്രകാരം 147 കോഴ്സുകള്‍ അനുവദിച്ചെങ്കിലും ഭൂരിഭാഗത്തിലും ആവശ്യമായ വിദ്യാര്‍ഥികളുടെ എണ്ണം ഉണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കുകാരണം സാമ്പത്തിക നഷ്ടവുമുണ്ടായി.
വിദ്യാര്‍ഥികളില്‍ മത്സരാധിഷ്ഠിത തൊഴില്‍നൈപുണ്യം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യവുമായാണ് എന്‍എസ്ക്യുഎഫ് പദ്ധതി ആരംഭിച്ചത്. ആയിരത്തോളം കോഴ്സുകള്‍ ഉള്‍പ്പെടുന്ന പദ്ധതിയുടെ പ്രധാന ആകര്‍ഷണീയത അക്കാദമിക് പഠനത്തിന് പുറമേ 80 മണിക്കൂര്‍ നീളുന്ന തൊഴിലധിഷ്ഠിത തീവ്രപരിശീലന പരിപാടിയാണ്.
2018-19 അധ്യനവര്ഷംമുതല് നാഷണല്‍ സ്കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക് പ്രകാരമായിരുന്നു വിഎച്ച്എസ്സി സ്കൂളുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിച്ചത്. എന്നാല്‍, അനുവദിച്ച കോഴ്സുകള്‍ പലതും പ്രാദേശികതലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് താത്പര്യമുള്ളവയല്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രാദേശികാടിസ്ഥാനത്തില്‍ കോഴ്സുകള്‍ തുടങ്ങാനുള്ള തീരുമാനം.