നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • VOGUE India Leader Of the Year | ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ വോഗ് ഇന്ത്യ ലീഡർ ഓഫ് ദ ഇയർ; പ്രഖ്യാപനം നടത്തിയത് ദുൽഖർ സൽമാൻ

  VOGUE India Leader Of the Year | ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ വോഗ് ഇന്ത്യ ലീഡർ ഓഫ് ദ ഇയർ; പ്രഖ്യാപനം നടത്തിയത് ദുൽഖർ സൽമാൻ

  ഇന്ത്യ വിമൻസ് നാഷണൽ ഫീൽഡ് ഹോക്ക് ടീമിനാണ് സ്പോർട്സ് വിമൻ ഓഫ് ദ ഇയർ പുരസ്കാരം ലഭിച്ചത്.

  VOGUE India Leader Of the Year

  VOGUE India Leader Of the Year

  • News18
  • Last Updated :
  • Share this:
   മുംബൈ: ഇത്തവണത്തെ വോഗ് ഇന്ത്യ വുമൺ ഓഫ് ദ ഇയർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഭൂമു പെഡ്നേകർ, ദുൽഖർ സൽമാൻ, സമാന്ത അകിനേനി എന്നിവർ ചേർന്നാണ് പുരസ്കാരണങ്ങൾ പ്രഖ്യാപിച്ചത്. കേരളത്തിന്റെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാണ് വോഗ് ഇന്ത്യ ലീഡർ ഓഫ് ദ ഇയർ.

   വോഗ് ഇന്ത്യ വാരിയർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടവരിൽ നഴ്സ് ആയ രേഷ്മ മോഹൻദാസും ഉൾപ്പെടുന്നു. ഡോ കമല റാം മോഹൻ, പൈലറ്റ് സ്വാതി റാവൽ, കോവിഡ് കാലത്ത് ഫേസ് ഷീൽഡും മാസ്കും ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് എത്തിച്ച റിച്ച ശ്രീവാസ്തവ ചബ്ര എന്നിവരാണ് വോഗ് വാരിയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഭുമി പെഡ്നേകർ ആയിരുന്നു വോഗ് വാരിയർ ഓഫ് ദ ഇയർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.   You may also like:'സോഷ്യൽ മീഡിയയിലെ സഖാക്കൾ ജാലിയൻ കണാരന് സമം'; ക്ഷേമപെൻഷനിലെ സത്യമെന്ത്? - എം ലിജു [NEWS]COVID 19 | രാജ്യത്ത് നിലവിലുള്ള കോവിഡ് രോഗികളുടെ 70 ശതമാനവും കേരളം ഉൾപ്പെടെയുള്ള എട്ട് സംസ്ഥാനങ്ങളിൽ നിന്ന് [NEWS] കൊച്ചിയിൽ ഭർത്താവിന്റെ ജീർണിച്ച മൃതദേഹത്തിനൊപ്പം ഭാര്യ ഇരുന്നത് രണ്ടു ദിവസം [NEWS]അടുത്തതായി പുരസ്കാരം പ്രഖ്യാപിക്കാൻ എത്തിയത് മലയാളികളുടെ പ്രിയപ്പെട്ട ദുൽഖർ സൽമാൻ ആയിരുന്നു.
   'പ്രിയപ്പെട്ട ശൈലജ ടീച്ചർ ഈ അവാർഡ് പ്രഖ്യാപിക്കാൻ പോലും ഞാൻ അർഹനല്ല, എന്നാൽ എല്ലാ ആദരവോടെ ഒരുപാട് സന്തോഷത്തോടെ ഞാൻ ഇത് അനൗൺസ് ചെയ്യുകയാണ്.' - എന്നു പറഞ്ഞാണ് അടുത്ത വിജയിയായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ പേര് ദുൽഖർ സൽമാൻ പ്രഖ്യാപിച്ചത്. വോഗ് ഇന്ത്യ ലീഡർ ഓഫ് ദ ഇയർ പുരസ്കാരത്തിനാണ് മന്ത്രി കെ കെ ശൈലജ ടീച്ചർ അർഹയായത്.   അടുത്തതായി പുരസ്കാരം പ്രഖ്യാപിച്ചത് നടി സമാന്ത അകിനേനി ആയിരുന്നു. ഇന്ത്യ വിമൻസ് നാഷണൽ ഫീൽഡ് ഹോക്ക് ടീമിനാണ് സ്പോർട്സ് വിമൻ ഓഫ് ദ ഇയർ പുരസ്കാരം ലഭിച്ചത്.
   Published by:Joys Joy
   First published:
   )}