• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സഹിയ്ക്കാനാവുന്നില്ല, ഒരു നിമിഷം പോലും ജീവിച്ചിരിക്കില്ല'; മോഫിയ ഭര്‍ത്താവിനയച്ച ശബ്ദസന്ദേശം ശേഖരിച്ച് പോലീസ്

'സഹിയ്ക്കാനാവുന്നില്ല, ഒരു നിമിഷം പോലും ജീവിച്ചിരിക്കില്ല'; മോഫിയ ഭര്‍ത്താവിനയച്ച ശബ്ദസന്ദേശം ശേഖരിച്ച് പോലീസ്

മോഫിയയുടെ ഭര്‍ത്താവ് സുഹൈലിന്റെ ഫോണില്‍ നിന്നും നിർണ്ണായക വിവരങ്ങള്‍

Mofia_Parveen

Mofia_Parveen

  • Last Updated :
  • Share this:
ആലുവയില്‍ ആത്മഹത്യ ചെയ്ത മോഫിയ പര്‍വീൺ (Mofia Parveen) ഭര്‍ത്താവ് സുഹൈലിന്റെ വീട്ടില്‍ നിന്നും പീഡനങ്ങള്‍ നേരിട്ടതിന്റെ കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. മോഫിയയുടെ ഭര്‍ത്താവ് സുഹൈലിന്റെ ഫോണില്‍ നിന്നാണ് നിർണ്ണായക വിവരങ്ങള്‍ കിട്ടിയത്. മോഫിയയെ ഒഴിവാക്കി വേറെ വിവാഹം നടത്താന്‍ സുഹൈലും കുടുംബവും നീക്കം നടത്തിയിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

'സഹിയ്ക്കാനാകാത്ത പീഡനമാണ് താന്‍ അനുഭവിക്കുന്നത്. ഇനി ഒരു നിമിഷം പോലും ജീവിച്ചിരിക്കില്ല' എന്ന് മോഫിയ പറഞ്ഞ സന്ദേശങ്ങൾ ലഭിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ പീഡനങ്ങള്‍ സഹിക്കേണ്ടി വന്ന മോഫിയ ഭര്‍ത്താവ് സുഹൈലിന് മൊബൈലിലയച്ച ശബ്ദ സന്ദേശമാണിത്. മൂളി കേട്ടതല്ലാതെ മോഫിയയെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും സുഹൈല്‍ തയ്യാറായില്ല.

വിവാഹം കഴിഞ്ഞ് അധികം കഴിയും മുൻപേ സുഹൈല്‍ ഈ ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ ആലോചിച്ചിരുന്നു. സുഹൈലിന്റെ കുടുംബവും ഇതിനുള്ള നീക്കം നടത്തി. ഡോക്ടറല്ലാത്ത ഒരാളെ വിവാഹം കഴിച്ചതിന്റെ ദേഷ്യം പലപ്പോഴും മോഫിയയോട് സുഹൈലിന്റെ കുടുംബം കാണിച്ചിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നുള്ള പീഡനം സഹിയ്ക്കാതെ വന്നതോടെയാണ് എടയപ്പുറത്തുള്ള സ്വന്തം വീട്ടിലേയ്ക്ക് മോഫിയ താമസം മാറിയത്.

പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കണമെന്നാവശ്യപ്പെട്ട് ആലുവ ജുമാ മസ്ജിദ് കമ്മിറ്റിയ്ക്ക് മുന്‍പാകെ സുഹൈല്‍ തന്നെ കത്ത് നല്‍കി. പിന്നീട് സുഹൈലിനെയും മോഫിയയെയും പള്ളി കമ്മിറ്റി വിളിപ്പിച്ചു. ഒത്തുതീര്‍പ്പിന്റെ ഭാഗമായി തിരികെ സുഹൈലിന്റെ വീട്ടിലേയ്ക്ക് പോകാന്‍ മോഫിയ തയ്യാറായി. എന്നാല്‍ അനുരഞ്ജന ചര്‍ച്ച ബഹിഷ്‌ക്കരിച്ച് സുഹൈല്‍ ഇറങ്ങിപ്പോകുകയായിരുന്നു. മോഫിയ പിന്നാലെ ചെന്ന് കാലുപിടിച്ച്‌ അപേക്ഷിച്ചെങ്കിലും സുഹൈല്‍ നിന്നില്ലെന്നും ദ്യക്ഷസാക്ഷി മൊഴി നല്‍കിയിട്ടുണ്ട്. പള്ളി കമ്മിറ്റിക്ക് കത്ത് നല്‍കിയതും ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുത്തതും സ്വയം ന്യായീകരിയ്ക്കാന്‍ വേണ്ടി സുഹൈല്‍ ചെയ്തതാണെന്നാണ് അന്വേഷണ സംഘം സംശയ്ക്കുന്നത്.

നിർണ്ണായക വിവരങ്ങളുള്ള സുഹൈലിന്റെ ഫോണ്‍ കോടതിയുടെ അനുമതിയോടെ ഫോറന്‍സിക് പരിശോധനയക്ക് അയയ്ക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. മോഫിയയുടെ മരണത്തില്‍ ഇവരുടെ ഭര്‍ത്താവ് സുഹൈല്‍, സുഹൈലിന്റെ അച്ഛന്‍ യൂസഫ്, അമ്മ റുഖിയ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വീട്ടിലുള്‍പ്പെടെ എത്തിച്ച് തെളിവെടുത്തു.

പ്രതികള്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് പരിഗണിയ്ക്കുന്നത് കോടതി തിങ്കളാഴ്ച്ചത്തേയ്ക്ക് മാറ്റി. കേസ് ഡയറി പോലീസ് എത്തിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജാമ്യാപേക്ഷ പരിഗണിയ്ക്കുന്നത് കോടതി മാറ്റിയത്.

ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. പ്രശ്നപരിഹാരത്തിനായി സുഹൈലിനെയും മോഫിയയെയും സ്റ്റേഷനിലേയ്ക്ക് പോലീസ് വിളിച്ചുവരുത്തിയിരുന്നു. മോഫിയയോട് സി.ഐ. സുധീർ കയർത്ത് സംസാരിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നത്.

Summary: Voice notes of Mofia Parveen retrieved by police
Published by:user_57
First published: