HOME » NEWS » Kerala » VOTE IS IMPORTANT TO YOU NOT SOCIAL JUSTICE GOWRIAMMA CRITICIZES GOVERNMENT AND OPPOSITION

KR Gouri Amma passes away | 'നിങ്ങൾക്കു വോട്ടാണ് പ്രധാനം; സാമൂഹ്യ നീതിയല്ല'; ഗൗരിയമ്മ രണ്ടുമുന്നണികളേയും ഒരുപോലെ കടന്നാക്രമിച്ചപ്പോൾ

ഗൗരിയമ്മയുടെ മാത്രം ഏതിർപ്പോടെ പാസാക്കിയ ബിൽ ഒടുവിൽ രാഷ്ട്രപതി തള്ളിയതും ചരിത്രം.

News18 Malayalam | news18-malayalam
Updated: May 11, 2021, 12:38 PM IST
KR Gouri Amma passes away | 'നിങ്ങൾക്കു വോട്ടാണ് പ്രധാനം; സാമൂഹ്യ നീതിയല്ല'; ഗൗരിയമ്മ രണ്ടുമുന്നണികളേയും ഒരുപോലെ കടന്നാക്രമിച്ചപ്പോൾ
ഗൗരിയമ്മ
  • Share this:
തിരുവനന്തപുരം: രാഷ്ട്രീയ നിലപാടുകളേക്കാൾ ഏറെ മനുഷ്യത്വത്തിന് മുൻഗണന നൽകിയിരുന്ന നേതാവായിരുന്നു കെ.ആർ ഗൗരിയമ്മ. നിയമസഭയ്ക്ക് അകത്തും പുറത്തുമൊക്കെ സാധാരണക്കാരുടെ പ്രശ്നങ്ങൾക്കൊപ്പമായിരുന്നു ഗൗരിയമ്മ. ആദിവാസികളുമായി ബന്ധപ്പെട്ട 1996-ൽ കേരള നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ അതിനെ എതിർത്തത് ഗൗരിയമ്മ മാത്രമായിരുന്നു. 'നിങ്ങൾക്കു വോട്ടാണ് പ്രധാനം . അല്ലാതെ സാമൂഹ്യ നീതിയല്ല' എന്ന് ഭരണ-പ്രതിപക്ഷാംഗങ്ങളോട് ഗൗരിയമ്മ പറഞ്ഞു. ഗൗരിയമ്മയുടെ മാത്രം ഏതിർപ്പോടെ പാസാക്കിയ ബിൽ ഒടുവിൽ രാഷ്ട്രപതി തള്ളിയതും ചരിത്രം.

ഗൗരിയമ്മയുടെ പ്രസംഗത്തിൽ നിന്ന്;

" ശ്രീ . സത്യൻ മൊകേരി ആദിവാസി കൾക്കുവേണ്ടി ധാരാളം പ്രവർത്തിക്കുന്നുണ്ടായിരിക്കും . ആദിവാസികൾ പഴയ ആളുകൾ അല്ല . വിദ്യാഭ്യാസത്തിലും മറ്റു കാര്യങ്ങളിലും ആദിവാസി കൾ വളരെ ഉന്നതമായിട്ടുള്ള നിലയിലെത്തി എന്നാണ് അദ്ദേഹം പറഞ്ഞത് . എന്നാൽ , ഇന്നും ആദിവാസികൾ സങ്കേതത്തിൽ കഴിയുന്നവരാണ് . ആ നില യിൽ ഈ നിയമം ആദിവാസികളെ രക്ഷിക്കാനാണോ ? ശ്രീമാൻ കെ.എം. മാണി ആത്മാർത്ഥമായിട്ടെങ്കിലും പറഞ്ഞു , അദ്ദേഹം കൊണ്ടുവന്ന നിയമം കൃഷിക്കാരനെ രക്ഷിക്കാനാണെന്ന് . ആദിവാസികളെ രക്ഷിക്കാനാണെന്ന് ഇവിടെ പറഞ്ഞില്ല . ഈ നിയമത്തിൽ ആദിവാസികളെ രക്ഷിച്ചു എന്നാണ് പറയുന്നത് . കൂട്ടത്തോടെ വംശനാശം വരുത്താനാണ് അവരെ മാറ്റി താമസിപ്പിക്കും എന്നു പറയുന്നത് . ഭൂമി എവിടെയുണ്ട് . മലയിലുണ്ടോ ? നിങ്ങളുടെ ഈ സിറ്റിയിലുണ്ടോ ഭൂമി അവർക്കു കൊടുക്കാൻ."

"കാഞ്ഞിരപ്പള്ളിയിൽ ഒരൊറ്റ ആദിവാസിയുണ്ടോ ? അവരുടെ ഭൂമി ഇന്നു മുഴുവൻ അന്യരുടെ കയ്യിൽ , കൂട്ടത്തോടെ അവരെ നശിപ്പിച്ചു . ഭൂമി അവർക്കുണ്ടോ ? ധനാഢ്യ ന്മാരും രാഷ്ട്രീയത്തിൽ സ്വാധീനമുള്ളവരും ഭൂമി അവരിൽ നിന്നും തട്ടിപ്പറിച്ചു . അവരെ അവരുടെ ഭൂമിയിൽ നിന്നും ആട്ടിപ്പായിച്ചു . അട്ടപ്പാടിയിലും വയനാട്ടിലും ഒരൊറ്റ ആദിവാസിക്കെങ്കിലും താമസിക്കുന്ന സ്ഥലമല്ലാതെ കൃഷി ചെയ്യാൻ വേറെ ഭൂമിയുണ്ടോ ? ഈ അടുത്തകാലത്ത് ഞാൻ പോയ ഒരു വീട്ടിൽ ഇങ്ങനെ ഒരു അനുഭവം കണ്ടു . ആ വിട്ടിൽ മൂന്നു തലമുറകളാണ് താമസിക്കുന്നത് . അവിടുത്തെ കൊച്ചുമകൻ കല്ല്യാണം കഴിച്ചുകൊണ്ടുവന്ന പെൺകുട്ടി കെട്ടിത്തൂങ്ങി ചത്തു . കാരണം ആ കുട്ടിയെ എല്ലാവരും ഒന്നിച്ചു താമസിക്കുന്ന മുറിയിൽ വിവസ്ത്രയാക്കി . അപമാനഭാരത്താൽ ആ കുട്ടി ആത്മഹത്യ ചെയ്തു . അട്ടപ്പാടിയിലെ സ്കീം എവിടെ ? സുഗന്ധഗിരി എവിടെ ? പൂക്കോട്ട് ഡയറി എവിടെ ? ഇവിടെയൊക്കെ ഉണ്ടായിരുന്ന മറ്റു സ്കീമുകൾ എവിടെ ? അതുമുഴുവൻ നിങ്ങളുടെ ഉദ്യോഗസ്ഥർ തിന്നു തീർത്തിട്ട് മിണ്ടിയിട്ടില്ല."

Also Read 'രോഗമുള്ളവരെ വീട്ടിൽ ഇരുത്തുക, സർക്കാർ അരികൊടുക്കുക'; കേരളത്തിലെ ആദ്യ ലോക്ക്ഡൗൺ നിർദേശം ഗൗരിയമ്മയുടേത്

"ഒറിജിനൽ നിയമത്തിൽ മറ്റു വകുപ്പുകൾ കൂടി പരി ശോധിക്കാൻ , ഭൂമി വേഗം തിരിച്ചെടുക്കാൻ ആവശ്യമുള്ള ഭേദഗതികൾ എഴു തുന്നതിനുപകരം കൃഷിക്കാർക്ക് ഭൂമിയും ആദിവാസികൾക്ക് ഗവൺമെന്റിന്റെ ഉറപ്പും ഉണ്ടാകണം . അവർ പാവപ്പെട്ടവരാണ് . അവരെ സഹായിക്കാൻ ആരു മില്ല . അതുകൊണ്ട് ഈ നിയമം ഇതുപോലെ പാസ്സാക്കിയാൽ ആദിവാസി കൾക്കിടയിൽ വംശനാശമുണ്ടാകും . മുമ്പൊരിക്കൽ ഈ വിഭാഗക്കാരെ വയനാട്ടിൽ നിന്ന് , വെട്ടാൻ കൊണ്ടുപോകുന്ന മൃഗങ്ങളെപ്പോലെ ഇവിടെ ആട്ടി ത്തെളിച്ചുകൊണ്ടുവന്നിരുന്നു . ശ്രീ . കണാരൻ ഇത്രപെട്ടെന്ന് അവരെ കശാപ്പു ചെയ്യുമെന്ന് ഞാൻ കരുതിയില്ല . അവരെ താമരശ്ശേരിയിൽ വച്ചാണ് കണ്ടത് . കാര്യം സാധിച്ചല്ലോ കണാരാ. കർഷക തൊഴിലാളികളെ രക്ഷിക്കാൻ നടക്കുന്നു . അവരെ അവിടെത്തന്നെ താമസിപ്പിക്കണം . കൃഷിക്കാരേയും ആദിവാസി കളേയും തമ്മിൽ തല്ലിക്കാത്തവിധത്തിൽ ഗവൺമെന്റിന്റെ പണമുപയോഗിച്ച് കൃഷിക്കാരെ മാറ്റിത്താമസിപ്പിക്കണം . കൃഷിക്കാർക്ക് വേറെ ഭൂമിയും പണവും വേണം . ആദിവാസി റീഹാബിലിറ്റേഷൻ ഫണ്ടിനെപ്പറ്റി ഇങ്ങനെ പറയുന്നു : The said fund mainly consist of grants and loans from the Government . ഇനി ആദിവാസികൾക്ക് ബഡ്ജറ്റിൽ പ്രാവിഷൻ കാണുകയില്ല . എല്ലാം റീഹാബിലിറ്റേഷനു പോകും . ആ വിധത്തിലുള്ള നടപടിയുണ്ടാകും . അതാണ് വരാൻ പോകുന്നത് . ഈ നിയമം നടപ്പിലാക്കിയാൽ പാവപ്പെട്ട ആദിവാസിയെ ഇല്ലായ്മ വരുത്തുന്നതിന്റെ ഉത്തരവാദിത്വം ശ്രീ . ഇസ്മയിലിന്റെ തലയിൽ തന്നെ വരും . അവരെ മാറ്റിത്താമസിപ്പിച്ചാൽ അവർ ജീവനോടെ കാണുകയില്ല . മത്സ്യത്തെ കരയിൽ വളർത്തുന്നതിന് തുല്യമാണ് വരാൻ പോകുന്നത് . ആ വിധത്തിൽ ഈ നിയമം പുനഃപരിശോധിക്കണം."

Also Read വിട വാങ്ങിയത് കേരള ചരിത്രത്തിന്റെ ഭാഗമായ വനിത; ഗൗരിയമ്മയുടെ നിര്യാണത്തിൽ വിഎസ് അച്യുതാനന്ദ‍ൻ

"കൃഷിക്കാർ സംഘടിതമാ ണ് . വയനാട്ടിൽ രണ്ടുലക്ഷം ആദിവാസികളുള്ളപ്പോൾ നാലുലക്ഷം കൈയേ റ്റക്കാരുണ്ട് . നിങ്ങൾക്കു വോട്ടാണ് പ്രധാനം . അല്ലാതെ സാമൂഹ്യ നീതിയല്ല . ആദിവാസികളെ എങ്ങനെ രക്ഷിക്കാം , അവരെ ഏതുവിധത്തിൽ പുനരധിവസിപ്പിക്കാം എന്നു നോക്കുന്നതിനുപകരം എന്താണ് നിങ്ങൾ നോക്കുന്നത് ? അതുകൊണ്ട് ഇത് എതിർക്കേണ്ട നിയമമാണ് . ആ വിധത്തിൽ ഞാൻ ഇതിനെ എതിർക്കുകയാണ് "
Published by: Aneesh Anirudhan
First published: May 11, 2021, 12:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories