തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടുക്കച്ചവടം നടന്നെന്ന് ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. യുഡിഎഫിനുണ്ടായിരുന്ന ആത്മവിശ്വാസത്തിന് പിന്നില്‍ വോട്ടുക്കച്ചവടമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ഭീമമായി വോട്ടുകുറഞ്ഞത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. ബിജെപിയുടെ വോട്ട് ചോര്‍ച്ച അക്കമിട്ട് നിരത്തിയാണ് മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചത്.
90 മണ്ഡലങ്ങളില്‍ ബിജെപിക്ക് 2016ല്‍ ലഭിച്ചതിനേക്കാള്‍ വോട്ടുകുറഞ്ഞെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. പത്തോളം സീറ്റുകളില്‍ വോട്ട് മറിച്ചതിന്റെ ഭാഗമായാണ് യുഡിഎഫിന് വിജയിക്കാനായത്. ബിജെപിക്ക് 4.28 ലക്ഷം വോട്ട് കുറഞ്ഞപ്പോള്‍ യുഡിഫിന് 4 ലക്ഷം വോട്ട് കൂടി. കുണ്ടറയില്‍ ബിജെപിയുടെ വോട്ട് 14,160 ആയി കുറഞ്ഞു. യുഡിഎഫിന് 4,454 ഭൂരിപക്ഷം ലഭിച്ചു. തൃപ്പൂണിത്തുറയില്‍ യുഡിഎഫ് ഭൂരിപക്ഷം 992, ബിജെപിയുടെ വോട്ടിലെ കുറവ് 6087.
Also Read-ജോസ് കെ മാണി വിജയിക്കുമെന്ന് ബെറ്റ് വെച്ചു; നേതാവിന്റെ പാതി മീശ പോയി
വോട്ടുക്കച്ചവടം നടന്നില്ലായിരുന്നെങ്കില്‍ യുഡിഎഫിന്റെ പതനം ഇതിലും വലുതാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വോട്ട് മറിച്ചതില്‍ ബിജെപിക്ക് സാമ്പത്തിക താത്പര്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വോട്ട് കച്ചവടത്തെക്കുറിച്ച് ബിജെപി നേതൃത്വം അന്വേഷിക്കണം. നേതൃത്വം പാര്‍ട്ടിയെ പാര്‍ട്ടിയായി നിര്‍ത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാം പുറത്തുവന്നിട്ടില്ലെങ്കിലും കുറേ കാര്യങ്ങള്‍ ഇതിനോടകം വെളിപ്പട്ടു. ബിജെപി വോട്ടുകള്‍ നല്ല രീതിയില്‍ ഈ കച്ചവടത്തിലൂടെ യുഡിഎഫിന് വാങ്ങാനായതാണ് ആത്മവിശ്വാസത്തിന്റെ വലിയ ഘടകമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Also Read-
'ചെത്തുകാരന്റെ മകൻ കേരളത്തിന്റെ ക്യാപ്റ്റൻ'; പിണറായി വിജയന്റെ വ്യക്തി പ്രഭാവത്തിന്റെ വിജയമെന്ന് വെള്ളാപ്പള്ളി നടേശൻ
അതേസമയം സംസ്ഥാനത്ത് ഇന്ന് 26,011 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂര്‍ 2621, തിരുവനന്തപുരം 2450, ആലപ്പുഴ 1994, പാലക്കാട് 1729, കോട്ടയം 1650, കണ്ണൂര്‍ 1469, കൊല്ലം 1311, കാസര്‍ഗോഡ് 1139, പത്തനംതിട്ട 428, ഇടുക്കി 407, വയനാട് 325 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 96,296 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.01 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,61,54,929 സാമ്പിളുകളാണ് പരിശോധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,519 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1956, കൊല്ലം 1047, പത്തനംതിട്ട 1015, ആലപ്പുഴ 746, കോട്ടയം 1825, ഇടുക്കി 336, എറണാകുളം 3500, തൃശൂര്‍ 1486, പാലക്കാട് 900, മലപ്പുറം 1912, കോഴിക്കോട് 3382, വയനാട് 151, കണ്ണൂര്‍ 1178, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 3,45,887 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,13,109 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,40,135 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,12,954 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2,71,181 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3091 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.