• HOME
  • »
  • NEWS
  • »
  • kerala
  • »
  • VOTER LIST IN LOCAL BODY ELECTIONS MUSLIM LEAGUE FILE PETITION BEFORE SUPREME COURT

തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക: സുപ്രീം കോടതിയിൽ മുസ്ലീംലീഗിന്റെ തടസഹർജി

2019ലെ വോട്ടര്‍പട്ടിക ഉപയോഗിക്കണമെന്ന ഹൈകോടതി ഉത്തരവിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കാനിരിക്കെയാണ് ലീഗിന്റെ തടസഹർജി.

news18

news18

  • Share this:
    ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക വിഷയത്തില്‍ മുസ് ലിം ലീഗ് സുപ്രീംകോടതിയില്‍ തടസഹർജി നല്‍കി. 2019ലെ വോട്ടര്‍പട്ടിക ഉപയോഗിക്കണമെന്ന ഹൈകോടതി ഉത്തരവിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കാനിരിക്കെയാണ് ലീഗിന്റെ തടസഹർജി. കമ്മീഷന്റെ ഹരജിയില്‍ വാദം കേള്‍ക്കുന്നതിന് മുമ്പ് തങ്ങളുെട ഭാഗം കൂട്ടി കേള്‍ക്കണമെന്നാണ്ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

    തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയുടെ അടിസ്ഥാനമാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക കരടായി ഉപയോഗിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം കോടതി റദ്ദാക്കുകയും ചെയ്തു. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം 2016ല്‍ നിയമസഭയിലേക്കും 2019ല്‍ ലോക്‌സഭയിലേക്കും തെരഞ്ഞെടുപ്പ് നടന്നത് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

    നാദാപുരം മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി, ഫറോക്ക് നഗരസഭ കൗണ്‍സിലര്‍ പി. ആഷിഫ്, കോണ്‍ഗ്രസ് നേതാവ് എന്‍. വേണുഗോപാല്‍ എന്നിവരാണ് ഹൈകോടതിയില്‍ ഹർജി നല്‍കിയത്.

    എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളുടെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കുന്നത് പ്രായോഗികമല്ലെന്ന വാദമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉന്നയിച്ചത്.

    Also Read തദ്ദേശ തെരഞ്ഞെടുപ്പ്: 2015ലെ വോട്ടർ പട്ടിക വേണ്ട; 2019ലേത് ഉപയോഗിക്കാമെന്ന് ഹൈക്കോടതി
    Published by:Aneesh Anirudhan
    First published:
    )}