RE-POLLING: മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കും: ജില്ലാ കളക്ടര്‍
RE-POLLING: മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കും: ജില്ലാ കളക്ടര്‍
വോട്ടു ചെയ്യാനെത്തുന്നവർ തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദേശിച്ചിരിക്കുന്ന 11 രേഖകളില്‍ ഏതെങ്കിലും ഒന്ന് നിര്‍ബന്ധമായും ഹാജരാക്കണമെന്നും കളക്ടര്‍ അറിയിച്ചു.
കാസര്‍കോട്: കള്ളവോട്ട് നടന്നെന്നു വ്യക്തമായതിനെ തുടര്‍ന്ന് ഞായറാഴ്ച റീ പോളിംഗ് നടത്തുന്ന കാസര്‍കോട് ലോക്സഭ മണ്ഡലത്തിലെ ബൂത്തുകളില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്ന് വരണാധികാരി കൂടിയായ കളക്ടര്‍ വ്യക്തമാക്കി. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ 48-ാം നമ്പര്‍ ബൂത്തായ കൂളിയാട് ജി.യു.പി സ്കൂളില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കാന്‍ വനിതാ ജീവനക്കാരിയെ നിയോഗിച്ചിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.
വോട്ടു ചെയ്യാനെത്തുന്നവർ തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദേശിച്ചിരിക്കുന്ന 11 രേഖകളില്‍ ഏതെങ്കിലും ഒന്ന് നിര്‍ബന്ധമായും ഹാജരാക്കണമെന്നും കളക്ടര്‍ അറിയിച്ചു.
ബി.എല്‍.എ നല്കുന്ന സ്ലിപ്പുമായി എത്തുന്നവരെ മാത്രമെ പോളിംഗ് സ്റ്റേഷനുള്ളിലേക്ക് പ്രവവേശിപ്പിക്കൂ. വോട്ടര്‍ പട്ടികയിലെ പേരും തിരിച്ചറിയില്‍ രേഖിലെ പേരും ഒരു പോലെയായിരിക്കണം. റീപോളിംഗില്‍ വോട്ടു ചെയ്യുന്നവരുടെ ഇടതു കൈയ്യിലെ നടുവിരലിലാകും മഷി പതിപ്പിക്കുക.
മുഖാവരണം ധരിച്ചെത്തുന്നവര്‍ യു.ഡി.എഫിനു വേണ്ടി കള്ളവോട്ട് ചെയ്തെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന് ആരോപിച്ചത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറിയുടേത് വര്‍ഗീയ പരാമര്‍ശമാണെന്നും അതു പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കളും വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.