ന്യൂസ്18 സർവേ: ശബരിമല വിശ്വാസിയാണെന്ന ശങ്കർ റൈയുടെ അവകാശവാദം തള്ളി മഞ്ചേശ്വരത്തെ വോട്ടർമാർ
ന്യൂസ്18 സർവേ: ശബരിമല വിശ്വാസിയാണെന്ന ശങ്കർ റൈയുടെ അവകാശവാദം തള്ളി മഞ്ചേശ്വരത്തെ വോട്ടർമാർ
ശങ്കർ റൈ ശബരിമല വിശ്വാസിയാണെന്ന് അവകാശപ്പെട്ടത് വിശ്വസിക്കുന്നോ എന്ന ചോദ്യത്തിന് 40.6 ശതമാനം പേരും ഇല്ല എന്നാണ് രേഖപ്പെടുത്തിയത്.
ശബരിമല
Last Updated :
Share this:
തിരുവനന്തപുരം: ശബരിമല വിശ്വാസിയാണെന്ന മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർഥി ശങ്കർ റൈയുടെ അവകാശ വാദം തള്ളി വോട്ടർമാര്‍. ഉപതെരഞ്ഞെടുപ്പിന് മുമ്പായി ന്യൂസ് 18 കേരളം മണ്ഡലത്തിൽ നടത്തിയ പ്രീ പോൾ സർവേയിലാണ് വോട്ടർമാർ അഭിപ്രായം വ്യക്തമാക്കിയത്.
ശങ്കർ റൈ ശബരിമല വിശ്വാസിയാണെന്ന് അവകാശപ്പെട്ടത് വിശ്വസിക്കുന്നോ എന്ന ചോദ്യത്തിന് 40.6 ശതമാനം പേരും ഇല്ല എന്നാണ് രേഖപ്പെടുത്തിയത്. 35.4 ശതമാനം പേർ അതെ എന്ന് വ്യക്തമാക്കിയപ്പോൾ 24 ശതമാനം പേർ ഇതിന് അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി.
ബിജെപിക്ക് വേണ്ടി കെ സുരേന്ദ്രൻ വീണ്ടും മത്സരിക്കണമായിരുന്നോ എന്ന ചോദ്യത്തിന് 40.7 ശതമാനം പേരും പറഞ്ഞത് ഇല്ല എന്നാണ്. 36.6 ശതമാനം പേരാണ് സുരേന്ദ്രൻ സ്ഥാനാർഥിയാകുന്നതിനെ അനുകൂലിച്ചത്. 22.7 ശതമാനം പേർ ഈ ചോദ്യത്തിന് അഭിപ്രായമില്ലെന്നും വ്യക്തമാക്കി.
പെരിയ ഇരട്ടക്കൊലപാതകം തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ചോദ്യത്തിന് 48.8 ശതമാനം പേരും ഇല്ല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 28.1 ശതമാനം പേരാണ് ബാധിക്കുമെന്ന് വ്യക്തമാക്കിയത്. 23.1 ശതമാനം പേർ അഭിപ്രായമില്ലെന്നും രേഖപ്പെടുത്തി.
മഞ്ചേശ്വരത്ത് മുഖ്യപാർട്ടികൾ വോട്ട് മറിക്കുന്നു എന്ന ആരോപണം വിശ്വസിക്കുന്നോ എന്ന ചോദ്യത്തിന് 44. 8 ശതമാനം പേരും പറഞ്ഞത് ഇല്ലെന്നാണ്. 36.4 ശതമാനം പേരാണ് അതെ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 18.8 ശതമാനം പേർ അഭിപ്രായമില്ലെന്നും വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.