• HOME
  • »
  • NEWS
  • »
  • kerala
  • »
  • VOTERS LIST IN 2015 USED FOR 2020 LOCAL BODY ELECTION SAYS STATE ELECTION COMMISSION TV VVA

തദ്ദേശതെരഞ്ഞെടുപ്പ്2020; 2015ലെ വോട്ടർ പട്ടിക ഉപയോഗിച്ചു തന്നെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ

രാഷ്ട്രീയ പാർട്ടികൾക്ക് ആശങ്ക വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

വി.ഭാസ്കരൻ

വി.ഭാസ്കരൻ

  • Share this:
തിരുവനന്തപുരം: ഈ വർഷത്തെ തദ്ദേശ തെരഞ്ഞെടുപ്പ് 2015ലെ വോട്ടർ പട്ടിക ഉപയോഗിച്ചു തന്നെ നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ. 2015ലെ പട്ടിക പലതവണ കമ്മിഷൻ പുതുക്കിയിട്ടുണ്ട്. അന്തിമ പട്ടിക ഫെബ്രുവരി 28ന് പ്രസിദ്ധീകരിക്കും. അതിനു ശേഷം രണ്ടു തവണ കൂടി പേരു ചേർക്കാൻ അവസരം നൽകും. തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന പട്ടിക രാജ്യത്തെ ഏറ്റവും പുതിയ പട്ടിക ആയിരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ വി.ഭാസ്കരൻ പറഞ്ഞു.

also read:കേരളത്തിൽ ഇനി കാട്ടുതീ പേടിക്കേണ്ട; ഫയർ റെസ്‌പോൺഡെർ വാഹനങ്ങളുമായി വനം വകുപ്പ്

2015ലെ തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഫീൽഡ് വെരിഫിക്കേഷൻ നടത്തി വാർഡ് തലത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ഡേറ്റാ ബെയ്സ് ഉണ്ടാക്കിയത്. അതിന്റെ അടിസ്ഥാനത്തിലായിരുന്നു ആ തെരഞ്ഞെടുപ്പിന് വോട്ടർ പട്ടിക തയാറാക്കിയത്.  പിന്നീട് പലതവണ ഒഴിവാക്കേണ്ടവ ഒഴിവാക്കിയും പുതിയ പേരുകൾ ചേർത്തും പട്ടിക പുതുക്കി. സംസ്ഥാനത്തു നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലൊക്കെ ഈ പട്ടികയാണ് ഉപയോഗിച്ചത്. അന്ന് രാഷ്ട്രീയ പാർട്ടികളൊക്കെ അത് അംഗീകരിച്ചതുമാണ്-അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച പട്ടിക ഉപയോഗിച്ചില്ലെങ്കിൽ കൂടുതൽ വോട്ടുകൾ ചേർക്കേണ്ടി വരുമെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ ആശങ്ക. അത് അടിസ്ഥാനമില്ലാത്താണ്. സ്വമേധയാ പേരു ചേർക്കാൻ വോട്ടർമാർ ധാരാളമായി മുന്നോട്ടു വരുന്നുണ്ട്. വോട്ടർമാരുമായി ബന്ധം സ്ഥാപിക്കാനും തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാനും വോട്ടു ചേർക്കൽ പ്രക്രിയയിലൂടെ പാർട്ടികൾക്കു സാധിക്കും. എല്ലാ വോട്ടർമാർക്കും പേരു ചേർക്കാൻ അവസരമുണ്ടാകും.

വളരെ പോസിറ്റീവായി ഇതിനെ രാഷ്ട്രീയപാർട്ടികൾ കാണുകയാണ് വേണ്ടത്. എന്നാലും അവരുടെ ആശങ്ക പരിഹരിക്കാൻ 20നു മുൻപ് ജില്ലാതലത്തിൽ കളക്ടർമാർ ചർച്ച നടത്തും. വേണ്ടിവന്നാൽ ചർച്ചയ്ക്കു താനും തയാറാണ്-  വി.ഭാസ്കരൻ പറഞ്ഞു.വാർഡ് വിഭജനം സർക്കാരിന്റെ നയപരമായ തീരുമാനമാണ്. ഡീ ലിമിറ്റേഷൻ കമ്മിഷനെ നിയോഗിച്ച കാര്യം സർക്കാർ അറിയിച്ചിട്ടുണ്ട്. വാർഡുകൾ എത്ര ഉണ്ടാകും എന്ന കാര്യത്തിൽ തീരുമാനം അറിയിച്ചിട്ടില്ല.

2011 സെൻസസിന്റെ അടിസ്ഥാനത്തിൽ വാർഡ് വിഭജനം അൻവാര്യമാണ്. വിഭജന നടപടിക്രമങ്ങൾ കുറച്ചു വൈകിയിട്ടുണ്ടെന്നതു വസ്തുതയാണ്. സർക്കാർ തീരുമാനിച്ചു കഴിഞ്ഞാൽ അതിനുള്ള നടപടികൾ കമ്മിഷൻആരംഭിക്കും. ജനസംഖ്യാ അടിസ്ഥാനത്തിൽ വാർഡുകൾ കൂടും. ചിലയിടത്ത് വാർഡുകൾ കുറയുകയു ചെയ്യാം-വി.ഭാസ്കരൻ പറഞ്ഞു
Published by:Gowthamy GG
First published:
)}