• HOME
  • »
  • NEWS
  • »
  • kerala
  • »
  • ലോക്സഭാ: കേരളത്തിൽ വിധിയെഴുതാൻ 2,54,08,711 പേർ

ലോക്സഭാ: കേരളത്തിൽ വിധിയെഴുതാൻ 2,54,08,711 പേർ

കഴിഞ്ഞ നവംബര്‍ 15 വരെ പേരുചേര്‍ക്കാന്‍ അപേക്ഷിച്ചവരില്‍ നിന്ന് മൂന്ന് ലക്ഷത്തി നാല്‍പ്പത്തിമൂവായിരത്തി ഇരുന്നൂറ്റി പതിനെട്ട് പേരെയും കൂടെ ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടെടുപ്പിന് മുന്നോടിയായി കേരളത്തിലെ വോട്ടർ‌ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,54,08,711 സമ്മതിദായകരാണ് സംസ്ഥാനത്ത് ഇതുവരെ ലിസ്റ്റിലുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട അവസാന തീയതിക്കു തലേന്നു വരെ പട്ടികയില്‍ പേര് ചേര്‍ക്കാൻ അവസരമുണ്ടെന്ന് ചീഫ് ഇലക്‌ട്രല്‍ ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി.

    കഴിഞ്ഞ നവംബര്‍ 15 വരെ പേരുചേര്‍ക്കാന്‍ അപേക്ഷിച്ചവരില്‍ നിന്ന് മൂന്ന് ലക്ഷത്തി നാല്‍പ്പത്തിമൂവായിരത്തി ഇരുന്നൂറ്റി പതിനെട്ട് പേരെയും കൂടെ ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.  മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. 30,47,923 പേര്‍.

    ഇതില്‍ ഒരു കോടി മുപ്പത്തിയൊന്ന് ലക്ഷത്തി പതിനൊന്നായിരത്തി ഒരുന്നൂറ്റി എന്‍പത്തിയൊന്‍പത് സ്ത്രീ വോട്ടര്‍മാരും ഒരു കോടി ഇരുപത്തിരണ്ട് ലക്ഷത്തി തൊന്നൂറ്റിയെ‍ഴായിരത്തി നാന്നൂറ്റി മൂന്ന് പുരുഷന്‍മാരും ഉള്‍പ്പെടുന്നു.

    Also read: Budget 2019: ബജറ്റ് ഒറ്റനോട്ടത്തിൽ

    എന്‍.ആര്‍.ഐ വോട്ടര്‍മാരുടെ എണ്ണത്തില്‍ ഇരട്ടിയിലധികം വര്‍ദ്ധനവുണ്ട്. ക‍ഴിഞ്ഞ തവണ 23,910 വോട്ടര്‍മാരായിരുന്നത് ഇപ്പോൾ 66,584 പേരായിട്ടാണ് ഉയര്‍ന്നത്. കോ‍ഴിക്കോട് ജില്ലയിലാണ് കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ളത്. 22,241 പേര്‍.

    ആദ്യമായി സമ്മതിദാന അവകാശം നേടിയവര്‍ 2,61,780 പേരാണ്. മലപ്പുറം ജില്ലയിലാണ് കന്നിവോട്ടര്‍മാരുടെയും എണ്ണം കൂടുതല്‍ 46,700 പേര്‍. 119 ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരും സമ്മതിദാനാവകാശം നേടി. ക‍‍ഴിഞ്ഞ തവണ 18 പേര്‍ മാത്രമാണ് ഇവരില്‍ വോട്ടവകാശമുണ്ടായിരുന്നവര്‍. സംസ്ഥാനത്ത് 24,970 പോളിംങ് ബൂത്തുകളാണ് ഇത്തവണ ലോകസഭാ തെരഞ്ഞെടുപ്പിന് ഉണ്ടാക്കുക.
    First published: