ന്യൂസ് 18 സർവേ: ശബരിമല വിഷയത്തിൽ CPM നിലപാടിന് വിശ്വാസ്യതയില്ലെന്ന് കോന്നിയിലെ വോട്ടർമാർ

കോന്നിയിൽ ശബരിമല പ്രശ്നം പ്രധാന തെരഞ്ഞെടുപ്പ് വിഷയമാണോയെന്ന ചോദ്യത്തിന് അതെയെന്നും അല്ലായെന്നും ഒരേ സ്വരത്തിലാണ് സർവേയിൽ പങ്കെടുത്ത വോട്ടർമാർ പറഞ്ഞത്.

News18 Malayalam | news18
Updated: October 15, 2019, 7:49 PM IST
ന്യൂസ് 18 സർവേ: ശബരിമല വിഷയത്തിൽ CPM നിലപാടിന് വിശ്വാസ്യതയില്ലെന്ന് കോന്നിയിലെ വോട്ടർമാർ
ശബരിമല
  • News18
  • Last Updated: October 15, 2019, 7:49 PM IST
  • Share this:
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സി പി എം നിലപാടിന് വിശ്വാസ്യതയില്ലെന്ന് കോന്നിയിലെ ഭൂരിഭാഗം വോട്ടർമാരും. കോന്നി ഉപതെരഞ്ഞെടുപ്പിന് മുമ്പായി ന്യൂസ് 18 കേരളം മണ്ഡലത്തിൽ നടത്തിയ പ്രീ പോൾ സർവേയിലാണ് കോന്നിയിലെ വോട്ടർമാർ ശബരിമല വിഷയത്തിലെ നിലപാട് വ്യക്തമാക്കിയത്. ശബരിമല വിഷയത്തിൽ സിപിഎം നിലപാടിന് വിശ്വാസ്യതയുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നാണ് സർവേയിൽ പങ്കെടുത്ത 56.5% പേരും അഭിപ്രായപ്പെട്ടത്. സിപിഎം നിലപാടിന് വിശ്വാസ്യത ഉണ്ടെന്ന് 24.7% പേർ അഭിപ്രായപ്പെട്ടപ്പോൾ 18.8% പേർ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി.

ശബരിമല പ്രശ്നം മുഖ്യവിഷയമാക്കുന്നത് ബിജെപിക്ക് ഗുണം ചെയ്യുമോയെന്ന ചോദ്യത്തിന് ഇല്ലെന്നാണ് സർവേയിൽ പങ്കെടുത്ത 58.6% വോട്ടർമാരും രേഖപ്പെടുത്തിയത്. എന്നാൽ, ബി ജെ പിക്ക് ഗുണം ചെയ്യുമെന്ന് 23.4% പേരും അഭിപ്രായമില്ലെന്ന് 18% പേരും രേഖപ്പെടുത്തി. മണ്ഡലത്തിൽ ഹിന്ദു സ്ഥാനാർഥികൾ വേണമെന്ന് വെള്ളാപ്പള്ളി നടേശൻ ആദ്യം പറഞ്ഞതിനോട് യോജിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് സർവേയിൽ പങ്കെടുത്ത 76.2% പേരും ഇല്ലെന്നാണ് പറഞ്ഞത്. യോജിക്കുന്നുണ്ടെന്ന് 10.6% പേരും അഭിപ്രായമില്ലെന്ന് 13.2% പേരും രേഖപ്പെടുത്തി.

ന്യൂസ് 18 സർവേ: MLA ആയി അടൂർ പ്രകാശ് തന്നെ വേണമെന്ന് കോന്നിക്കാർ

കോന്നിയിൽ ശബരിമല പ്രശ്നം പ്രധാന തെരഞ്ഞെടുപ്പ് വിഷയമാണോയെന്ന ചോദ്യത്തിന് അതെയെന്നും അല്ലായെന്നും ഒരേ സ്വരത്തിലാണ് സർവേയിൽ പങ്കെടുത്ത വോട്ടർമാർ പറഞ്ഞത്. 44.8% വോട്ടർമാർ അതെയെന്ന ഉത്തരം നൽകിയപ്പോൾ 44.8% വോട്ടർമാർ അല്ലായെന്ന ഉത്തരവും നൽകി. 10.4% പേർ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി.

എന്നാൽ, ശബരിമല വിഷയം വീണ്ടും തെരഞ്ഞെടുപ്പ് വിഷയമാക്കുന്നതിനോട് യോജിപ്പുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നാണ് 65.8% പേരും അഭിപ്രായപ്പെട്ടത്. 22.9% പേർ ഉണ്ടെന്ന് അഭിപ്രായപ്പെട്ടപ്പോൾ 11.3% പേർ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി. സ്ഥാനാർഥിയുടെ ജാതിയും മതവും വോട്ടിനെ സ്വാധീനിക്കുമോയെന്ന ചോദ്യത്തിന് ഇല്ലെന്നാണ് സഡവേയിൽ പങ്കെടുത്ത 76.2% വോട്ടർമാരും നൽകിയ ഉത്തരം. സ്വാധീനിക്കുമെന്ന് 11.5% പേരും അഭിപ്രായമില്ലെന്ന് 12.3% പേരും രേഖപ്പെടുത്തി.

അതേസമയം, പള്ളിത്തർക്കം കോന്നി തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോയെന്ന ചോദ്യത്തിന് ഇല്ലെന്നാണ് 56.9% പേരും മറുപടി നൽകിയത്. 24.5% പേർ ബാധിക്കുമെന്ന് പറഞ്ഞപ്പോൾ 18.6% പേർ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി.

First published: October 15, 2019, 7:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading