തിരുവനന്തപുരം: സാമ്പത്തികമാന്ദ്യം ജീവിതത്തെ ബാധിച്ചെന്ന് കോന്നിയിലെ ഭൂരിഭാഗം വോട്ടർമാരും. കോന്നി ഉപതെരഞ്ഞെടുപ്പിന് മുമ്പായി ന്യൂസ് 18 കേരളം മണ്ഡലത്തിൽ നടത്തിയ പ്രീ പോൾ സർവേയിലാണ് കോന്നിയിലെ വോട്ടർമാർ ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തികമാന്ദ്യം ജനങ്ങളുടെ ജീവിതത്തെ ബാധിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് സർവേയിൽ പങ്കെടുത്ത 77.9% വോട്ടർമാരും ഉണ്ടെന്ന മറുപടിയാണ് നൽകിയത്. ഇല്ലെന്ന് 11.6% പേർ അഭിപ്രായപ്പെട്ടപ്പോൾ അഭിപ്രായമില്ലെന്ന് 10.5% പേർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്രസർക്കാർ നയങ്ങളോടും യോജിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു സർവേയിൽ പങ്കെടുത്ത 49% പേരുടെയും മറുപടി. 33.3% ആളുകൾ ഉണ്ടെന്ന് അഭിപ്രായപ്പെട്ടപ്പോൾ അഭിപ്രായമില്ലെന്ന് 17.7% പേർ രേഖപ്പെടുത്തി. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടാക്കിയ നേട്ടം ബിജെപിക്ക് ആവർത്തിക്കാനാകുമോയെന്ന സർവേയിലെ ചോദ്യത്തിന് ഇല്ലെന്ന ഉത്തരമാണ് പങ്കെടുത്ത 56% പേരും നൽകിയത്. ബിജെപിക്ക് നേട്ടം ആവർത്തിക്കാൻ കഴിയുമെന്ന് 23.8% പേർ രേഖപ്പെടുത്തിയപ്പോൾ അഭിപ്രായമില്ലെന്ന മറുപടിയാണ് 20.2% പേരും നൽകിയത്.
ഇടതുമുന്നണി കോന്നിയിൽ ഐക്യത്തോടെയാണോ തെരഞ്ഞടുപ്പിനെ നേരിടുന്നതെന്ന ചോദ്യത്തിന് 47.3% പേരും അതെയെന്ന ഉത്തരമാണ് നൽകിയത്. 26.4% പേർ അല്ലായെന്ന് രേഖപ്പെടുത്തിയപ്പോൾ അഭിപ്രായമില്ലെന്ന് 26.3% പേരും രേഖപ്പെടുത്തി. സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനത്തിൽ തൃപ്തരാണോയെന്ന ചോദ്യത്തിന് അതെയെന്ന് 42.6% പേരും അല്ലായെന്ന് 43.2% പേരും രേഖപ്പെടുത്തി. അഭിപ്രായമില്ലെന്ന് 14.2% പേരും രേഖപ്പെടുത്തി.
ന്യൂസ് 18 സർവേ: ശബരിമല വിഷയത്തിൽ CPM നിലപാടിന് വിശ്വാസ്യതയില്ലെന്ന് കോന്നിയിലെ വോട്ടർമാർസർക്കാരിനെതിരെയുണ്ടായ ആരോപണങ്ങൾ , ആക്ഷേപങ്ങൾ എന്നിവ വിശ്വസിക്കുന്നുണ്ടോയെന്ന സർവേയിലെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു സർവേയിൽ പങ്കെടുത്ത 43.1% പേരും മറുപടി നൽകിയത്. വിശ്വസിക്കുന്നുണ്ടെന്ന് 38.4% പേർ പറഞ്ഞപ്പോൾ അഭിപ്രായമില്ലെന്ന് 18.5% പേർ രേഖപ്പെടുത്തി.
ന്യൂസ് 18 സർവേ: MLA ആയി അടൂർ പ്രകാശ് തന്നെ വേണമെന്ന് കോന്നിക്കാർഅതേസമയം, പ്രതിപക്ഷത്തിന്‍റെ പ്രവർത്തനം കാര്യക്ഷമമാണോയെന്ന ചോദ്യത്തിന് അല്ലായെന്ന് 50.5% പേരും അതെയെന്ന് 24.9% പേരും മറുപടി നൽകി. 24.6% പേർ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയമേതെന്ന് ചോദിച്ചപ്പോൾ പ്രാദേശിക വികസനമാണെന്ന് ആയിരുന്നു ഭൂരിഭാഗം കോന്നിക്കാരുടെയും മറുപടി. 54.1% ആളുകളാണ് പ്രാദേശിക വികസനമാണ് തെരഞ്ഞെടുപ്പിലെ പ്രധാനവിഷയമെന്ന് രേഖപ്പെടുത്തിയത്. സർക്കാരിന്‍റെ പ്രവർത്തനം - 20.9%, ജാതിമത താത്പര്യങ്ങൾ - 5.9%, മുഖ്യമന്ത്രിയുടെ പ്രതിച്ഛായ - 7%, പ്രതിപക്ഷത്തിന്‍റെ പ്രവർത്തനം - 7.1% എന്നിങ്ങനെ ആയിരുന്നു കോന്നിയിലെ ആളുകൾ പ്രതികരിച്ചത്. അഭിപ്രായമില്ലെന്ന് 5% ആളുകൾ രേഖപ്പെടുത്തി.
ആരായിരിക്കും നല്ല മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് അഭിപ്രായമില്ലെന്ന മറുപടി ആയിരുന്നു സർവേയിൽ പങ്കെടുത്ത കൂടുതൽ പേരും നൽകിയത്. സർവേയിൽ പങ്കെടുത്ത 36.1% ആളുകളും അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തിയപ്പോൾ ഉമ്മൻ ചാണ്ടിയാണ് മികച്ച മുഖ്യമന്ത്രിയെന്ന് 34.1% പേർ പറഞ്ഞു. 23.2% പേർ പിണറായി വിജയൻ ആണ് നല്ല മുഖ്യമന്ത്രിയെന്ന് അഭിപ്രായപ്പെട്ടപ്പോൾ 5.7% പേർ രമേശ് ചെന്നിത്തലയാണ് നല്ല മുഖ്യമന്ത്രിയെന്ന് അഭിപ്രായപ്പെട്ടു. 0.9% പേർ മാത്രമാണ് കോടിയേരി ബാലകൃഷ്ണൻ നല്ല മുഖ്യമന്ത്രിയാകുമെന്ന് അഭിപ്രായപ്പെട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.