ഇന്റർഫേസ് /വാർത്ത /Kerala / 'മുസ്ലീം സമുദായത്തിലെ സഖാക്കൾക്ക് വീട്ടിൽ വളർത്തുന്ന പൂവൻ കോഴിയുടെ അവസ്ഥ': വിപി സജീന്ദ്രൻ

'മുസ്ലീം സമുദായത്തിലെ സഖാക്കൾക്ക് വീട്ടിൽ വളർത്തുന്ന പൂവൻ കോഴിയുടെ അവസ്ഥ': വിപി സജീന്ദ്രൻ

സിപിഎം പറയുന്നത് അതേപടി ഏറ്റു പറയാൻ മനസില്ലെന്നു പ്രഖ്യാപിച്ച  കെ സുധാകരന് അഭിനന്ദനങ്ങളെന്നുമാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.

സിപിഎം പറയുന്നത് അതേപടി ഏറ്റു പറയാൻ മനസില്ലെന്നു പ്രഖ്യാപിച്ച കെ സുധാകരന് അഭിനന്ദനങ്ങളെന്നുമാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.

സിപിഎം പറയുന്നത് അതേപടി ഏറ്റു പറയാൻ മനസില്ലെന്നു പ്രഖ്യാപിച്ച കെ സുധാകരന് അഭിനന്ദനങ്ങളെന്നുമാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.

  • Share this:

തിരുവനന്തപുരം: പാലക്കാട് സിപിഎം മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റുമായി കെപിസിസി വൈസ് പ്രസിഡന്റ് വിപി സജീന്ദ്രൻ. കേരളത്തിലെ സാധാരണ സഖാക്കൾക്ക് പ്രത്യേകിച്ച് മുസ്ലീം സഖാക്കൾക്ക് എന്നും ആവശ്യം വന്നാൽ ഏത് നിമിഷവും തട്ടും എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

സമീപകാലത്തായി വെഞ്ഞാറമൂട് കൊലപാതകം കോൺഗ്രസിന്റെ മേൽ കെട്ടിവയ്ക്കാൻ ശ്രമിച്ചു. എകെജി സെന്റർ പടക്കമേറ് കോൺഗ്രസിന്റെ മേൽ കെട്ടിവെച്ചു. പാലക്കാട് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിലും പ്രതികൾ ആരെന്നു സിപിഎം വിധി എഴുതുന്നുവെന്നും അവർ പറയുന്നത് അതേപടി ഏറ്റു പറയാൻ മനസില്ലെന്നു പ്രഖ്യാപിച്ച കെപിസിസി പ്രസിഡണ്ട് ശ്രീ കെ. സുധാകരന് അഭിനന്ദനങ്ങളെന്നുമാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.

Also Read- പാലക്കാട് ഷാജഹാൻ വധം: രണ്ടു പേർ പിടിയിൽ; പിടിയിലായത് എട്ടംഗ സംഘത്തിൽ ഉണ്ടായിരുന്നവർ

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

വീട്ടിൽ വളർത്തുന്ന പൂവൻ കോഴിയുടെ അവസ്ഥയാണ് കേരളത്തിലെ സാധാ സഖാക്കൾക്ക് പ്രത്യേകിച്ച് മുസ്ലിം സമുദായത്തിലെ സഖാക്കൾക്ക്.

വീട്ടിൽ ഒരു ആവശ്യം വന്നാൽ അവനെ തട്ടും. പാവത്തുങ്ങളോട് സഹതാപം മാത്രം.

സഖാവിനെ വെട്ടാൻ പോയ ദിവസം പോലും കൊടിയേരിക്ക് വേണ്ടി പോസ്റ്റ് ഇട്ടവൻ ബിജെപി ആണോ ?? ആണെന്നാണ് ഇപ്പോൾ സഖാക്കൾ വാദിച്ചുകൊണ്ടിരിക്കുന്നത്.

Also Read- പാലക്കാട് ഷാജഹാൻ വധം: ആഗസ്റ്റ് 15 ന് കൊല്ലുമെന്ന് വധഭീഷണി ഉണ്ടായിരുന്നതായി ബന്ധുക്കൾ

പാലക്കാട് കൊലപാതകം സംബന്ധിച്ച് സിപിഎം വിചിത്രമായ മറ്റൊരു വാദം കൂടി മുന്നോട്ടുവയ്ക്കുന്നുണ്ട്. 'ഒരുപക്ഷേ പാർട്ടി അനുഭാവി ആയിരിക്കാം, ഫേസ്ബുക്കിൽ പോസ്റ്റുകൾ കാണാം.. പക്ഷേ ഞങ്ങളുടെ പാർട്ടി മെമ്പർഷിപ്പില്ല സംഘടനാ ചുമതല ഇല്ല' പാർട്ടി മെമ്പർഷിപ്പും സംഘടന ചുമതലയും ഉള്ളവർ വെട്ടിയാൽ മാത്രമാണോ സിപിഎം നടത്തിയ കൊലപാതകം ആവുകയുള്ളൂ ?? എത്ര വിചിത്രവും ബാലിശവുമാണ് ഇവർ മുന്നോട്ടുവയ്ക്കുന്ന വാദങ്ങൾ ? സാമാന്യ ബുദ്ധിക്ക് നിരക്കുന്ന കാര്യങ്ങൾ വേണം നിങ്ങൾ സംസാരിക്കാൻ.

സമീപകാലത്തായി വെഞ്ഞാറമൂട് കൊലപാതകം കോൺഗ്രസിന്റെ മേൽ കെട്ടിവയ്ക്കാൻ ശ്രമിച്ചു.

എകെജി സെന്റർ പടക്കമേറ് കോൺഗ്രസിന്റെ മേൽ കെട്ടിവെച്ചു.

പാലക്കാട് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിലും പ്രതികൾ ആരെന്നു സിപിഎം വിധി എഴുതുന്നു.

സിപിഎം പറയുന്നത് അതേപടി ഏറ്റു പറയാൻ മനസില്ലെന്നു പ്രഖ്യാപിച്ച കെപിസിസി പ്രസിഡണ്ട് ശ്രീ കെ. സുധാകരന് അഭിനന്ദനങ്ങൾ..

വി പി സജീന്ദ്രൻ.

കെപിസിസി വൈസ് പ്രസിഡണ്ട്.

വിഷയത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലും സമാനമായ ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലപ്പെട്ട ഷാജഹാൻ, വെഞ്ഞാറമൂട്ടിൽ കൊല്ലപ്പെട്ട മിഥ്ലാജ്, ഹക്ക്, കായംകുളത്ത് കൊല്ലപ്പെട്ട സിയാദ്, പട്ടാമ്പിയിൽ കൊല്ലപ്പെട്ട സെയ്താലി... എത്ര മുസ്ലീം നാമധാരികളായ സഖാക്കളാണ് ദുരൂഹമായ സാഹചര്യങ്ങളിൽ കൊല്ലപ്പെടുന്നത്.

കൊലപാതകങ്ങളുടെയെല്ലാം ഉത്തരവാദിത്തം സിപിഎം ആദ്യം ഇതര പാർട്ടികളിൽ ആരോപിക്കുന്നുണ്ടെങ്കിലും അന്വേഷണവും ആരോപണവും സിപിഎമ്മിലേക്ക് തന്നെയാണ് പിന്നീട് എത്തിച്ചേരുന്നതെന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.

ഷാജഹാന്റെ കൊലപാതകത്തില്‍ കെപിസിസി അധ്യക്ഷന്‍ കെസുധാകരനാണ് ആദ്യം സിപിഎമ്മിനെതിരെ ആരോപണം ഉന്നയിച്ചത്. എല്ലാ കൊലയ്ക്ക് പിന്നിലും ബിജെപിയാണെന്ന് കരുതാനാവില്ല. പാർട്ടി അംഗങ്ങൾ തന്നെയാണ് കൊലയ്ക്ക് പിന്നിൽ എന്ന് സിപിഎം അംഗങ്ങൾ തന്നെയാണ് പറയുന്നതെന്നുമായിരുന്നു സുധാകരന്റെ പരാമർശം.

First published:

Tags: Kpcc, Murder, Palakkad Murder Case